Friday, April 26th, 2019

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ചാരായവും കോടയുമായി ഒരാള്‍ പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 23ാം വാര്‍ഡില്‍ കരോട്ട് വെളി വീട്ടില്‍ ഉദയകുമാറാണ്(52) പിടിയിലായത്. അഞ്ച് ലിറ്റര്‍ ചാരായവും ചാരായം പാകപ്പെടുത്തുന്നതിനുള്ള 60 ലിറ്റര്‍ കോടയും ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ അടക്കം വാറ്റുപകരണങ്ങളുമായി ഇയാള്‍ വീട്ടില്‍നിന്നും പിടികൂടിയത്. ചാരായം വാറ്റിക്കൊണ്ടിരിക്കെയാണ് ഇയാള്‍ പിടിക്കപ്പെട്ടത്. ഒരാഴ്ചയായി ഷാഡോ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.

READ MORE
ആലപ്പുഴ: നൂറനാട് പത്താംകുറ്റി ജംക്ഷന് സമീപം റോഡരികില്‍ നിന്ന കാവുംപാട് കാവേരി നഗര്‍ ഷെബി മന്‍സിലില്‍ അബ്ദുല്‍ റജീഷിനെ(35) വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ പോയ 3 പേരെ നൂറനാട് പോലീസ് പിടികൂടി. അടൂര്‍ കുന്നത്തൂര്‍ ചിറവനത്തു വീട്ടില്‍ അഖില്‍ രാജ്(28), പളളിക്കല്‍ ഇളംപള്ളിക്കല്‍ പ്രിയ ഭവനത്തില്‍ സ്ഥിരതാമസക്കാരനും ഇപ്പോള്‍ പണയില്‍ സുമേഷ് ഭവനത്തില്‍ വാടകയ്ക്ക് താമസക്കാരനുമായ വിജീഷ്‌കുമാര്‍(30), പന്തളം കുരമ്പാല ഇടത്തറ മുറിയില്‍ രാഹുല്‍നിവാസില്‍ രാഹുല്‍(22) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു.
ആലപ്പുഴ: എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞു കവര്‍ച്ച നടത്തിയ കേസില്‍ നാലാം പ്രതിയും പിടിയില്‍. റാന്നി ചെറുകോല്‍ മുരിപ്പേല്‍ വീട്ടില്‍ ഷിനു(34) ആണ് കനകക്കുന്ന് പോലീസിന്റെ പിടിയിലായത്. കോഴഞ്ചേരി നാരങ്ങാനം കാണമുക്ക് ജംഗ്ഷനില്‍ നിന്ന് ഇന്നലെ രാവിലെ 5 മണിയോടെയാണ് ഇയാള്‍ പിടിയിലായത്. ഈ കേസില്‍ ഹരീഷ്, ഷഹീര്‍, മണികണ്ഠന്‍ എന്നിവരെ തൃശൂരില്‍ നിന്നും രണ്ടാഴ്ച മുന്‍പ് പിടികൂടിയിരുന്നു.
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറം കളത്തില്‍ക്ഷേത്രത്തിന് സമീപം എന്‍എസ്എസ് കരയോഗത്തിന്റെ മുന്നിലെ കൊടിമരം തകര്‍ത്ത കേസില്‍ നാല് പേര്‍ അറസ്റ്റിലായി. ഇവരില്‍ രണ്ടുപേര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. പള്ളിപ്പുറം പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ മൂലംകുഴിവെളി വൈശാഖ് ബാബു(23), കോച്ചേരിമഠത്തില്‍ വിമല്‍ദേവ്(31), മൂന്നാംവാര്‍ഡില്‍ പായിക്കാട്ട് ഹര്‍ഷകുമാര്‍(25), ആറാം വാര്‍ഡില്‍ വള്ളിക്കാട്ട് പ്രവീണ്‍ (23) എന്നിവരെയാണ് ചേര്‍ത്തല സിഐ പി ശ്രീകുമാര്‍, എസ്‌ഐ ജി അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ആര്‍എസുഎസുകാരനായ വൈശാഖ് ബാബു ഒമ്പത് ക്രമിനല്‍ കേസുകളിലെ പ്രതിയുമാണ്. ഹര്‍ഷകുമാറും ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. … Continue reading "കൊടിമരം തകര്‍ത്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍"
അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
പ്രദേശത്ത് ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
ശബരിമല യുവതി പ്രവേശനത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ആക്രമണം.
കായംകുളം: മൂലേശേരില്‍ ശിവക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ച മോഷ്ടാവ് അറസ്റ്റില്‍. ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തുന്ന ആട് നൗഷാദിനെ(45)യാണ് എസ്‌ഐ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരവധി ക്ഷേത്രങ്ങളില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു. എംഎസ്എം കോളജ് ജങ്ഷന് സമീപം റോഡരികിലെ വലിയ കാണിക്ക മണ്ഡപത്തിലെ വഞ്ചി തകര്‍ത്ത് പണം അപഹരിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. സമീപത്തെ കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് … Continue reading "കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചയാള്‍ അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  1 min ago

  സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

 • 2
  5 mins ago

  രാജസ്ഥാന് മിന്നും ജയം

 • 3
  18 mins ago

  ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

 • 4
  11 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 5
  13 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 6
  14 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 7
  17 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 8
  18 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 9
  21 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല