Wednesday, January 23rd, 2019

പാപ്പിനിശ്ശേരി: കാട്യം ലക്ഷം വിട് കോളനിയിലെ സി എച്ച് ജനാര്‍ദ്ദനന്‍ (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3.30ന് പാപ്പിനിശ്ശേരി ആറോണ്‍ യു.പി സ്‌കൂളിന് സമീപത്തെ സമുദായ ശ്മശാനത്തില്‍. കര്‍ഷക തൊഴിലാളി യൂനിയന്‍ പാപ്പിനിശ്ശേരി ഈസ്റ്റ് വില്ലേജ് കമ്മറ്റി അംഗവും പി കെ എസ് മുന്‍ വില്ലേജ് പ്രസിഡന്റുമായിരുന്നു. ഭാര്യ: തങ്കമണി. മക്കള്‍: ഷീന, മഹേഷ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ഷൈനേഷ്, നൈനേഷ്, വിജേഷ്. മരുമക്കള്‍: രാഖി, വിജിത, രമ്യ, പരേതനായ ജോണി.

READ MORE
കണ്ണൂര്‍: നഗരത്തിലെ മുസ്തഫ ബുക്സ്റ്റാള്‍ മാനേജര്‍ താവക്കരയിലെ ദുല്‍ഹറില്‍ അബ്ദുല്ലക്കുഞ്ഞി തൈക്കണ്ടി (63) അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ 8 മണിക്ക് സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. പരേതരായ ഹസ്സന്‍ കുഞ്ഞി-നഫീസു ദമ്പതികളുടെ മകനാണ്. ഭാര്യ: കുട്ടിയാപ്പുറത്ത് റുഖ്‌സാന. മക്കള്‍: അഫറ (അധ്യാപിക, സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, കണ്ണൂര്‍), അഫ്‌സല്‍ (ഹൈദരബാദ് എയര്‍പോര്‍ട്ട്). ജാമാതാവ്: ഹക്കിം (കണ്ണൂര്‍ എയര്‍പോര്‍ട്ട്). സഹോദരങ്ങള്‍. ഫാറൂഖ്, ഖാസിം, റംലത്ത്, പരേതരായ ഫാത്തിമ, ജലീല്‍, അലി.  
കണ്ണൂര്‍: വളപട്ടണം മന്ന വേളാപുരത്ത് തറവാട്ടംഗവും മുംബൈയിലെ ടിമ്പര്‍ വ്യാപാരിയുമായ ആനയിടുക്കിലെ വി മുസ്തഫ ഹാജി(80) അന്തരിച്ചു. ഭാര്യ: പ്യാരി മക്കള്‍: മന്‍സൂര്‍, ഫരീദ, ഫായിസ, ഫര്‍സാന. മരുമക്കള്‍: ജാസ്മിന്‍, നിയാസ് അലി, മുഹമ്മദ് സജീദ്, ആബിദ്. സഹോദരങ്ങള്‍: പരേതരായ വി ഹുസൈന്‍കുട്ടി, കുഞ്ഞാമദ്, മൊയ്തു, ഹംസ, യൂസഫ്, ബീഫാത്തുകുഞ്ഞു.  
കൂത്തുപറമ്പ്: പാട്യം പുതിയതെരുവിലെ അശ്വതിയില്‍ പരേതനായ ചേനോത്ത് ശ്രീധരന്റെ ഭാര്യ എ. എം. ഇന്ദിര (80) അന്തരിച്ചു.മക്കള്‍: ശ്രീജ, ശ്രീജിത്ത്, ശ്രീജിത (ഇരുവരും മുംബൈ). മരുമക്കള്‍: വികാസ് മ്രുംബൈ), ജീന. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ (മുംബൈ), ഭാര്‍ഗവി, എ.എം.രാജഗോപാലന്‍ (റിട്ട. പ്രധാനാധ്യാപകന്‍ മുതിയങ്ങ ശങ്കരവിലാസം യു.പി, പാട്യം മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ്)  
വളപട്ടണം: കീരിയാട് വൈ എസ് എ ടിമ്പര്‍ ഉടമ പയറ്റിയ കാവിനടുത്ത മൂന്ന് നിരത്ത് സ്വദേശി സി കെ അബ്ദുള്‍ അസീസ് (73) അന്തരിച്ചു. ഭാര്യ: മൈക്കാരന്‍ തറവാട്ടംഗം അഫ്‌സത്ത്. മക്കള്‍: കബീര്‍, നിസാര്‍, ഫൈസല്‍, യാസിര്‍, സഹീര്‍, ജസീര്‍. മരുമക്കള്‍: ലഹിയ, സാബിറ, റുബീന, സഹിമ, ആഷിത. സഹോദരങ്ങള്‍: മൂസാന്‍ മാസ്റ്റര്‍, അഹമ്മദ്, അബ്ദുള്‍ റഹ്്മാന്‍, സലീഖ, ഫാത്തിമ.
തലശ്ശേരി: സൈദാര്‍ പള്ളിയിലെ ഷഹ്‌സാനില്‍ നല്ലക്കണ്ടി പുതിയ പുരയില്‍ അസ്‌കര്‍ (47) അന്തരിച്ചു. പരേതനായ നീരാറ്റില്‍ ഉസ്മാന്റെ മകനാണ്. ഭാര്യ: അയ്‌നോത്ത് ദില്‍ക്കുഷ. മക്കള്‍: ഷാസിന്‍, ദിയ. സഹോദരങ്ങള്‍: എന്‍ പി റൗഫ്, നിയാസ്, റുക്‌സാന.
മയ്യില്‍: പരേതനായ കേളോത്ത് കുഞ്ഞിരാമന്‍ നായരുടെ ഭാര്യ കെ.വി.ദേവി അമ്മ (84) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക്. മക്കള്‍: രമണി, പങ്കജം, ഉഷ, ദേവദാസ്, പരേതനായ മോഹന്‍ദാസ്. മരുമക്കള്‍: കൃഷ്ണന്‍നായര്‍, പുരുഷോത്തമന്‍ (മലയാള മനോരമ, കോട്ടയം), ശ്രീകല (പെരുമാച്ചേരി), പരേതരായ ബാബു, രമണി.  
കണ്ണൂര്‍: കനകത്തൂര്‍ ശ്രീ കൂറുംബക്കാവിലെ മുഖ്യതന്ത്രിയും പ്രമുഖ താന്ത്രിക മാന്ത്രിക ആചാര്യനും സാഹിത്യ നിരൂപകനുമായ വന്നേരി കാട്ടുമാടം അനില്‍ നമ്പൂതിരി (50) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്ന അനില്‍ ഇന്നലെ രാവിലെയാണ് മരണമടഞ്ഞത്. സാംസ്‌കാരിക പൊതുരംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. സംസ്ഥാനത്തെ മുന്നൂറിലധികം ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യനാണ്. കാട്ടുമാടം കുടുംബത്തിലെ നിലവിലെ ആചാര്യനാണ് അനില്‍. പിതാവ് നാരായണന്‍ നമ്പൂതിരിയുടെ കാലശേഷം ഏകമകനായ അനിലായിരുന്നു ക്ഷേത്രങ്ങളുടെ താന്ത്രിക ക്രിയകളുടെ മുഖ്യ കാര്‍മികത്വം വഹിച്ചിരുന്നത്. മാതാവ്: അകവൂര്‍ മന പത്മാവതി … Continue reading "അനില്‍ നമ്പൂതിരി"

LIVE NEWS - ONLINE

 • 1
  4 hours ago

  ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

 • 2
  6 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 3
  9 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 4
  10 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 5
  10 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 6
  11 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 7
  13 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 8
  13 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 9
  13 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍