Saturday, February 23rd, 2019

ആലപ്പുഴ: മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അന്‍പത്താറുകാരന്‍ അറസ്റ്റില്‍. കാഞ്ഞിരംചിറ സ്വദേശി തൈപ്പറമ്പ് വീട്ടില്‍ ജോണ്‍സ് ബാബു ആണ് അറസ്റ്റിലായത്. മൂന്നു മാസം തുടര്‍ച്ചയായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്വഭാവവ്യത്യാസം പ്രകടമാക്കിയ കുട്ടിയോടു സംശയം തോന്നിയ മാതാപിതാക്കളും ബന്ധുക്കളും ചോദിച്ചപ്പോഴാണു പീഡനവിവരം പുറത്തുവന്നത്. ഇതേ തുടര്‍ന്നു കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതറിഞ്ഞ പ്രതി നോര്‍ത്ത് സ്റ്റഷനില്‍ കീഴടങ്ങുകയായിരുന്നു.

READ MORE
      ആലപ്പുഴ: ലോക്‌സഭാ തെ രഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ആര്‍എംപി നേതാവും ടി.പി. ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമ. വടകരയില്‍ മല്‍സരിക്കുമെന്ന പ്രചരണത്തില്‍ കാര്യമില്ലെന്നും ഇപ്പോള്‍ താന്‍ മല്‍സരിക്കേണ്ടതില്ലെന്നാണ് ആര്‍എംപിയുടെ നിലപാടെന്നും രമ പറഞ്ഞു. ആലപ്പുഴയില്‍ ആര്‍എംപി, എസ്‌യുസിഐ, എംസിപിഐ എന്നീ കക്ഷികള്‍ യോജിച്ചുള്ള ഇടതുപക്ഷ ഐക്യ മുന്നണിയുടെ പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കെ.കെ. രമ. ആര്‍എംപി സ്ഥാനാര്‍ഥികളെ അടുത്തദിവസം പ്രഖ്യാപിക്കും. യുഡിഎഫുമായി ഒരു അഡ്ജസ്റ്റ്‌മെന്റും ഇല്ല. തെരഞ്ഞെടുപ്പിനെ തികച്ചും രാഷ്ട്രീയമായാണു … Continue reading "മല്‍സരിക്കാനില്ല: കെകെ രമ"
ആലപ്പുഴ: നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു 18 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ബഥേല്‍ ജംഗ്ഷനു സമീപമുള്ള കെ.ഒ. ഫിലിപ്പ് ആന്‍ഡ് കമ്പനി സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ തമിഴ്‌നാട് നല്ലസേവിപുറത്ത് താമസിക്കുന്ന രാമചന്ദ്രന്‍ (33) ആണു പിടിയിലായത്. ജനുവരി 19നു രാവിലെ 10 മണിയോടെയാണു കവര്‍ച്ച നടന്നത്. സുപ്പര്‍മാര്‍ക്കറ്റ് ഉടമയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാള്‍ സൂത്രത്തില്‍ വിടിന്റെ താക്കോല്‍ കൈവശപ്പെടുത്തി കുടുംബം പ്രാര്‍ത്ഥനക്ക് പോയ നേരം ഷെല്‍ഫില്‍ നിന്നും പണം കവരുകയായിരുന്നു.
ആലപ്പുഴ: പാര്‍ട്ടിക്കാരെ തഴഞ്ഞാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതോടെ കേരളത്തില്‍ എല്‍.ഡി.എഫിന്റെ സീറ്റുകളില്‍ പലതും പെയ്‌മെന്റ് സീറ്റുകളായെന്നന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല സ്ഥാനാര്‍ഥികളെയും പിന്‍വാതിലിലൂടെ തിരുകിക്കയറ്റിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തോടെ എല്‍.ഡി.എഫിന്റെ ഗ്രാഫ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. രണ്ടോ മൂന്നോ സീറ്റ് മാത്രം ലഭിക്കുമായിരുന്ന യു.ഡി.എഫിന്റെ ഗ്രാഫ് ഇതോടെ ഉയര്‍ന്നതായും വെള്ളാപ്പള്ളി പറഞ്ഞു.
      മാവേലിക്കര: പോലീസ് വാഹനത്തിനു മുകളില്‍ കയറി യാത്ര ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരേ നല്‍കിയ കേസ് മാവേലിക്കര കോടതി തള്ളി. രാഹുലിന്റെ കേരള സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. പോലീസ് വാഹനത്തിനു മുകളില്‍ കയറി യാത്ര ചെയ്തത് നിയമപരമായി കുറ്റമാണെന്ന് ആരോപിച്ചായിരുന്നു കേസ്. അണികളുടെ തിരക്കേറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം രാഹുല്‍ ഗാന്ധി പോലീസ് വാഹനത്തിനു മുകളില്‍ കയറുകയായിരുന്നു. ഇത് പിന്നീട് പലയിടങ്ങളില്‍ നിന്നുമുള്ള വിമര്‍ശനങ്ങള്‍ക്കു വഴിവെക്കുകയായിരുന്നു.
      ആലപ്പുഴ: ഭര്‍ത്താവിന് പിന്നാലെ യുവതിയും രണ്ടുമക്കളും ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യചെയ്തു. തകഴി പഞ്ചായത്ത് 11-ാം വാര്‍ഡ് മാരേഴത്ത് അമ്പിളി (32) മക്കളായ നന്ദന ധനരാജ് (എട്ട്), ഹരിനന്ദന (ആറ്)എന്നിവരെയാണ് തകഴി ആശുപത്രി റെയില്‍വേ ക്രോസിന് സമീപം ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. അമ്പിളിയുടെ ഭര്‍ത്താവ് ധന്‍രാജ് കഴിഞ്ഞ 19-ന് പുലര്‍ച്ചെ ട്രെയിനുമുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു. ഇയാള്‍ ജീവനൊടുക്കിയ റെയില്‍വേ പാളത്തിന് സമീപം തന്നെയാണ് യുവതിയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് ധന്‍രാജിന്റെ … Continue reading "ഭര്‍ത്താവിന് പിന്നാലെ യുവതിയും മക്കളും ആത്മഹത്യചെയ്തു"
ആലപ്പുഴ: വീടു കയറി ആക്രമിച്ച കേസില്‍ സഹോദരന്‍മാര്‍ അറസ്റ്റില്‍. മംഗലം പുത്തന്‍ ഉഴത്തില്‍ അനു (27), സഹോദരന്‍ ശ്രീനു പി. സോമന്‍ (ശ്രീക്കുട്ടന്‍-24) എന്നിവരാണു അറസ്റ്റിലായത്. മംഗലം കിടങ്ങുംപുറത്ത് വിപിനെയും (23) മാതൃസഹോദരന്‍ മുരളിയെയും (52) വീടുകയറി ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റു പ്രതികളായ ജിത്തു, ജിതിന്‍, അഖില്‍, യദു എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ പറഞ്ഞു.  
      ആലപ്പുഴ: ജെഎസ്എസ് ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നുറല്‍ ജന. സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ. ഉപാധിയില്ലാതെയാണ് ഈ തീരുമാനം. എല്‍ഡിഎഫിന്റെ ഘടകകക്ഷിയാവാന്‍ ജെഎസ്എസിനു താല്‍പര്യമുണ്ടെങ്കിലും തെരഞ്ഞെടുപ്പിനുശേഷമേ ഇക്കാര്യം ചര്‍ച്ച ചെയ്യൂ. ഭാവി പ്രവര്‍ത്തനങ്ങള്‍ ജെഎസ്എസ് സംസ്ഥാന നിര്‍വാഹക സമിതിയും എല്‍ഡിഎഫും പിന്നീടു ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക് എംഎല്‍എയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനുമായി ചാത്തനാട്ടെ വസതിയില്‍ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണു … Continue reading "ഇടതുമുന്നണിയുമായി സഹകരിക്കും: ഗൗരിയമ്മ"

LIVE NEWS - ONLINE

 • 1
  9 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  10 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  10 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  12 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  13 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  15 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  16 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  17 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  17 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം