Saturday, November 17th, 2018

കണ്ണൂര്‍: തളാപ്പ് ഇരട്ടക്കണ്ണന്‍ പാലത്തിനടുത്ത പരേതനായ തട്ടാലത്ത് ദാമോദരന്റെ ഭാര്യ ചെമ്പിലാംകണ്ടി ചെറുമണലില്‍ ശ്യാമുനിവാസില്‍ ശാന്ത (83) അന്തരിച്ചു. സംസ്‌കാരം നാലുമണിക്ക് പയ്യാമ്പലത്ത്. മക്കള്‍: പ്രവീണ്‍, പ്രവീണ, പ്രസീത, പ്രഹേഷ്. മരുമക്കള്‍: ശ്രീജിത്ത്, പ്രേമന്‍, വര്‍ഷ, സോന.

READ MORE
പാപ്പിനിശ്ശേരി: അരോളി ഹൈസ്‌കൂളിന് സമീപം മൂര്‍ക്കോത്ത് വളപ്പില്‍ കേളു (83) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9.30ന് കീച്ചേരിക്കുന്ന് സമുദായ ശ്മശാനത്തില്‍. ഭാര്യ: പരേതയായ പി.പി.പുഷ്പലത. മക്കള്‍: ലീനാകുമാരി, യമുനാ ദേവി, പ്രശാന്ത് കുമാര്‍ (ബഹ്‌റൈന്‍), പ്രമോദ് ദാസ് (അപ്രൈസ്സര്‍ പി.എസ്.സി ബേങ്ക്), പ്രതാപ് ചന്ദ്രന്‍. മരുമക്കള്‍: പത്മനാഭന്‍, വിജയന്‍, ഷീന, ശോഭ, ലതിക. സഹോദരങ്ങള്‍: എ.വി.കുമാരന്‍, പരേതയായ ജാനകി.
കൂത്തുപറമ്പ്: ആയിത്തറ മമ്പറത്തെ റിട്ട. ക്യാപ്റ്റന്‍ ആയില്യത്ത് നാരായണന്‍ നമ്പ്യാരുടെ ഭാര്യ അമ്മല്‍ കൈതേരി ഹൈമവതി അമ്മ (72) അന്തരിച്ചു. മക്കള്‍: ഡോ. മുരളികൃഷ്ണന്‍ (ന്യൂറോ സര്‍ജന്‍, കണ്ണൂര്‍ എ കെ ജി ആശുപത്രി), ഗീത, ജ്യോതിലക്ഷ്മി. മരുമക്കള്‍: ഡോ. ഊര്‍മിള (പരിയാരം മെഡിക്കല്‍ കോളേജ്), ബാലഗോപാലന്‍ (റിട്ട.പഞ്ചായത്ത് സെക്രട്ടറി), ഗോപിനാഥ വര്‍മ്മ.
കണ്ണൂര്‍: പ്രമുഖ ഇഎന്‍ടി സര്‍ജന്‍ ഡോ. എം.രവീന്ദ്രന്‍(73) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ ഒന്‍പതിന് പയ്യാമ്പലത്ത്. ഭാര്യ: ടി.സരസ്വതി. മകന്‍: കിരണ്‍ രവീന്ദ്രന്‍. സഹോദരങ്ങള്‍: ഭാസ്‌കരന്‍, പരേതരായ രമ, ശ്രീലത. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് ഗവ. ആശുപത്രികളിലും കണ്ണൂര്‍ അശോക ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്. പാവപ്പെട്ട രോഗികള്‍ക്കു സൗജന്യ ചികിത്സ നല്‍കിയിരുന്നു.  
മാലൂര്‍: കാഞ്ഞിലേരിയിലെ അമാനുള്ള (44) അന്തരിച്ചു. ഭാര്യ: താഹിറ. മക്കള്‍: ഫാത്തിമ, ഫര്‍ഹാന്‍, ആയിഷ.
വളപട്ടണം: തങ്ങള്‍ വയലില്‍ ലീഗ് ഓഫീസിനടുത്ത സി പി സൈനബ (81) അന്തരിച്ചു. വളപട്ടണത്തെ പഴയകാല വസ്ത്രവ്യാപാരി(വറൈറ്റി) എ പി അബ്ദുറഹ്മാന്‍ ഹാജിയുടെ ഭാര്യയാണ്. പരേതരായ വലിയകത്ത് മൂസാന്‍കുട്ടിയുടെയും ആയിഷുമ്മയുടെയും മകളാണ്. സഹോദങ്ങള്‍: ഹസ്സന്‍, ഷഹദ്, സാറുമ്മ, പരേതനായ കുഞ്ഞമ്മദ്,
അഴീക്കോട്: മീന്‍കുന്ന് മുച്ചിരിയന്‍ വയനാട്ട് കുലവന്‍ ക്ഷേത്രത്തിന് സമീപത്തെ പരേതനായ മുച്ചിരിയന്‍ ബാലന്റെ ഭാര്യ കനോത്ത് ലക്ഷ്മി(84) അന്തരിച്ചു. മക്കള്‍: പ്രസന്ന, പ്രകാശന്‍, പ്രേമന്‍, പ്രേമജ, പ്രസീത, പ്രവീണ, പ്രീത. മരുമക്കള്‍: ബാലകൃഷ്ണന്‍, സതീശന്‍, സുധന്‍, സുധീര്‍, ശ്രീജ, ശ്രീലത, പരേതനായ മോഹനന്‍. സഹോദരങ്ങള്‍: കമല, പരേതരായ രോഹിണി, അംബുജാക്ഷി, നളിനി, നാരായണന്‍.
വളപട്ടണം: പാലോട്ടുവയല്‍ ജുമാമസ്ജിദിനടുത്തുള്ള മംഗല തറവാട്ടംഗം ആമിന(78) അന്തരിച്ചു. ചക്കൂരന്‍ മമ്മുവിന്റെ ഭാര്യയാണ്. മക്കള്‍: ഷംസുദ്ദീന്‍, സുബൈദ, ഹംസ, അഫ്‌സത്ത്, പരേതനായ ഹാരീസ്. മരുമക്കള്‍: സുബൈദ, റംലത്ത്, മറിയം, സാദിഖ്, പരേതനായ ജമാല്‍. സഹോദരങ്ങള്‍: ഉമ്മര്‍, ഇസ്മായില്‍, ഹുസൈന്‍കുട്ടി.

LIVE NEWS - ONLINE

 • 1
  8 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 2
  8 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 3
  12 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 4
  16 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 5
  17 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 6
  1 day ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 7
  1 day ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 8
  1 day ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 9
  1 day ago

  തൃപ്തി ദേശായി മടങ്ങുന്നു