Tuesday, July 16th, 2019

  ആലപ്പുഴ: എഐസിസി അംഗം ഷാനിമോള്‍ ഉസ്മാനെതിരേ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ രംഗത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി.വേണുഗോപാലിന് വേണ്ടി ഷാനിമോള്‍ കാര്യമായി പ്രവര്‍ത്തിച്ചില്ലെന്ന് ഷുക്കൂര്‍ ആരോപിച്ചു. ഇതിനെതിരേ കെപിസിസിക്ക് പരാതി നല്‍കുമെന്നും ഷുക്കൂര്‍ പറഞ്ഞു.

READ MORE
    ആലപ്പുഴ: ബൂത്ത് പിടിച്ചടക്കലിനു സമാനമായ അക്രമം നടന്ന കൈനകരി കുട്ടമംഗലം എസ്എന്‍ഡിപി സ്‌കൂളിലെ അഞ്ച്, ആറ് ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പു നടത്തണമെന്നാവശ്യപ്പെട്ടു മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പരാതി നല്‍കി. ഇവിടെ യുഡിഎഫ് ഏജന്റുമാരെ എല്‍ഡിഎഫുകാര്‍ മര്‍ദിക്കുകയും വിരട്ടി ഓടിക്കുകയും ചെയ്തതിനെത്തുടര്‍ന്നു യുഡിഎഫിന് ഏജന്റുമാരില്ലാതെയാണു ദീര്‍ഘ നേരം വോട്ടെടുപ്പു നടന്നത്. ഇതു സംബന്ധിച്ചു പ്രിസൈഡിംഗ് ഓഫിസറുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നു ജില്ലാ കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.
      ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇടുക്കി പടമുഖം തിരുഹൃദയ ദേവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ബീച്ചിലിറങ്ങി തിരയില്‍പ്പെട്ടു കാണാതായത്. ഇടുക്കി പടമുഖം സ്വദേശി മുണ്ടുനടയില്‍ സൈമണിന്റെ മകന്‍ സ്‌റ്റെല്‍വിന്‍, ആലപ്പാട്ട് ഫിലിപ്പിന്റെ മകന്‍ സിറിയക്ക് (15), മുളയിങ്കല്‍ ബെന്നിയുടെ മകന്‍ ബോണി(15), എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ … Continue reading "ആലപ്പുഴ ബീച്ചില്‍ കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി"
ഹരിപ്പാട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബൈക്കുകളും കടകളില്‍ മോഷണവും നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. നൂറനാട് പൂണ്ടുവിളയില്‍ അനസ് (28), അന്‍സല്‍ (18) എന്നിവരെയാണ് എസ്‌ഐ കെടി സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സംഘത്തിലെ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഡാണാപ്പടിയിലുള്ള രണ്ട് ഗ്യാസ് സ്റ്റൗ വില്‍പന കടകളില്‍ പ്രതികള്‍ മോഷണം നടത്തിയിരുന്നു. എസ്എന്‍ തീയറ്ററിനു സമീപമുള്ള ഹരിപ്പാട് ഉത്രം വീട്ടില്‍ കെപി മനോജിന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ഗ്യാസ് ഏജന്‍സി, … Continue reading "മോഷ്ടാക്കള്‍ അറസ്റ്റില്‍"
മാന്നാര്‍ : കുടുംബ പ്രശ്‌നത്തെചൊല്ലിയുള്ള വഴക്കില്‍ യുവാവിനു വെട്ടേറ്റു. ഇരമത്തൂര്‍ ചെറുപാറയില്‍ ഷാജി(40)ക്കാണു വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റു. കഴിഞ്ഞദിവസം ഇയാളുടെ അയല്‍വാസികളായ ബന്ധുക്കളുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ മാന്നാര്‍ പോലീസില്‍ പരാതി നല്‍കി. ഇന്നലെ പോലീസ് ഇയാളെ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. സ്‌റ്റേഷനില്‍ എത്തി മടങ്ങി വീട്ടിലെത്തിയപ്പോഴായിരുന്നു ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി ഇയാളെ ആക്രമിച്ചത്.
ആലപ്പുഴ: റിസര്‍വ് ബാങ്ക് നിര്‍ദേശം ലംഘിച്ച് രാഷ്ട്രീയ പ്രേരിതമായി കുടുംബശ്രീ സംഘങ്ങള്‍ക്ക് വായ്പ നിഷേധിക്കുന്നതിനെതിരെ ആയിരക്കണക്കിന് സ്ത്രീകള്‍ ജില്ലാ സഹകരണബാങ്ക് ഉപരോധിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച ഉപരോധം മൂലം സമരം അവസാനിക്കുന്നതുവരെ ബാങ്കിന്റെ പ്രവര്‍ത്തനം നിലച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വായ്പ നല്‍കില്ലെന്ന തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ബാങ്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സമരനേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
തുറവൂര്‍ : അടുക്കള വാതിലുകള്‍ കുത്തിപ്പൊളിച്ച് കവര്‍ച്ച. മോഷ്ടാക്കള്‍ രണ്ടു വീടുകളില്‍ നിന്നായി കവര്‍ന്നത് എട്ടര പവന്റെ ആഭരണവും 6,750 രൂപയും. പട്ടണക്കാട് അത്തിക്കാട് പ്രദേശത്ത് ആറു വീടുകളില്‍ മോഷണശ്രമവും ഉണ്ടായി. പട്ടണക്കാട് തെക്കെ കുന്നുംപുറത്ത് രതീഷിന്റെ വീട്ടില്‍നിന്ന് ആറര പവന്റെ ആഭരണവും 6,000 രൂപയും, ചേനപ്പള്ളി ബൈജുവിന്റെ വീട്ടില്‍നിന്നു രണ്ടു പവന്റെ ആഭരണവും 750 രൂപയുമാണു കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. രതീഷിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തി തുറന്ന് അകത്തുകയറിയ സംഘം അലമാരയില്‍ … Continue reading "അടുക്കള വാതിലുകള്‍ കുത്തിപ്പൊളിച്ച് കവര്‍ച്ച"
      കായംകുളം: കായംകുളത്തിനടുത്ത് കരിയിലക്കുളങ്ങരയില്‍ എയര്‍ ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ഓച്ചിറ ക്ലാപ്പന സ്വദേശികളാണ് മരിച്ചത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പടെ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. 12 മണിയോടെയായിരുന്നു അപകടം  

LIVE NEWS - ONLINE

 • 1
  17 mins ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 2
  19 mins ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 3
  44 mins ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍

 • 4
  48 mins ago

  നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍

 • 5
  1 hour ago

  ഉത്തരക്കടലാസും വ്യാജസീലും;ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 6
  3 hours ago

  ധോണി വിരമിക്കുമോ ?

 • 7
  3 hours ago

  കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

 • 8
  3 hours ago

  കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി

 • 9
  3 hours ago

  അടച്ചിട്ട വ്യോമ പാത പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു