Monday, November 19th, 2018

പഴയങ്ങാടി: സി എം പിയുടെ മുന്‍ ജില്ലാ കമ്മിറ്റി അംഗവും മുന്‍ മന്ത്രി എം വി രാഘവന്റെ ഇളയമ്മയുടെ മകനുമായ എം വി കുഞ്ഞിരാമന്‍ (72) അന്തരിച്ചു. ഭാര്യ: പി വി മാധവി. സഹോദരങ്ങള്‍: എം വി കണ്ണന്‍ (സെ ക്രട്ടറി, എം വി ആര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളജ് പറശിനിക്കടവ്), ഹരിദാസന്‍ (അബുദാബി), കമല (ഗോവ).

READ MORE
തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിലെ ദേവരാജ് ജ്വല്ലറി ഉടമ ബാവുപ്പറമ്പിലെ കെ പി നാരായണന്‍ (80) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ചൊറുക്കള മഞ്ചാല്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍. ഭാര്യ: കമല. മക്കള്‍: രാജമ്മ, രജിത, ജയരാജന്‍, അനിത, സുജാത, ജഗദീഷ്. മരുമക്കള്‍: വാസു(ബാബുകോലത്തുവയല്‍), മോഹനന്‍(മണിയറ), രമേശന്‍(മാതമംഗലം), രവീന്ദ്രന്‍(കേളോത്ത്,പയ്യന്നൂര്‍), ബിന്ദു(ചുടല), രചന( ഇരിട്ടി). പരേതനോടുള്ള ആദരസൂചകമായി ഇന്ന് തളിപ്പറമ്പിലെ സ്വര്‍ണ്ണം, വെള്ളി വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
എളയാവൂര്‍ സൗത്ത്: വട്ടപ്പറമ്പില്‍ പുത്തലത്ത് പവിത്രന്‍(69) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കള്‍: പ്രിയ (അമ്പാടി എന്റര്‍പ്രൈസസ്) പ്രജുല(കാനറാ ബാങ്ക്, ചക്കരക്കല്‍), പ്രീഷ. മരുമക്കള്‍: സുനില്‍ (മാവിലായി) ഷാജി(ഇരിവേരി) നിധീഷ് (മട്ടന്നൂര്‍) സഹോദരങ്ങള്‍: നാരായണന്‍, രാജന്‍, വത്സന്‍, പരേതനായ ചന്ദ്രന്‍.
കണ്ണൂര്‍: പ്രമുഖ വ്യാപാരിയും പള്ളിക്കുളം കമ്മത്ത് സിറാമിക്‌സ്, കമ്മത്ത് എന്റര്‍പ്രൈസസ് സ്ഥാപനങ്ങളുടെ സ്ഥാപകനുമായ എച്ച് ചിത്തരഞ്ജന്‍ കമ്മത്ത് (88) അന്തരിച്ചു. ഭാര്യ: പരേതയായ ശശികല കമ്മത്ത്. മക്കള്‍: ശാലിനി നായക്, ശ്രീനിവാസ് കമ്മത്ത്, അജിത്ത് കമ്മത്ത്, ഗീത കമ്മത്ത്, സുധാകര്‍ കമ്മത്ത്. മരുമക്കള്‍: അനില്‍കുമാര്‍ നായക്, ശോഭ കമ്മത്ത്, പ്രിയ കമ്മത്ത്, രവീന്ദ്ര കമ്മത്ത്, മായ കമ്മത്ത്.
കണ്ണപുരം: പുഞ്ചവയല്‍ കോളനിയിലെ നാരായണന്‍ ചെല്ലെരിയന്‍ (77) അന്തരിച്ചു. ഭാര്യ: നിരിച്ചന്‍ കാര്‍ത്ത്യായനി. മക്കള്‍: പ്രദീപന്‍ (നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്) പ്രസന്ന, പ്രമോദ്, പ്രമീള. മരുമക്കള്‍: ഷൈനി (പാപ്പിനിശ്ശേരി) രവീന്ദ്രന്‍ (പുങ്കാവ്) സുചിത്ര (മട്ടന്നൂര്‍) രമേശന്‍ (നിലേശ്വരം).
പള്ളിയാംമൂല: പരേതനായ അരിങ്ങളയന്‍ ശിങ്കാരിയമ്മയുടെയും ചിമ്മിണിയന്‍ കാഞ്ഞിരന്റെയും മകള്‍ എ വസുമതി (64) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 7മണിക്ക് ആറാങ്കോട്ടം സമുദായ ശ്മശാനത്തില്‍. സഹോദരങ്ങള്‍: കമല, നളിനി, ജാനകി, ശകുന്തള, സുമിത്ര, ഹരീശന്‍, പരേതരായ ശ്രീമതി, രാജന്‍, വിജയന്‍.
ചേലേരി: വളവില്‍ ചേലേരി രാജ് വിഹാറില്‍ പി വി സുമംഗല (53) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതു സ്മശാനത്തില്‍. എളയാവൂര്‍ സി എച്ച് എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗണിത ശാസ്ത്ര അധ്യാപികയാണ്. ഭര്‍ത്താവ്: പി പിരാജന്‍. മകള്‍: ലിജിഷ (വിദ്യാര്‍ത്ഥിനി)പരേതരായ രാമന്‍ നായരുടെയും കല്യാണിയുടെയും മകളാണ്. സഹോദരങ്ങള്‍: സുജാത, പരേതയായ സുഷമ. സി എച്ച് എം എസ് എസ് എസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ എ പി അബ്ദുള്ളക്കുട്ടി, … Continue reading "സുമംഗല ടീച്ചര്‍"
പാട്യം: കോങ്ങാറ്റ സരസ്വതി വിലാസം എല്‍ പി സ്‌കൂളിന് സമീപം പരേതനായ നാണു നമ്പ്യാരുടെ (റിട്ട. സബ് ഇന്‍സ്‌പെക്ടര്‍) ഭാര്യ കോരപ്പുറത്ത് എം സരോജിനി അമ്മ(83) അന്തരിച്ചു. മക്കള്‍: രാജീവന്‍(സേലം) സജീവന്‍(ചെന്നൈ) ഷീല, പ്രവീണ്‍(പൂമ മോട്ടോര്‍സ് സര്‍വീസ്, തലശ്ശേരി) ദിലീപന്‍(ശിവ ഏജന്‍സി) വിപിന്‍ദാസ്(പി എം ഹോണ്ട, തലശ്ശേരി). മരുമക്കള്‍: ഉദയകുമാര്‍(റിട്ട. മര്‍ച്ചന്റ് നേവി) വത്സല, ബീന, സുനിത, പ്രീത. സംസ്‌കാരം നാളെ രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍.

LIVE NEWS - ONLINE

 • 1
  4 hours ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  4 hours ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  7 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  10 hours ago

  ശബരിമല കത്തിക്കരുത്

 • 5
  11 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  11 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  11 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  13 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  13 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’