Wednesday, July 17th, 2019

  ആലപ്പുഴ: കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ഭ്രാന്താണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വന്തം അണികളെയാണ് സുധീരന്‍ വെട്ടിനിരത്തുന്നത്. വ്യക്തിവിരോധം മാത്രം വച്ചുപുലര്‍ത്തുന്ന ഒരു കൂട്ടം നേതാക്കളുടെ കൂട്ടായ്മയാണ് കോണ്‍ഗ്രസ് എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.  

READ MORE
      ആലപ്പുഴ: കനത്ത മഴയ്‌ക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷമായതോടെ തീരമേഖലയില്‍ ജനജീവിതം ദുരിതപൂര്‍ണമായി. ചെത്തി, ചേന്നവേലി, ആയിരംതൈ, തൈക്കല്‍ മേഖലകളിലാണ് കടല്‍ക്ഷോഭം നാശനഷ്ടമുണ്ടാക്കിയിട്ടുള്ളത്. ചേന്നവേലിയില്‍ നിരവധി വൃക്ഷങ്ങള്‍ കടപുഴകി. ബീച്ച് റോഡും ശക്തമായ തിരയില്‍ തകര്‍ന്നു. പുന്നയ്ക്കല്‍ ഔസേഫ് ചാരങ്കാട്ട്, സാബു ചാരങ്കാട്ട്, സണ്ണി എന്നിവരുടെ വീടുകള്‍ ഏതുനിമിഷവും കടലെടുക്കാവുന്ന സ്ഥിതിയാണ്. ചേന്നവേലി ചെത്തി അഴികളെ ബന്ധിപ്പിച്ച് ജല നിര്‍ഗമനം സുഗമമാക്കിയിരുന്ന കൈത്തോട് പ്രദേശത്തെ റിസോര്‍ട്ട് നടത്തിപ്പുകാര്‍ മൂടിയത് ഈ മേഖലയില്‍ വെള്ളക്കെട്ടിനും കാരണമായി. ആയിരംതൈ … Continue reading "കടല്‍ക്ഷോഭം രൂക്ഷം"
  ആലപ്പുഴ: യുവാവിനെ ആക്രമിച്ച് കാല് തല്ലിയൊടിച്ച കേസില്‍ സഹോദരന്മാരെ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മുത്തുവീട്ടില്‍ കിഷോര്‍കുമാര്‍ (34), സഹോദരന്‍ നിധീഷ്‌കുമാര്‍ (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 19ന് തൈക്കല്‍ പനക്കല്‍ അനിരുദ്ധനെ (45) ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസില്‍ ഒരു പ്രതിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേര്‍കൂടി ഇനിയും പിടിയിലാകാനുണ്ടെന്നും പുര്‍വവൈരാഗ്യമാണ് ആക്രമണത്തിനു കാരണമായതെന്നും പോലീസ് പറഞ്ഞു.
        ആലപ്പുഴ: കെ പി സി സി പ്രസിഡന്റ് വി എം സുധീരനെ വിമര്‍ശിച്ച് കത്തെഴുതിയ ഷാനിമോള്‍ ഉസ്മാന്റെ നടപടിക്കെതിരെ ആലപ്പുഴ ഡിസിസി പ്രസിഡ് എ എ ഷുക്കൂര്‍. ഷാനിമോളുടെ നടപടികള്‍ക്ക് പിന്നില്‍ വ്യാവസായികരാഷ്ട്രീയ ലോബികളുടെ പിന്തുണയുണ്ടന്നും ഗൂഢാലോചനയാണെന്നും ഷുക്കൂര്‍ ആരോപിച്ചു. ആലപ്പുഴയില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ വിമുഖത കാണിച്ച ഷാനിമോള്‍ ഇപ്പോള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് നിഗൂഢമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നില്‍ മദ്യമാഫിയയാണെന്ന് ആരോപിച്ച ഷുക്കൂര്‍ കെ.സി വേണുഗോപാലിന്റെ തോല്‍വി … Continue reading "ഷാനിമോളുടെ നടപടികള്‍ക്ക് പിന്നില്‍ വ്യാവസായികരാഷ്ട്രീയ ലോബികളെന്ന് ഷുക്കൂര്‍"
മാവേലിക്കര : ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തില്‍ വീണ്ടും മാല മോഷണം. മാല മോഷ്ടിച്ചതെന്നു സംശയിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ പതിഞ്ഞു. ഇന്നലെ രാവിലെ ഒന്‍പതിനാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ മൂന്നു പവന്റെ മാല ശ്രീകോവിലിന്റെ വടക്കു ഭാഗത്തുനിന്നു തൊഴുന്നതിനിടയില്‍ മോഷണം പോയത്. മോഷണം നടത്തിയതിനു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ സ്ത്രീകളാണു ചെട്ടികുളങ്ങര ക്ഷേത്രത്തിലും മാല മോഷണം നടത്തിയതെന്നാണ് സീസീ ടിവി ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. കുംഭഭരണി ഉല്‍വത്തോടനുബന്ധിച്ചു മൂന്നോളം പേരുടെ മാല … Continue reading "ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തില്‍ വീണ്ടും മാല മോഷണം"
ആലപ്പുഴ: ശ്രീപത്മനാഭസ്വാമി ക്ഷേത്രമുതല്‍ സംരക്ഷിച്ചു പോന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിന് സംശയത്തിന്റെ പേരില്‍ തസ്‌കരപട്ടം ചാര്‍ത്തുന്നത് നന്ദികേടാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല. പാണ്ടനാട് കീഴ്വ•ഴി തൃക്കണ്വപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ നടന്ന ഗോദാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ക്ഷേത്രമുതല്‍ കൊള്ളയടിച്ച ടിപ്പു, ഗസ്‌നി, ഗോറി തുടങ്ങിയവര്‍ക്ക് ചരിത്രത്തിന്റെ ഏടുകളില്‍ മാന്യമായ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. സംശയത്തിന്റെ മറവില്‍ രാജകുടുംബത്തെ അധിക്ഷേപിക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല. മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്യുന്നത്. ക്ഷേത്രമുതല്‍ എന്തുവിലകൊടുത്തും … Continue reading "രാജകുടുംബത്തിന് തസ്‌കരപട്ടം ചാര്‍ത്തരുത്: കെ പി ശശികല"
ആലപ്പുഴ: വിദേശ ജോലി വാഗ്ദാനം ചെയ്തു നഴ്‌സുമാരില്‍ നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. കൊല്ലം കുന്നത്തൂര്‍ പോരുവഴി ഇടക്കാട് തെക്ക് ചാന്ദ്‌സിതാരയില്‍ ബാലചന്ദ്രനാണ് (ബാലാജി-55) കഴിഞ്ഞ ദിവസം മധുരയില്‍അറസ്റ്റിലായത്. 10 കോടിയിലേറെ രൂപ സംഘം തട്ടിയെടുത്തതായി സംശയിക്കുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവരെന്നു പോലീസ് പറഞ്ഞു. ബാലാജിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ആലപ്പുഴ: താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള എട്ടു പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഇതുള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്ക് ഏഴു കടയുടമകള്‍ക്കെതിരെ കേസെടുത്തു. വഴിച്ചേരി മാര്‍ക്കറ്റിലും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപവുമുള്ള വിവിധ കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മെഡിക്കല്‍ കോളജ് ആശുപത്രിക്കു വടക്കുള്ള ഹോട്ടലില്‍ നിന്നു ഗാര്‍ഹിക ആവശ്യത്തിനുപയോഗിക്കുന്ന ആറു പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു. വഴിച്ചേരിയിലെ റസ്റ്ററന്റില്‍ നിന്നു രണ്ടു സിലിണ്ടറുകളും കസ്റ്റഡിയിലെടുത്തു. വഴിച്ചേരിയിലെ … Continue reading "പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു"

LIVE NEWS - ONLINE

 • 1
  6 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  8 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  10 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  11 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  11 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  13 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  14 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  14 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  14 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ