Cinema

    കൊച്ചി: കൊച്ചിയില്‍ ഗുണ്ടസംഘം ആക്രമിച്ച നടി പ്രതികരണവുമായി രംഗത്ത്. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് തന്റെ ചിത്രത്തോടൊപ്പം നടി സംഭവത്തിനുശേഷം ആദ്യമായി പ്രതികരിച്ചത്. ജീവിതം പല തവണ തന്നെ തളര്‍ത്തിയിട്ടുണ്ടെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുക തന്നെ ചെയ്യുമെന്നും നടി പറഞ്ഞു. പരാജയങ്ങളും ദു:ഖങ്ങളും അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഒരു കാര്യം തീര്‍ച്ച, എല്ലായ്‌പ്പോഴും ഞാന്‍ തിരിച്ചുവന്നിട്ടുണ്ട്. ആക്രമണത്തിന് ശേഷം തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും നടി പറഞ്ഞു. മികച്ച പ്രതികരണമാണ് നടിയുടെ പോസ്റ്റിന് ലഭിക്കുന്നത്. കഴിഞ്ഞ 17ന് രാത്രിയാണ് കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് കാറില്‍ സഞ്ചരിക്കവെ നടി ആക്രമണത്തിനിരയായത്. ഫോര്‍ട്ട്‌കൊച്ചിയില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് നടി. നേരത്തേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കേസന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് അറിയിച്ചതിനാല്‍ പിന്മാറുകയായിരുന്നു

ടൈറ്റാനിക് നടന്‍ ബില്‍ പാക്‌സ്ടണ്‍ അന്തരിച്ചു

        ലോസ് ആഞ്ചലസ്: ഹോളിവുഡ് നടനും സംവിധായകനുമായ ബില്‍ പാക്‌സ്ടണ്‍(61) അന്തരിച്ചു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് മരണം. നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെയും ഹോളിവുഡ് സൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെയും തിളങ്ങിനിന്ന പാക്‌സ്ടണ്‍ ടൈറ്റാനിക്, അപ്പോളോ 13 എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകശ്രദ്ധ നേടി. മൂന്നുവട്ടം ഗ്ലോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിച്ചിട്ടുള്ള പാക്‌സണിന് നിരവധി അവര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ദി ടെര്‍മിനേറ്റര്‍(1984), എലിയന്‍സ്(1986), പ്രഡേറ്റര്‍ 2(1990), ട്രൂ ലൈസ്(1994), ട്വിസ്റ്റര്‍(1996) എന്നിവ പ്രമുഖ ചിത്രങ്ങളാണ്

ആക്രമിക്കപ്പെട്ട നടി വീണ്ടും അഭിനയലോകത്തേക്ക്; ധൈര്യത്തെ പ്രകീര്‍ത്തിച്ച് പൃഥ്വീരാജ്
പാര്‍ട്ടിക്കിടെ ഉപദ്രവിച്ചു; സുചിത്ര കാര്‍ത്തിക്
പള്‍സറിനെ അറിയില്ല: ലാല്‍
അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് നടി പറഞ്ഞതായി ഭാഗ്യ ലക്ഷ്മി

  തിരു: നടിയെ ആക്രമിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്നാല്‍ ഇക്കാര്യം പള്‍സര്‍ സുനി മനപൂര്‍വ്വം തെറ്റായി പറഞ്ഞതാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇങ്ങനെ പ്രതികരിച്ചത്. ക്വട്ടേഷനാണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു. പ്രമുഖ നടനെ സംശയിക്കുന്നതായി മൊഴി നല്‍കിയിട്ടില്ലെന്നാണ് നടി പറഞ്ഞത്. സിനിമ ഇല്ലാതാക്കാന്‍ നടന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രവലിയ ക്രൂരത ചെയ്യുമെന്ന് കരുതുന്നില്ലെന്ന് നടി പറഞ്ഞു. അക്രമത്തിനിരയായ നടി തന്നോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഇതിനിടയില്‍ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്കായി കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കോയമ്പത്തൂരിലും പരിസരപ്രദേശങ്ങളും കൂടുതല്‍ ടീമിനെ നിയോഗിച്ചു. എന്നാല്‍ സുനി ഒളിത്താവളത്തില്‍ നിന്ന് കടന്നുകളഞ്ഞെന്നാണ് സൂചന. നേരത്തെ കോയമ്പത്തൂരില്‍ തനിക്കൊപ്പം സുനിയുണ്ടായിരുന്നുവെന്ന് മണികണ്ഠന്‍ മൊഴി നല്‍കിയിരുന്നു. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടെത്തിയ മണികണ്ഠന്‍ ഒരു നിര്‍മാതാവിനെ സഹായത്തിനായി വളിക്കുകയായിരുന്നു. ഈ നിര്‍മാതാവ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണികഠന്‍ പോലീസ് പിടിയിലായത്

ആലുവയില്‍ ചോദ്യം ചെയ്യപ്പെട്ട നടന്‍ താനല്ല: ദിലീപ് 
‘നമ്മുടെ കണ്ണൂര്‍ കണ്ണ് നനയിക്കാത്ത കണ്ണൂരാവട്ടെ’
സഹോദരിയെ സിനിമയിലെത്തിക്കണം, കത്രീന തിരക്കിലാണ്
നടിയെ തട്ടിക്കൊണ്ു പോകാന്‍ ശ്രമം; അന്വേഷണം ഊര്‍ജിതം

        കൊച്ചി: കാറില്‍ മാനഭംഗശ്രമത്തിന് ഇരയായ മലയാളത്തിലെ പ്രമുഖ യുവനടി പാതിരാത്രിയില്‍ സംവിധായകന്‍ ലാലിന്റെ കാക്കനാട് പടമുഗളിലെ വീട്ടില്‍ അഭയം തേടിയതിന് തൊട്ടുപിന്നാലെ, സിനിമാമേഖലയിലെ ഒരാള്‍ തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രകനായ പള്‍സര്‍ സുനിയെ മൊബൈല്‍ ഫോണ്‍ വിളിച്ചതായി കണ്ടെത്തി. ഇതിന് ശേഷമാണ് പോലീസ് പോലും നടിയെ തട്ടിക്കൊണ്ടുപോകല്‍ വിവരം അറിയുന്നത്. കാറില്‍ വച്ച് അക്രമികള്‍ തന്റെ നഗ്‌നദൃശ്യങ്ങളും മാനഭംഗ ശ്രമവും അരമണിക്കൂറോളം വീഡിയോയില്‍ പകര്‍ത്തിയെന്ന് നടി അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. ഇതിനകം പിടിയിലായ മൂന്ന് പേരുടെയും മൊബൈലുകളില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെടുക്കാനായില്ല. മുഖ്യആസൂത്രകനും ഒളിവില്‍ കഴിയുന്ന സിനിമാ ടെക്‌നീഷ്യനുമായ സുനില്‍കുമാറെന്ന പള്‍സര്‍ സുനിയുടെ മൊബൈലിലാണ് ദൃശ്യങ്ങളെന്ന് ഇവര്‍ മൊഴി നല്‍കി. നടിയെ കൂട്ടിക്കൊണ്ടുവന്ന കാറിന്റെ ഡ്രൈവര്‍ അറസ്റ്റിലായ കൊരട്ടി പൂവത്തുശേരി മാര്‍ട്ടിന്‍ ആന്റണി (24) സംഘാംഗമല്ലെന്ന് നടിയെ വിശ്വസിപ്പിക്കാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നതായും മൊഴി നല്‍കി. സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അത്താണി ജംഗ്ഷനില്‍ വച്ച് നടിയുടെ കാറിന് പിന്നിലിടിച്ചതോടെ ഇതിനുള്ള നാടകങ്ങള്‍ക്ക് തുടക്കമായി. തര്‍ക്കത്തിനിടെ മാര്‍ട്ടിനെ മര്‍ദ്ദിച്ചതും നടിയെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു. കാറില്‍ കയറിയവര്‍ ‘നിങ്ങളെ ഉപദ്രവിക്കില്ലെന്നും ഇവനിട്ട് വച്ചിട്ടുണ്ടെന്നും’ നടിയോട് പറഞ്ഞു. വാഹനം മുന്നോട്ടു പോയതോടെ നടിയെ ബന്ദിയാക്കി. കളമശേരിയിലെത്തിയപ്പോള്‍ കാറില്‍ കയറിയത് ഇന്നലെ അറസ്റ്റിലായ വടിവാള്‍ സലിമായിരുന്നു. പാലാരിവട്ടത്ത് വച്ച് മാര്‍ട്ടിനെ ടെമ്പോ ട്രാവലറില്‍ കയറ്റി. പിന്നെ വാഹനമോടിച്ചത് കാറില്‍ ടൗവ്വല്‍ കൊണ്ടു മുഖം മറച്ചിരുന്ന സുനിയാണെന്ന് മാര്‍ട്ടിന്‍ മൊഴി നല്‍കി. തമ്മനം വഴി ഇടറോഡിലൂടെ ഒരു മണിക്കൂറിലധികം കറങ്ങുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതിനായി വിജനമായ റോഡുകള്‍ തിരഞ്ഞെടുത്തു. വാഹനം എവിടെയും നിറുത്തിയില്ലെന്നാണ് നടിയുടെ മൊഴി. പടമുഗളില്‍ വച്ച് മാര്‍ട്ടിനെ വീണ്ടും കാറിലേക്ക് കയറ്റി വിട്ട് സംഘം മടങ്ങിയത് ദൗത്യം പൂര്‍ണമായി വിജയിച്ചെന്ന് കരുതിയാണ്. നടി പരാതിപ്പെടില്ലെന്ന അമിത വിശ്വാസം തെറ്റിയതോടെ സംഘത്തിന്റെ കണക്ക്കൂട്ടലുകള്‍ പിഴച്ചു. തൃശൂരില്‍ നിന്ന് വെള്ളിയാഴ്ച വൈകിട്ട് എറണാകുളത്തേക്ക് ഡബ്ബിംഗിന് വരുംവഴിയാണ് നടിക്ക് പീഡനം നേരിട്ടത്. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍ യാത്രാവിവരങ്ങള്‍ സുനിക്ക് ചോര്‍ത്തി നല്‍കിയെന്ന് മനസിലായതോടെ, സംഭവം നടന്ന വെള്ളിയാഴ്ച രാത്രി ലാലിന്റെ വീട്ടില്‍ വച്ച് തന്നെ പോലീസ് സംഘം സുനിയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചിരുന്നു. ഈ സമയം നഗരമദ്ധ്യത്തില്‍ ഗിരിനഗറിലായിരുന്നു ടവര്‍ ലൊക്കേഷന്‍. നിമിഷങ്ങള്‍ക്കകം ഫോണ്‍ സ്വിച്ച് ഓഫായി. സിനിമാമേഖലയില്‍ നിന്നെത്തിയ കോളിലൂടെ കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് അറിഞ്ഞ സുനി ഉടനെ മുങ്ങിയെന്നാണ് പോലീസ് പറയുന്നത്. സുനിയുടെ മൊബൈല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് സുപ്രധാന വിവരം ലഭിച്ചത്. ഫോണ്‍ വിളിച്ചയാളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ് പോലീസ്. നടിയെ കൊണ്ടുവരാന്‍ കാറയച്ച ലാല്‍ മീഡിയയിലേക്ക് ഡ്രൈവറായി മാര്‍ട്ടിനെ നല്‍കിയതും സുനിയായിരുന്നു. അതേസമയം, നടിക്ക് പിന്തുണയേകി ചലച്ചിത്ര രംഗത്തു നിന്നുള്ളവര്‍ ഇന്നലെ വൈകിട്ട് എറണാകുളം ഡര്‍ബാര്‍ മൈതാനിയില്‍ ഒത്തു കൂടി

പരസ്യം നല്‍കിയാലും മോശം സിനിമയെ നന്നാക്കാനാവില്ല

      ചാനലുകളില്‍ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതു കൊണ്ടു മാത്രം ഒരു മോശം സിനിമയെ ഹിറ്റാക്കാന്‍ കഴിയില്ലെന്ന് നയന്‍താര. സിനിമ മികച്ചതാകണമെങ്കില്‍ തിരക്കഥ എഴുതുന്ന സമയത്തു തന്നെ ശ്രദ്ധിക്കണം. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പരസ്യം ചെയ്ത് മോശം സിനിമ നന്നാക്കാനാവുമോയെന്ന് നയന്‍സ് ചോദിച്ചത്. സിനിമയില്‍ കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ നയന്‍സ് വെക്കുന്ന ആദ്യ നിബന്ധന പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കില്ല എന്നാണ്. പല ചാനലുകളില്‍ ഇരുന്ന് ഒരേ വിഷയം തന്നെ സംസാരിക്കാന്‍ തനിക്ക് ഇഷ്ടമില്ല. ഇന്നത്തെ സാങ്കേതിക ലോകത്ത് പരസ്യ തന്ത്രങ്ങള്‍ എല്ലാം മാറിക്കഴിഞ്ഞു. പക്ഷേ നടീനടന്മാര്‍ ഒരു സിനിമക്കുവേണ്ടി എന്തൊക്കെ പരസ്യം ചെയ്താലും പ്രൊമോഷന്‍ നല്‍കിയാലും ഒരു മോശം സിനിമയെ 100 ദിവസം ഓടിക്കാനാവില്ല. കഥയുണ്ടെങ്കിലേ സിനിമ ഓടൂ. ഒരു കാര്യം ശരി എന്നു തോന്നിയാല്‍ അത് ചെയ്യാന്‍ ഒരിക്കലും ഞാന്‍ മടിക്കാറില്ലെന്നും നയന്‍സ് വ്യക്തമാക്കുന്നു. ബജറ്റ് കുറഞ്ഞ സിനിമകളെ ഞാന്‍ പ്രമോട്ട് ചെയ്യാന്‍ മടിക്കാറില്ല. പല സിനിമകളിലും ഷൂട്ടിംഗ് കഴിയുമ്പോള്‍ കമ്മിറ്റ് ചെയ്തതിനെക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നതെന്നും നയന്‍സ് തുറന്നു പറഞ്ഞു. പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്ത നായിക എന്ന പേരുദോഷമുള്ള താരമാണ് നയന്‍താര. അവരുടെ ഈ സ്വഭാവത്തിനെതിരെ നടന്‍ വിവേക് പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു

തോന്നും പോലെ തെളിക്കാന്‍ ഞങ്ങള്‍ ആട്ടിന്‍ പറ്റമല്ല: കമല്‍ ഹാസന്‍

      ചെന്നൈ: തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വത്തിന് തെന്നിന്ത്യന്‍ താരം കമല്‍ഹാസന്റെ പിന്തുണ. പനീര്‍ സെല്‍വത്തെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കണമെന്ന് കമല്‍ ആവശ്യപ്പെട്ടു. ‘അദ്ദേഹം തന്റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. എന്തുകൊണ്ട് അദ്ദേഹത്തെ കുറേക്കാലം കൂടി മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിച്ചുകൂടാ? ജനങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ മുഖ്യമന്ത്രിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള അധികാരവും ജനത്തിനുണ്ടല്ലോ..’ കമല്‍ഹാസന്‍ ചോദിച്ചു. തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയെ ‘മോശം ക്ലൈമാക്‌സ്’ എന്ന് വിശേഷിപ്പിച്ച കമല്‍ ശശികലയുടെ ഇടപെടല്‍ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു. ഞങ്ങള്‍ ആട്ടിന്‍ പറ്റമല്ല. ആടുകളെപ്പോലെ തോന്നുംപോലെ തെളിക്കാന്‍ തെളിക്കപ്പെടാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: സുരേഷ് ഗോപി

      തിരു: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയമായി നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി രംഗത്ത്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാരും പൊതുസമൂഹവും ഇടപെടണം. ഗുരുതരമായ പ്രശ്‌നമാണിതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലില്‍ എത്തിയതായിരുന്നു സുരേഷ് ഗോപി. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെയും സുരേഷ് ഗോപി സന്ദര്‍ശിച്ചു

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.