Saturday, January 19th, 2019

കണ്ണൂര്‍ സിറ്റി: സിറ്റിയുടെ സാമൂഹ്യ, സാംസ്‌ക്കാരിക, രാഷട്രീയ രംഗത്ത് നിറ സാന്നിധ്യമായിട്ടുള്ള പൊതു പ്രവര്‍ത്തകനും, മുന്‍ പടന്ന വാര്‍ഡ് കൗണ്‍സിലറും, മര്‍ഹബ സാംസ്‌കാരിക സമിതി പ്രസിഡന്റുമായ എന്‍ പി സത്താര്‍ അന്തരിച്ചു. ഭാര്യ: സീനത്ത്. മക്കള്‍: സജ്ജാദ്, ഷാഹിദ്, ഷാനിദ്, സാജിത.

READ MORE
കണ്ണാടിപ്പറമ്പ്: കാരയാപ്പ് എല്‍ പി സ്‌കൂള്‍ റിട്ട. അധ്യാപിക തിയ്യഞ്ചേരിച്ചാലില്‍ ദേവകിയമ്മ (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ പി ആര്‍ കൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: ഗോപാലകൃഷ്ണന്‍, രമണി, ഗീത, മധു, രമേശന്‍ (ബിസിനസ്). മരുമക്കള്‍: ആനന്ദവല്ലി (ജില്ലാ ബാങ്ക് കണ്ണൂര്‍) ചന്ദ്രശേഖരന്‍ (റിട്ട.ഹോണററി ക്യാപ്റ്റന്‍, ആര്‍മി), ശ്രീധരന്‍ (ഇന്ത്യാ ബുക്ക് സെന്റര്‍ കണ്ണൂര്‍) കോമള വല്ലി, സ്മിത.
വളപട്ടണം: ആലുപ്പള്ളിക്കടുത്ത് വലിയകണ്ടത്തില്‍ തറവാട്ടംഗം ആമിന (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുഹമ്മദ്. മക്കള്‍: ബീഫാത്തു, അമീര്‍, മൂസാന്‍കുട്ടി, ഇബ്രാഹിംകുട്ടി, സാഹിദ, നബീസു, പരേതയായ മറിയംബി. മരുമക്കള്‍: എം സി കെ അബ്ദുല്ല, ശരീഫ, സൗജത്ത്, സാഹിദ, നാസര്‍, പരേതരായ ഹാഷിം, അബ്ദുറഹിമാന്‍. സഹോദരങ്ങള്‍: ആയിഷ, കാഞ്ഞാമു.
കല്യാശേരി: കല്യാശ്ശേരി കോലത്ത് വയല്‍ ഇടപ്പള്ളി റോഡിന് സമീപത്തെ മൂലായി ഭാസ്‌കരന്‍ (72) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തില്‍. പരേതരായ കുഞ്ഞമ്പുവിന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: രോഹിണി മക്കള്‍: ഷീന, ഷൈനി, ഷൈനേഷ് (ബിസിനസ്). മരുമക്കള്‍: മനോഹരന്‍ (ഇടക്കേപ്പുറം), രാജീവന്‍ (അരയാല), ചന്ദന (പരിയാരം). സഹോദരങ്ങള്‍: ചന്ദ്രന്‍, കൃഷ്ണന്‍, രമേശന്‍.
ഏച്ചൂര്‍: മുണ്ടേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റും കെ എസ് എസ് പി എ കണ്ണൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗവുമായ എ രാഘവന്‍ (68)അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30 ന് പയ്യാമ്പലത്ത്ഭാര്യ കെ പ്രേമി. മക്കള്‍: രമ്യ, രേഖ, രശ്മി. മരുമക്കള്‍: ഗിരീശന്‍ (കെ എസ് ഇ ബി, ഏച്ചൂര്‍), സജി (ഉളിക്കല്‍), മഹേഷ് (കമ്പില്‍) സഹോദരങ്ങള്‍: നാരായണന്‍, കുഞ്ഞിരാമന്‍, കാര്‍ത്ത്യായനി, ദേവകി പരേതനായ കൃഷ്ണന്‍.
മട്ടന്നൂര്‍: ഇരിട്ടി റോഡില്‍ പോസ്റ്റ് ഓഫീസിനു സമീപം കക്കായി വീട്ടില്‍ പരേതനായ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ വയല്‍ പീടികയില്‍ മറിയം(85) അന്തരിച്ചു. മക്കള്‍: വി.പി. റുഖിയ(കുറ്റിയാട്ടൂര്‍), മുഹമ്മദ്(മമ്പറം), ഇബ്രാഹിം(പാലോട്ടുപള്ളി), ആയിഷ, നബീസ(19-ാംമൈല്‍), റഷീദ്(മാവേലി ഹോട്ടല്‍- മട്ടന്നൂര്‍), അസ്മ. മരുമക്കള്‍: നബീസ, റസിയ, മുഹമ്മദ്(കക്കായി സ്റ്റോര്‍- 19 ാംമൈല്‍), സാജിത(പുന്നാട്), പരേതരായ പൗറന്‍, അബ്ദുള്ളക്കുട്ടി, സലീം. സഹോദരങ്ങള്‍: നബീസ, പാത്തുമ്മ, പരേതരായ ആസ്യ, മമ്മൂട്ടി. പാലോട്ടുപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
പയ്യന്നൂര്‍: കുഞ്ഞിമംഗലം മൂശാരി കൊവ്വലിലെ കെ ശേഖരന്റെ ഭാര്യ ടി പി പ്രേമ (53)അന്തരിച്ചു. സംസ്‌കാരം പിന്നീട്. മക്കള്‍: സൗമ്യ, രമ്യ, ശ്യാമ, ഉമ. മരുമക്കള്‍: ഷാനി, ലിജു, ലിജിന്‍.
ചക്കരക്കല്‍: റിട്ട. ഹോണററി ക്യാപ്റ്റന്‍ മുഴപ്പാലയിലെ വി കെ ഹൗസില്‍ കെ ലക്ഷ്മണന്‍ (68) അന്തരിച്ചു. പരേതരായ വി കെ ഗോപാലന്‍-കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: എം പി ബീന. മക്കള്‍: വിനില്‍, ആരതി. മരുമകന്‍: ലിജിത്ത് (ദുബായ്). സഹോദരങ്ങള്‍: പദ്മിനി, രതീശന്‍, ഇന്ദുലാല്‍, ഹരിലാല്‍, ഇന്ദിര, പരേതനായ പ്രഭാകരന്‍.

LIVE NEWS - ONLINE

 • 1
  11 mins ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 2
  3 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 3
  4 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 4
  4 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 5
  4 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  4 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 7
  5 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 8
  6 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 9
  6 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്