Friday, April 26th, 2019

ആലപ്പുഴ: കായംകുളത്ത് ട്രെയിനില്‍ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ ബംഗാള്‍ സ്വദേശി പിടിയില്‍. കഴിഞ്ഞ 3ന് തിരുവനന്തപുരം നിസാമുദീന്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത കോഴിക്കോട് സ്വദേശിനി നേഹയുടെ ബാഗ് ആണ് ബംഗാള്‍ സ്വദേശിയായ സഹിമത്ത്(23) മോഷ്ടിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ ദിവസം ഇയാള്‍ വീണ്ടും റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയായിരുന്നു. യാത്രക്കാരിയുടെ മൊബൈല്‍ ഫോണും രേഖകളും ഉള്‍പ്പെടെ നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്നു. രാത്രി ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ നേഹയുടെ ബാഗുമായി ഇയാള്‍ ട്രെയിനില്‍ നിന്നും … Continue reading "ട്രെയിനില്‍ ബാഗ് മോഷണം; ബംഗാള്‍ സ്വദേശി പിടിയില്‍"

READ MORE
ഗോവിന്ദക്കുറുപ്പും ഭാര്യ ശോഭനകുമാരിയും സഞ്ചരിച്ച സ്‌കൂട്ടറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.
ആലപ്പുഴ: ഫെഡറല്‍ ബാങ്ക് മണ്ണഞ്ചേരി ശാഖയില്‍ തീപിടിത്തം. യുപിഎസ് ഉള്‍പ്പെടെ കത്തിനശിച്ചു. ഇലക്ട്രിക്കല്‍ മുറിയിലുണ്ടായ അഗ്‌നിബാധയില്‍ ജീവനക്കാരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലില്‍ അപകടം ഒഴിവായി. മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിന് സമീപം ആലപ്പുഴ-തണ്ണീര്‍മുക്കം റോഡരികിലെ ശാഖയിലാണ് സംഭവം. ബാങ്ക് ജീവനക്കാരിയായ മണ്ണഞ്ചേരി ഈരയില്‍ ജോസിന്റെ ഭാര്യ അന്നമ്മ മുറി വൃത്തിയാക്കുന്നതിനിടെ എംഎല്‍സിബിയുടെ ഭാഗത്തുനിന്നും തീയും തുടര്‍ന്ന് വലിയ തോതില്‍ പുകയും ഉയരുകയായിരുന്നു. ബാങ്ക് ജീവനക്കാര്‍ ഫയര്‍ എക്‌സിറ്റിംഗ്വിഷര്‍ ഉപയോഗിച്ച് തീ അണച്ചു. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ … Continue reading "ബാങ്കിന് തീപിടിച്ചു"
ആലപ്പുഴ: മുതുകുളത്ത് എക്‌സൈസ് ഉദേ്യാഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ പിടിയിലായി. മുതുകുളം തെക്ക് മണ്ണാരേത്ത് സജീവന്റെ വീട്ടില്‍ തട്ടിപ്പു നടത്തിയ ആറാട്ടുപുഴ കള്ളിക്കാട് തകിടിയില്‍ ഹരീഷ്‌കുമാര്‍(31), തൃശൂര്‍ പറവൂര്‍ പുത്തന്‍പീടികയില്‍ ഷഹീര്‍(24), തൃശൂര്‍ പാറളം കാവാലില്‍ മണികണ്ഠന്‍(49) എന്നിവരെയാണു കനകക്കുന്ന് എസ്‌ഐ ജി.സുരേഷ്‌കുമാര്‍ തൃശൂര്‍ മണ്ണുത്തി, എരുമപ്പെട്ടി ഭാഗങ്ങളില്‍ നിന്നായി ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ വീയപുരം പായിപ്പാട് സ്വദേശി ഒളിവിലാണ്. അബ്കാരി കേസിലെ പ്രതിയുടെ വീട്ടില്‍ റെയ്ഡിനെത്തി 15,000 രൂപയും … Continue reading "എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍"
ഇയാളുടെ വീട്ടില്‍നിന്നും നോട്ടിന്റെ പകര്‍പ്പ് എടുക്കാന്‍ ഉപയോഗിച്ച സ്‌കാനറും അതുപയോഗിച്ചെടുത്ത വ്യാജ 2000, 500, 200 നോട്ടുകളും കണ്ടെടുത്തു.
ആലപ്പുഴ: തുറവൂരില്‍ ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മ, വീട്ടുമുറ്റത്ത് ചിതയൊരുക്കി സ്വയം തീകൊളുത്തി ജീവനൊടുക്കി. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കുത്തിയതോട് മാളികത്തറ വീട്ടില്‍ പരേതനായ പദ്മനാഭന്റെ ഭാര്യ ലീലയാണ് (72) മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ഇഷ്ടിക ചതുരത്തില്‍ അടുക്കി അതിനു മുകളില്‍ മൂന്ന് പാളിയുള്ള തെങ്ങിന്‍ നിര്‍മ്മിത ജനല്‍ വച്ച് ഉള്ളില്‍ വിറകും മറ്റും ഇട്ട ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ചാടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇവര്‍ മകനുമായി അകന്ന് … Continue reading "വീട്ടുമുറ്റത്ത് ചിതയൊരുക്കി വീട്ടമ്മ സ്വയം തീകൊളുത്തി ജീവനൊടുക്കി"
കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കേരളത്തിലെ അണക്കെട്ടുകള്‍ തുറന്നുവിടാന്‍ വൈകി.
ആലപ്പുഴ: മുതുകുളത്ത് ബന്ധുവിന്റെ കുട്ടിയുടെ രണ്ടരപ്പവന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ചു വിറ്റ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. കണ്ടല്ലൂര്‍ പുതിയവിള രമണാലയത്തില്‍ അനൂപിന്റ മകള്‍ വൈഗയുടെ (6 മാസം) അരഞ്ഞാണം കവര്‍ന്ന കേസില്‍ ടൈല്‍സ് ജോലിക്കാരന്‍ കുമാരപുരം താമല്ലാക്കല്‍ തെക്ക് തകിടിയില്‍ കിഴക്കതില്‍ വിഷ്ണു(29), ഭാര്യ അഞ്ജു(21) എന്നിവരെയാണു കനകക്കുന്ന് എസ്‌ഐ ജി സുരേഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്. അനൂപിന്റെ വീടിനടുത്താണ് ബന്ധുവായ കീരിക്കാട് കണ്ണമ്പള്ളി അഞ്ജുഭവനത്തില്‍ അഞ്ജുവിന്റെ സ്വന്തം വീട്. ഇവിടെ സ്വന്തം വീട്ടിലെത്തുമ്പോള്‍ അനൂപിന്റെ വീട്ടിലും ചെല്ലാറുണ്ട്. … Continue reading "സ്വര്‍ണ അരഞ്ഞാണം കവര്‍ന്ന് വിറ്റ ദമ്പതികള്‍ അറസ്റ്റിലായി"

LIVE NEWS - ONLINE

 • 1
  1 hour ago

  ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

 • 2
  3 hours ago

  അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

 • 3
  4 hours ago

  വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 • 4
  4 hours ago

  തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

 • 5
  4 hours ago

  മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

 • 6
  4 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 7
  4 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 8
  5 hours ago

  കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

 • 9
  6 hours ago

  കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു