Wednesday, September 19th, 2018

ആലപ്പുഴ: മുതുകുളത്ത് നിരോധിത പുകയില ഉത്പന്നങ്ങളുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശി ഷേക്ക് യാക്കൂബ്(34) ആണ് ആറു കിലോവരുന്ന 1000 പായ്ക്കറ്റ് ഹാന്‍സുമായി എക്‌സൈസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാര്‍ത്തികപ്പള്ളി ജങ്ഷന് പടിഞ്ഞാറുഭാഗത്തുനിന്നാണ് പ്രതിയെ പടികൂടിയത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍. സ്‌കൂള്‍ തുറപ്പായതിനാല്‍ കുട്ടികളെ ലക്ഷ്യമിട്ട് കൊണ്ടുവന്നതാകാമെന്ന് കരുതുന്നു.

READ MORE
മണ്ഡലത്തില്‍ പലയിടങ്ങളിലും കള്ളവോട്ടു നടന്നു.
ബിജെപിയിലെയും യുഡിഎഫിലെയും സാധാരണ പ്രവര്‍ത്തകര്‍ തനിക്ക് വോട്ടു ചെയ്തു
യുഡിഎഫ് ഭരിക്കുന്ന മാന്നാര്‍ പാണ്ടനാട് പഞ്ചായത്തുകളില്‍ പോലും വിജയകുമാര്‍ പിന്നിലാണ്.
4500 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മുന്നിട്ട് നില്‍ക്കുന്നത്.
ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടി ഹുദാട്രസ്റ്റ് ആശുപത്രിയില്‍ പ്രസവത്തിനിടെ രക്തം വാര്‍ന്ന് അവശനിലയിലായ യുവതി വണ്ടാനം മെഡിക്കല്‍ കോളേജില്‍ മരിച്ചു. തോട്ടപ്പള്ളി എസ്എസ് ഭവനം സുധീഷിന്റെ ഭാര്യ നീതു(27) ആണ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹവുമായി ആശുപത്രി ഉപരോധിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കാമെന്ന പോലീസിന്റെ ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്. തിങ്കളാഴ്ചയാണ് നീതുവിനെ ഹുദാട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചക്ക് ഒരുമണിയോടെ സിസേറിയന്‍ നടത്തി. രക്തസ്രാവം നിലക്കാത്തതിനെ തുടര്‍ന്ന് നാല് യൂണിറ്റ് രക്തം … Continue reading "പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു"
ആലപ്പുഴ: കായലില്‍ വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ആലപ്പുഴ ചാത്തനാട് കാവാലം പുതുപ്പറമ്പില്‍ തോമസിന്റെ മകന്‍ നിഖില്‍ തോമസ്(16) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പുളിങ്കുന്ന് കായല്‍പ്പുറം പള്ളിക്കു സമീപമാണ് അപകടം. ഏഴു സുഹൃത്തുക്കള്‍ക്കൊപ്പം കായല്‍പ്പുറം സെന്റ് ജോസഫ്‌സ് പള്ളിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. കായല്‍പ്പുറം വട്ടക്കായലില്‍ ശ്രീമൂലം പാടശേഖരത്തിന്റെ മോട്ടോര്‍തറക്ക് സമീപത്തുവെച്ച് നിഖില്‍ കാല്‍ വഴുതി കായലില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കും ഓളവും കാരണം നിഖിലിനെ വെള്ളത്തില്‍ നിന്നും … Continue reading "വിദ്യാര്‍ഥി കായലില്‍ മുങ്ങിമരിച്ചു"
എല്‍.ഡി.എഫ് എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

LIVE NEWS - ONLINE

 • 1
  52 mins ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 2
  4 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 3
  5 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 4
  6 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 5
  7 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 6
  9 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 7
  9 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 8
  9 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  10 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു