Friday, January 18th, 2019

ആലപ്പുഴ: എ.ടി.എമ്മുകളില്‍ നിന്ന് പണം കവര്‍ന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം വെളളംതെങ്ങില്‍ അബ്ദുള്‍ ഖാദറിന്റെ മകന്‍ അന്‍സാറിനെയാ (29) ണ് അമ്പലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. കരുമാടി കുട്ടന്‍തറയില്‍ പ്രകാശന്‍, തകഴി ചിറയകം കണ്ണങ്കര ഹരികുമാര്‍, കരുമാടി ദേവസ്വം നികര്‍ത്തില്‍ ഡാനിയമ്മ, കരുമാടി കല്ലംതറയില്‍ ദേവസ്യ, അമ്പലപ്പുഴ ശിവസ്തുതിയില്‍ അമൃതകുമാരി തുടങ്ങിയവരുടെ അക്കൗണ്ടുകളില്‍ നിന്നായി വിവിധ എ.ടി.എമ്മുകളില്‍നിന്ന് 50,500 രൂപയാണ് പ്രതി കവര്‍ന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതലാണ് പ്രതി മോഷണം … Continue reading "എടിഎം പണം കവര്‍ച്ച ; യുവാവ് പിടിയില്‍"

READ MORE
ആലപ്പുഴ: മാന്നാര്‍ ചെന്നിത്തലയില്‍ നാല് യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്സില്‍ നാലുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ പ്രശാന്ത് ഭവനത്തില്‍ ശിവപ്രസാദ് (28), കല്ലമ്പറമ്പില്‍ അനില്‍കുമാര്‍ (33), മണിക്കന്റയ്യത്ത് മണിക്കുട്ടന്‍ (47), തെക്കേവീട്ടില്‍ തെക്കേതില്‍നിന്നും അരവിന്ദത്തില്‍ താമസിക്കുന്ന മണിക്കുട്ടന്‍ എന്ന വിജയകുമാര്‍ (50) എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. പ്രതികളെ റിമാന്റ്് ചെയ്തു.
ആലപ്പുഴ: കുട്ടനാട്ടില്‍ കുടിവെള്ള പദ്ധതിക്കായി 37.7 കോടി രൂപ അനുവദിച്ചു. നിലവിലുള്ള ജലസംഭരണികളില്‍ നീരേറ്റുപുറത്തെ ജലശുദ്ധീകരണശാലയില്‍നിന്ന് കുടിവെള്ളം എത്തിക്കുന്നതിനായാണ് ഓഗ്‌മെന്റേഷന്‍ ഓഫ് കുട്ടനാട് വാട്ടര്‍ സപ്ലൈ സ്‌കീമില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചതെന്ന് തോമസ്ചാണ്ടി എം.എല്‍.എ. അറിയിച്ചു. നിലവില്‍ ജലസംഭരണികള്‍ ഇല്ലാത്ത കാവാലം, തകഴി പഞ്ചായത്തുകളില്‍ 68 ലക്ഷം രൂപ വീതം വിനിയോഗിച്ച് പുതിയ ഓവര്‍ ടാങ്കുകള്‍ നിര്‍മിക്കും. പുതിയ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിന് 30 കോടി രൂപയും നിലവിലുള്ള പൈപ്പുകള്‍ മാറ്റുന്നതിന് 97 ലക്ഷം രൂപയും അനുവദിച്ചു. നീരേറ്റുപുറത്തെ … Continue reading "കുട്ടനാട്ടില്‍ കുടിവെള്ള പദ്ധതിക്കായി 37.7 കോടി രൂപ അനുവദിച്ചു"
        ആലപ്പുഴ: മലയാളികളുടെ ഇഷ്ടതാരം ഫഹദ്ഫാസില്‍ വിവാഹിതാനാവുന്നു. നടി നസ്‌റിയയാണ് വധു. ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. ഓഗസ്റ്റിലാകും വിവാഹം. മലയാളസിനിമയിലെ തിളക്കമേറിയ താരങ്ങളായ ഇരുവരുടെയും വിവാഹവാര്‍ത്ത അപ്രതീക്ഷിതമായത് ആരാധകരെ കൂടുതല്‍ ഞെട്ടിച്ചു. അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് ഇരു വീട്ടുകാരും ചേര്‍ന്ന് വിവാഹം ഉറപ്പിക്കുകയുമായിരുന്നുവത്രെ. ബാപ്പ ഫാസില്‍ സംവിധാനം ചെയ്ത കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് … Continue reading "ഫഹദും നസ്‌റിയയും വിവാഹിതരാവുന്നു"
ആലപ്പുഴ: ഈഴവരുടെ ആവശ്യങ്ങളും അവകാശങ്ങളും ബലികഴിച്ച് ആരുമായും ഐക്യത്തിനില്ലെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കരിമുളക്കല്‍ 271-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം നിര്‍മ്മിച്ച ഗുരുക്ഷേത്രത്തിന്റെ സമര്‍പ്പണ കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിമാറി കേരളം ഭരിച്ച സര്‍ക്കാറുകള്‍ ഈഴവസമുദായത്തെ വഞ്ചിച്ചു. ജനാധിപത്യം ശക്തമായ ഈ കാലഘട്ടത്തിലും ഈഴവനും പട്ടികജാതിക്കാരനും ഭരണത്തിലും ക്ഷേത്രങ്ങളിലും അയിത്തമാണ്. നിയമപ്രകാരം ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് ജാതി പറയുന്നത് തെറ്റല്ല. മതദ്വേഷമില്ലാത്ത ഒരു ചിന്തയാണ് സമൂഹത്തില്‍ അനിവാര്യമായിട്ടുള്ളത്. അടിസ്ഥാനവര്‍ഗങ്ങള്‍ തൊഴില്‍ ചെയ്യുന്ന മേഖലയില്‍ … Continue reading "കേരളം ഭരിച്ച സര്‍ക്കാറുകള്‍ ഈഴവസമുദായത്തെ വഞ്ചിച്ചു: വെള്ളാപ്പള്ളി"
ആലപ്പുഴ: കോടതിയില്‍ എത്തിയ യുവതിക്കും മാതാവിനും മര്‍ദനം. മര്‍ദ്ദനമേറ്റ ഇരുവരെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ ആഞ്ഞിലിപറമ്പ് വീട്ടില്‍ പരേതനായ സലാഹുദ്ദീന്റെ മകള്‍, റഷീദ(24) ഇവരുടെ മാതാവ് ജമീല (58) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാവിലെ 10.40 ഓടെ ആലപ്പുഴ കുടുംബകോടതി വളപ്പിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് റഷീദയുടെ ഭര്‍ത്താവ് പുളിത്താഴച്ചിറ വീട്ടില്‍ സുധീറി (28) നെ നോര്‍ത്ത് സി.ഐ: അജയ്‌നാഥിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. 2008 നവംബറിലായിരുന്നു … Continue reading "കോടതി വളപ്പില്‍ യുവതിക്കും മാതാവിനും മര്‍ദനം"
        മാവേലിക്കര: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലീസ് ജീപ്പിന് മുകളില്‍ യാത്ര ചെയ്ത സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. നൂറനാട് എസ് ഐയോടാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. ഈ മാസം 29 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. യുവ കേരള യാത്രയ്ക്കിടെയാണ് രാഹുല്‍ പോലീസ് വാഹനത്തിന് മുകളില്‍ കയറിയത്. നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മുജീബ് റഹ്മാനാണ് ആദ്യം ഇതു സംബന്ധിച്ച് … Continue reading "രാഹുലിന്റെ ജീപ്പ് യാത്ര : മാവേലിക്കര കോടതി റിപ്പോര്‍ട്ട് തേടി"
ആലപ്പുഴ: സ്ത്രീകള്‍ മാത്രമുള്ള സമയത്ത് ഒന്‍പതംഗസംഘം മാരകായുധങ്ങളുമായി വീടിനുള്ളില്‍ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. തിരുവണ്ടൂര്‍ ഉമയാറ്റുകര വള്ളിച്ചിറയില്‍ രാധാകൃഷ്ണന്റെ വീട്ടിലാണ് ഇന്നലെ വൈകിട്ട് അക്രമികള്‍ വിളയാടിയത്. സംഭവസമയത്ത് രാധാകൃഷ്ണന്റെ ഭാര്യ രമ, മാതാവ് തങ്കമ്മ, മകള്‍ രാഖി എന്നിവര്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അക്രമികള്‍ അടുപ്പത്തിരുന്ന ചോറുകലം നിലത്തടിച്ച് തകര്‍ക്കുകയും വീട്ടുപകരണങ്ങള്‍ എല്ലാം നശിപ്പിക്കുകയും ചെയ്തു. രാധാകൃഷ്ണന്റെ മകന്‍ രാകേഷും ബി.ജെ.പി. പ്രവര്‍ത്തകനായ ഹരികുമാറുമായി വണ്ടി മാറ്റിയിടുന്നതിനെച്ചൊല്ലി കഴിഞ്ഞദിവസം തര്‍ക്കുണ്ടായിരുന്നു. … Continue reading "വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി"

LIVE NEWS - ONLINE

 • 1
  2 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 2
  3 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 3
  3 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 4
  4 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 5
  4 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

 • 6
  4 hours ago

  കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

 • 7
  4 hours ago

  ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

 • 8
  5 hours ago

  കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

 • 9
  5 hours ago

  കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല