ALAPPUZHA

ആലപ്പുഴ: അമ്പലപ്പുഴയില്‍ തീപിടിത്തത്തില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. പുറക്കാട് പഞ്ചായത്ത് പതിനേഴാം വാര്‍ഡ് പുതുവല്‍ വിജയമ്മ ജോയിയുടെ വീടിനാണു കഴിഞ്ഞ ദിവസം തീപിടിച്ചത്. തീവെച്ചതാണെന്നും സംശയമുണ്ട്. വിജയമ്മ ജോയി മകളുടെ തൃക്കുന്നപ്പുഴയിലെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിക്കണമെന്ന് റിപ്പോര്‍ട്ട്

      ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. നിര്‍ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കണമെന്ന സമഗ്ര റിപ്പോര്‍ട്ട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇതോടെ തുടക്കം മുതല്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ മെഡിക്കല്‍ കോളജ് പദ്ധതി പാതിവഴിയില്‍ മുടങ്ങുമെന്നാണ് സൂചന. ആരോഗ്യകുടുംബക്ഷേമ വകുപ്പ് ജോ. സെക്രട്ടറി ബി മനു ജൂലൈ എട്ടിനാണ് ആരോഗ്യധനവകുപ്പ് മന്ത്രിമാര്‍ മുഖേന മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്

ആക്രി വ്യാപാരികളെന്ന വ്യാജേനെ മോഷണം; 2 പേര്‍ അറസ്റ്റില്‍
ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചിരുന്നയാള്‍ അറസ്റ്റില്‍
കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ ആക്രമണം ; ഹര്‍ത്താല്‍ ആചരിക്കും
കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; ഏഴു പേര്‍ പിടിയില്‍

ആലപ്പുഴ: ചാരുംമൂടില്‍ ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. കാര്‍ ഉടമ ആദിക്കാട്ട്കുളങ്ങര തയ്യില്‍വീട്ടില്‍ സലീം(53), ഷാജി(43), പള്ളിക്കല്‍ പഴകുളം എമ്പ്രയില്‍ തെക്കേതില്‍ ഷെഫീഖ്(25), പഴകുളം പടിഞ്ഞാറേമുറി തടത്തില്‍ കിഴക്കേതില്‍ ഷാനവാസ്(25), എമ്പ്രയില്‍ തെക്കേതില്‍ അന്‍ഫല്‍(21), സുഹൃത്ത് പടനിലം നെടുകുളഞ്ഞിമുറി ലക്ഷ്മിഭവനത്തില്‍ അജീഷ്(34), ആദിക്കാട്ട്കുളങ്ങര ഹനീഫ ഭവനത്തില്‍ റംജു(38), പഴകുളം പ!ടിഞ്ഞാറേമുറി ചരുവുകാലപുരയിടത്തില്‍ അന്‍ഷാദ്(21) എന്നിവരാണ് അറസ്റ്റിലായത്. നാലു പ്രതികള്‍ ഒളിവിലാണ്. നൂറനാട് പടനിലം നടുവിലേമുറിയില്‍ നീറ്റിക്കല്‍ പടിഞ്ഞാറെ പുരയില്‍ ചിഞ്ചിത്ത്(21) എന്നിവര്‍ ബൈക്കില്‍ പോകുമ്പോള്‍ പിന്നാലെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. അജീഷ് കോട്ടയത്തും ചിഞ്ചിത്ത് നൂറനാട്ടും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. അജീഷിന്റെ നില ഗുരുതരമാണ്

2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
ചാരായം വാറ്റി വില്‍പന; സ്‌കൂള്‍ അധ്യാപികയും കൂട്ടാളിയും പിടിയില്‍
വ്യാജ ലോട്ടറി ടിക്കറ്റ് നല്‍കി പണം തട്ടിയതായി പരാതി
മുഖംമൂടി ധരിച്ചെത്തി തുണിക്കടകളില്‍ മോഷണം

ആലപ്പുഴ: മാവേലിക്കരയില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേര്‍ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തി. മിച്ചല്‍ ജംക്ഷന് വടക്കു മണ്ഡപത്തിന്‍ കടവിനു സമീപമുള്ള ഫാബ് ട്രീ, ദി വണ്‍ എന്നീ വസ്ത്ര വ്യാപാരശാലകളിലാണ് കഴിഞ്ഞ ദിവസം രാത്രി 12.45നു മോഷണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയവരാണ് മോഷണം നടത്തിയതെന്നു ഫാബ് ട്രീയിലെ സീസീ ടിവി ക്യാമറയില്‍ നിന്നും വ്യക്തമാണ്. രണ്ടു കടകളുടെയും ഷട്ടര്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ പണവും വസ്ത്രങ്ങളും അപഹരിച്ചു. മോഷണം നടന്ന ദി വണ്‍ കടയില്‍ ക്യാമറ ഇല്ല. കടയില്‍ ക്യാമറ ഉണ്ടെന്നതു മുന്‍കൂട്ടി ബോധ്യപ്പെട്ട ശേഷമാണു മോഷ്ടക്കാള്‍ എത്തിയതെന്നാണു നിഗമനം

യുവതിയെ പീഡിപ്പിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കായംകുളത്ത് വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. പുല്ലുകുളങ്ങര കൊച്ചിയുടെ ജെട്ടിയില്‍ പൂവത്തറ പുത്തന്‍വീട്ടില്‍ കണ്ണന്‍(27) ആണ് അറസ്റ്റിലായത്. യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. പിന്നീട് അകന്ന് കഴിഞ്ഞിരുന്ന ഇവര്‍ ആറുമാസം മുന്‍പ് വീണ്ടും ഒന്നിച്ചു. അതിരുവിട്ട ബന്ധത്തിന് യുവതി വഴങ്ങാതായപ്പോള്‍ നേരത്തേ പകര്‍ത്തി സൂക്ഷിച്ചിരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് കനകകുന്ന് പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുവേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചു

തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞു

ആലപ്പുഴ: മുതുകുളത്ത് തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണംവിട്ട നാലു വീലുകളുള്ള ഓട്ടോ മറിഞ്ഞു. ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ട്മുറി കുന്നേല്‍ വീട്ടില്‍ സി. ബിജുവിന്റെ ഓട്ടോയാണ് കഴിഞ്ഞ ദിവസം കൊച്ചിയുടെ ജെട്ടി പെരുമ്പള്ളി പാലത്തിന്റെ ഇറക്കത്തിലുള്ള താഴ്ചയില്‍ മറിഞ്ഞത്. സീറ്റ് ബെല്‍റ്റിട്ടതിനാല്‍ കാര്യമായ പരുക്കുകള്‍ പറ്റാതെ ബിജു രക്ഷപ്പെട്ടു. കരുനാഗപ്പള്ളിയില്‍നിന്നും തൃക്കുന്നപ്പുഴക്ക് വരുമ്പോള്‍ പാലം ഇറങ്ങിയ ഉടനെ അപ്രതീക്ഷിതമായി തെരുവുനായ കുറുകെ ചാടുകയായിരുന്നു. തുടര്‍ന്നു നിയന്ത്രണം വിട്ട ഓട്ടോ വശങ്ങളിലുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ത്ത് ഏകദേശം പന്ത്രണ്ട് അടി താഴ്ചയിലേക്കു മറിയുകയായിരുന്നു

യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

ആലപ്പുഴ: യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മൂന്നു പേരെ പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനേഴാം വാര്‍ഡ് അഖില്‍ നിവാസില്‍ അഖില്‍(29) പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് കര്‍ത്താ മഠം കോളനി രോഹിണി നിവാസില്‍ രതീഷ്(26) തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഹരിജന്‍ കോളനിയില്‍ ശങ്കു(19 ) എന്നിവരെ യാണ് പുന്നപ്ര എസ് ഐ ബിജു, എ എസ് ഐ സെബാസ്റ്റിയന്‍, സിവില്‍ പോലീസ് ദേവസ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ജൂലൈ 16ന് രാത്രി പുന്നപ്ര കളത്തട്ട് ജങ്ഷന് കിഴക്ക് മോട്ടോര്‍ ബൈക്കില്‍ എത്തിയ സംഘം പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് വാണിയപ്പുരക്കല്‍ രാഹുലിന്റെ വലതുകൈയിലെ തള്ളവിരല്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലാണ് പ്രതികളെ അറസ്റ്റു ചെയ്തിരിക്കുന്നത്

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.