Friday, September 21st, 2018

പയ്യന്നൂര്‍: അന്നൂരിലെ റിട്ട കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വി പത്മനാഭന്‍ (69) അന്തരിച്ചു. ഭാര്യ: കെ പി രാധ. മക്കള്‍: മനോജ്, അനൂപ്. മരുമക്കള്‍: പൂര്‍ണിമ, രമ്യ. സഹോദരങ്ങള്‍: പ്രഭാകരന്‍, രവീന്ദ്രന്‍, സുരേന്ദ്രന്‍, ചന്ദ്രമതി. സംസ്‌കാരം വൈകീട്ട് മുരിക്കൊവ്വല്‍ ശാന്തി ശ്മശാനത്തില്‍.

READ MORE
താഴെചൊവ്വ: ചരപ്പുറം ശ്രീമുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത മാടത്താങ്കണ്ടി ഹൗസില്‍ നെല്യാട്ട് പൂവേന്‍ രാഘവന്‍ (88) അന്തരിച്ചു. ഭാര്യ: മാടത്താങ്കണ്ടി രാധ. മക്കള്‍: അനിത (അംഗന്‍വാടി), രജനി, സജനി, സ്വപ്‌ന, പരേതയായ ശാലിനി. മരുമക്കള്‍: താപ്പളി ശശീന്ദ്രന്‍, വസന്തരാജ്, സന്തോഷ്‌കുമാര്‍, സുരേശന്‍, പരേതനായ സുരേഷ്.
കാട്ടാമ്പള്ളി: എ കെ ജി റോഡിലെ കണിയറക്കല്‍ ഹൗസില്‍ പരേതനായ ചേക്കന്റവിട മുഹമ്മദിന്റെ മകന്‍ കണിയറക്കല്‍ അബൂബക്കര്‍(58) അന്തരിച്ചു. ഭാര്യ: വി പി സൗജത്ത്. മക്കള്‍: ശബാന, സാജിര്‍ (ദുബൈ) സാബിര്‍, ശമീന, ഷഹസാദ്. മരുമക്കള്‍: മുസ്തഫ(ദുബൈ) റിയാസ്(ദമാം) സുഫൈറ.
കണ്ണൂര്‍ സിറ്റി: മരക്കാര്‍കണ്ടിയിലെ വ്യാപാരിയായ ദാറുല്‍ ഹസാസിലെ കെ പി അബ്ദുള്‍ അസീസ് (65) അന്തരിച്ചു. ഭാര്യ: വി കെ അസ്മാബി. മക്കള്‍: ഷംഷീര്‍, ഷഹാന, ഷഫ്‌ന. മരുമക്കള്‍: റിയാസ്, ഇര്‍ഷാദ്, റംസീന. സഹോദരങ്ങള്‍: ഹാശിം, സുബൈദ, റംല, സറീന, പരേതനായ മജീദ്.
കണ്ണൂര്‍: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന് സമീപം ത്രയംമ്പകത്തില്‍ പരേതനായ മതുമ്മല്‍ ലക്ഷ്മണന്റെ ഭാര്യ കൈപ്രത്ത് രോഹിണി (77) അന്തരിച്ചു. മക്കള്‍: അനിതാ ബേബി, അനീഷ് ബാബു, സുഗേഷ് ബാബു (മണി). മരുമക്കള്‍: കെ.എം.സജീവന്‍, രമ്യ, പ്രസന്ന. സഹോദരങ്ങള്‍: ഗംഗാധരന്‍, ചന്ദ്രമതി, ഉത്തമന്‍, ശകുന്തള, ജയചന്ദ്രന്‍, പരേതരായ കരുണാകരന്‍, സരോജിനി.
ശിവപുരം: അയ്യല്ലൂരിലെ പരേതനായ കെ ടി ഭാസ്‌കരന്‍ നമ്പ്യാരുടെ (പി ആര്‍ ഒ, എച്ച് എം ടി) ഭാര്യ എന്‍ ടി സുധ നമ്പ്യാര്‍ (75) അന്തരിച്ചു. മേജര്‍ കെ ടി എന്‍ നമ്പ്യാരുടെയും നിങ്കിലേരി താഴത്ത് വീട് രുഗ്മിണിയമ്മയുടെയും മകളാണ്. മക്കള്‍: ദിനേശ് ഭാസ്‌കരന്‍ (മാലിദ്വീപ്), സിന്ധു പ്രജോഷ് (ദുബൈ). മരുമക്കള്‍: ലതിക ദിനേശ്, പ്രജോഷ്. സംസ്‌കാരം വൈകുന്നേരം 4 മണിക്ക് കണ്ണോത്ത് താഴത്ത് തറവാട് ശ്മശാനത്തില്‍.
പാപ്പിനിശ്ശേരി: ചുങ്കംപള്ളിക്കടുത്ത് താമസിക്കുന്ന വളപട്ടണം തങ്ങള്‍വയല്‍ ബീരാന്‍ പോക്കന്റകത്ത് തറവാട്ടംഗം മുഹമ്മദ്കുഞ്ഞി (65) അന്തരിച്ചു. പഴയകാല ടിമ്പര്‍, കൈത്തറി വ്യാപാരിയാണ്. ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് 2ന് മന്ന ഖബര്‍ സ്ഥാനില്‍. പരേതരായ പണിക്കറകത്ത് മൊയ്തീന്‍ കുട്ടിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: യുഎംപി സുബൈദ. മക്കള്‍; ജസീല്‍ (സുബൈദ മെഡിക്കല്‍ ഷോപ്പ്, പാപ്പിനിശ്ശേരി) ഡോ. ജബീല്‍ (ഫാത്തിമ ഹോസ്പിറ്റല്‍. കൊച്ചി) സബീല്‍ (ഹൈക്കോര്‍ട്ടില്‍ റെഡിമെയ്ഡ്, കണ്ണൂര്‍) ജംഷീല. മരുമക്കള്‍: റംസീന (കമ്പില്‍) തസ്‌ലി (പാനൂര്‍) സുബൈദ (വളപട്ടണം) നവാസ് … Continue reading "മുഹമ്മദ്കുഞ്ഞി"
തലശ്ശേരി: പ്രമുഖ കോണ്‍ഗ്രസ് നേതാവും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ടും മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂള്‍ ചെയര്‍മാനുമായ മമ്പറം ദിവാകരന്റെ മാതാവ് മാലാന്‍കുന്നുമ്മല്‍ വാണിയന്‍കുനി ദേവകി (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.കെ. ചാത്തുകുട്ടി. മറ്റുമക്കള്‍: ലീല, സാവിത്രി, നളിനി, നിര്‍മല, ദേവദാസ്, സഹദേവന്‍, ശകുന്തള, സീത.

LIVE NEWS - ONLINE

 • 1
  1 hour ago

  ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

 • 2
  2 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 3
  4 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 4
  5 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 5
  9 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 6
  9 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 7
  10 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 8
  10 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 9
  10 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി