Sunday, September 23rd, 2018

കൂത്തുപറമ്പ്: കൂത്തുപറമ്പ് മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ സി.പി.ഒ.മുഹമ്മദ് ഹാജിയുടെ ഭാര്യ നരവൂര്‍ പുത്തന്‍പുര വീട്ടില്‍ താഹിറ (62) അന്തരിച്ചു. മക്കള്‍: എന്‍ വി അര്‍ഷാദ്, അസ്ഹര്‍ (കെ എം സി സി ദുബൈ കൂത്തുപറമ്പ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി), ആഷിഖ്.

READ MORE
ഇരിട്ടി: വിളമന കൂമന്‍ തോടിലെ പെട്ടയില്‍ ഹൗസില്‍ രാജമ്മ (68) അന്തരിച്ചു. ഭര്‍ത്താവ് :പെട്ടയില്‍തങ്കപ്പന്‍ മക്കള്‍: പി.സുജാത (സെക്രട്ടറി ഇരിട്ടി സ ഹ ക ര ണ റൂറല്‍ ബേങ്ക്) ഷാജി, ഷിബു, പരേതനായ സുരേഷ് മരുമക്കള്‍: സി.എം വിജയന്‍ (റിട്ട : പോസ്റ്റ് മാസ്റ്റര്‍), സുലേഖ, പുഷ്പ്പ, രമണി സംസ്‌ക്കാരം: വൈകു: 4 മണിക്ക് കൂമന്‍തോട് വീട്ടുവളപ്പില്‍.
ഇരിട്ടി: വട്ടിയറ കരിയാലിലെ കാട്ടിലെ പുരയില്‍ കെ.പി. മിത്രന്‍ (61) അന്തരിച്ചു. കേരള പ്രവാസി സംഘം മുന്‍ ഇരിട്ടി ഏരിയാ കമ്മിറ്റി അംഗമാണ്. ഭാര്യ: വാസന്തി. മക്കള്‍: സുമിന, ഷമിന. മരുമകന്‍: പ്രകാശന്‍ (മുഴുപ്പിലങ്ങാട്). സഹോദരങ്ങള്‍: വല്‍സന്‍, വിനോദ്, പ്രകാശന്‍, സജിത, അജിത, പരേതയായ രമണി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പായം കോളിക്കടവ് പൊതുശ്മശാനത്തില്‍.
കണ്ണൂര്‍: മേലെചൊവ്വ അശോക കമ്പനിക്കടുത്ത് താമസിക്കുന്ന ആലക്കല്‍ രാധ(82) അന്തരിച്ചു. പരേതരായ ആലക്കല്‍ അച്യുതന്റെയും ലക്ഷ്മിയുടെയും മകളാണ്. സംസ്‌കാരം ഇന്ന് 3.30ന് പയ്യാമ്പലത്ത്. സഹോദരങ്ങള്‍: രാജഗോപാലന്‍, രാമചന്ദ്രന്‍, സീത, ബാലകൃഷ്ണന്‍, പരേതരനായ വിജയന്‍.
കൂത്തുപറമ്പ്: വേങ്ങാട് മെട്ടയിലെ കൊട്ടാരത്തില്‍ മുഹമ്മദ് (52) അന്തരിച്ചു. കൊട്ടാരത്തില്‍ അസൈനാര്‍നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈദ. മക്കള്‍: സഹദ്, സിയന്‍. സഹോദരങ്ങള്‍: ഇബ്രാഹിം, റഹീം, അയമൂട്ടി (മൂവരും സൗദി) റുഖിയ, ആയിഷ.
കൂത്തുപറമ്പ്: നിര്‍മ്മലഗിരി നീറോളിച്ചാല്‍ രോഹിത്തില്‍ വെള്ളുവ സുധാകരന്‍ നമ്പ്യാര്‍ (54) അന്തരിച്ചു. മമ്പറം മെക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അക്കൗണ്ടന്റായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍. പരേതനായ കെ.പി ദാമോദരന്‍ നമ്പ്യരുടെയും വെള്ളുവ പത്മിനിയുടെയും മകനാണ്. ഭാര്യ: വി.കെ. മിനി. മക്കള്‍: മാനസ വി നമ്പ്യാര്‍, എകത വി.നമ്പ്യര്‍. സഹോദരി: ഗീത (ഹൈദരബാദ്).
കൂത്തുപറമ്പ്: പാലത്തിന്‍കര തയ്യില്‍ ഹൗസില്‍ മണക്കാണത്ത് ലക്ഷ്മി അമ്മ (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപി നായര്‍. മക്കള്‍: സി എം പ്രേമന്‍ (അസി.സെക്രട്ടറി, പിണറായി പഞ്ചായത്ത്), രവീന്ദ്രന്‍ (ടയര്‍ വര്‍ക്‌സ് കൂത്തുപറമ്പ്), പരേതയായ രാധ. മരുമക്കള്‍: ബേബി, പ്രഭാവതി, പരേതനായ നാരായണന്‍.സഹോദരങ്ങള്‍: കമല, പരേതയായ ജാനകി അമ്മ.
പയ്യന്നൂര്‍: കവ്വായി ഖാഇദെ മില്ലത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം താമസിക്കുന്ന പൗരപ്രമുഖനും കേളോത്തെ ശിഹാബുദ്ധീന്‍ ട്രേഡേര്‍സ് ഉടമയുമായ ഇ.എം.പി.മുഹമ്മദലി ഹാജി (68) അന്തരിച്ചു. ദീര്‍ഘകാലം അബുദാബി കവ്വായി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, സിക്രട്ടറിയായും കവ്വായി മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കവ്വായി മുസ്ലിം ജമാഅത്ത് റിലീഫ് കമ്മിറ്റി ചെയര്‍മാന്‍, ഖാഇദെ മില്ലത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഭാര്യ: എസ്.സുഹറ. മക്കള്‍: സദഖത്ത്, സുബൈര്‍, ശിഹാബുദ്ദീന്‍ (മൂവരും … Continue reading "മുഹമ്മദലി ഹാജി"

LIVE NEWS - ONLINE

 • 1
  7 mins ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 2
  2 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 3
  4 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 4
  4 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 5
  16 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 6
  17 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 7
  19 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 8
  22 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 9
  22 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്