Sunday, September 23rd, 2018

മാട്ടൂല്‍: ചര്‍ച്ച് റോഡിലെ അറക്കവളപ്പില്‍ റുഖിയാബി(45) അന്തരിച്ചു. വളപട്ടണം കൈതവളപ്പില്‍ തറവാട്ടംഗം കെ വി സുബൈറിന്റെ ഭാര്യയാണ്. മക്കള്‍: സക്കറിയ(കുവൈത്ത്) സാബിത്ത്(ദുബൈ) സാക്കീര്‍(ഓട്ടോഡ്രൈവര്‍) സഹീദ് സഫ്‌വാന്‍, ഫാത്തിമ (ഇരുവരും വിദ്യാര്‍ത്ഥികള്‍).

READ MORE
ചിറക്കല്‍: പുഴാതി ദേവകി നിവാസിലെ പി വി കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഭാര്യ ഇളമ്പിലാന്‍ തങ്കമണി (64) അന്തരിച്ചു. മക്കള്‍: ഗീത, ഗിരിജ, ഗായത്രി, രമണി. മരുമക്കള്‍: അജിത്ത്കുമാര്‍ (അഞ്ചാംപീടിക) നാരായണന്‍, മുരളി (മുണ്ടയാട്) പ്രസാദ് (തളിപ്പറമ്പ്).
അഴീക്കോട്: ജനസംഘം പ്രവര്‍ത്തകനും ശ്രീ കൂറുമ്പ ഭഗവതി പരിപാലന അരയസമാജം സെക്രട്ടറിയുമായ നീര്‍ക്കടവിലെ പി കെ പവിത്രന്‍(84) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30ന് സമുദായ ശ്മശാനത്തില്‍. ഭാര്യ: പത്മിനി. മക്കള്‍: ലിബീഷ്, ലിഷ, പ്രിയ.മരുമക്കള്‍: ശ്രീദിവ്യ, ഉദയകുമാര്‍, തിലകന്‍.
മുണ്ടയാട്: അഞ്ചരക്കണ്ടി ഹൈസ്‌കൂള്‍ മുന്‍ അധ്യാപകനും മുണ്ടയാട് ജുമാഅത്ത് പള്ളി മുന്‍ പ്രസിഡന്റുമായ കോഴിഓഫീസിനടുത്ത് താമസിക്കുന്ന പൊറ്റചിലകത്ത് അബ്ദുള്‍കരീം(87) അന്തരിച്ചു. ഖബറടക്കം വൈകീട്ട് 5.30ന് സിറ്റി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: സി പി നസിമു. മക്കള്‍: അഷ്‌റഫ്, ഹാരിസ്, ഫൗസിയ. മരുമക്കള്‍: നസീറ, തസ്‌ലീമ, മുസ്തഫ(സൗദി) സഹോദരങ്ങള്‍: അഡ്വ. പി മുസ്തഫ, അഹമ്മദ്, ഷാഫി, ആമിനബി, സുബൈദ, അലീമ.
മതുക്കോത്ത്: ചേലോറ ഹൈസ്‌കൂളിനടുത്ത് താമസിക്കുന്ന പരേതനായ നാണുവിന്റെ ഭാര്യ കുന്നത്ത് സരോജിനി(76) അന്തരിച്ചു. മക്കള്‍ പ്രദീപന്‍ (സാധുബീഡി, പെരളശ്ശേരി) ശിവന്‍ (കോണ്‍ട്രാക്ടര്‍)പുഷ്പ, ബീന. മരുമക്കള്‍: രാമചന്ദ്രന്‍ (അശോക ഫാര്‍മസി) പ്രകാശന്‍ (ഗള്‍ഫ്) നിഷ, പ്രീത. സഞ്ചയനം നാളെ.
തലശ്ശേരി: പഴയ ബസ്സ്റ്റാന്റ് പരിസരത്തെ ദിവ്യ മെഡിക്കല്‍ ഷോപ്പ് ഉടമ ജില്ലാ കോടതിക്കടുത്തുള്ള ദിവ്യയില്‍ കെ സി രാമചന്ദ്രന്‍ (77) അന്തരിച്ചു. ഭാര്യ: സുജ ചന്ദ്രന്‍, മക്കള്‍: ദിവ്യ(മലേഷ്യ) പരേതയായ സജന. മരുമകന്‍: രാജേഷ് ഗിരി(മലേഷ്യ). ഗ്രെയിറ്റ് ഓറിയന്റല്‍ സര്‍ക്കസ് ഉടമ പരേതനായ കെ കെ അച്ചുതന്റെ മകനാണ്. സഹോദരങ്ങള്‍: സദാനന്ദന്‍, വനജ സുന്ദരം, ഡോ. ജനാര്‍ദ്ദനന്‍(ബംഗലുരു) കനകം ദിവാകരന്‍.  
കണ്ണൂര്‍: താണ ഗ്രീന്‍ അപ്പാര്‍ട്ട്‌മെന്റില്‍ സി.സുബൈറിന്റെ മകന്‍ പി. സനബ് സുബൈര്‍ (25) അന്തരിച്ചു. സഹോദരങ്ങള്‍: സയാന, ആയിഷ.  
പാപ്പിനിശ്ശേരി: കീച്ചേരി പമ്പാലയിലെ പോള യശോദ (78) അന്തരിച്ചു. ഭര്‍ത്താവ്: ആരംഭന്‍ ഗോപാലന്‍. മക്കള്‍: ഷീല, ഗീത. മരുമകന്‍: വല്‍സന്‍.  

LIVE NEWS - ONLINE

 • 1
  11 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  13 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  15 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  17 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  19 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  19 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  1 day ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി