Wednesday, June 19th, 2019

കണ്ണൂര്‍: താവക്കര ‘പ്രശാന്തി’ലെ സി വി തങ്കം (78) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക് ചാല്‍ ബീച്ച് എന്‍ എസ് എസ് ശാന്തിതീരം ശ്മശാനത്തില്‍. കണ്ണൂര്‍ കലക്ടറേറ്റിലെ എ ഡി എമ്മിന്റെ സി എ ആയി റിട്ടയര്‍ ചെയ്ത ശേഷം ജില്ലാ ടൂറിസം ഓഫീസില്‍ വളണ്ടിയര്‍ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. റിട്ടയേര്‍ഡ് ലേ സിക്രട്ടറി കെ കെ ബാലകൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. പ്രദീപ് (ദന്തല്‍ സര്‍ജന്‍) പ്രശാന്ത് (എഞ്ചിനീയര്‍, ദുബായ്) ഡോ. രഞ്ചിത്ത് … Continue reading "സി വി തങ്കം"

READ MORE
ന്യൂമാഹി: കുറിച്ചിയില്‍ ചവോക്കുന്നുമ്മല്‍ സോപാനത്തില്‍ എന്‍.വി.ലീല (75) അന്തരിച്ചു. സി.പി.ഐ പ്രവര്‍ത്തകയും ന്യൂമാഹി പഞ്ചായത്ത് മുന്‍ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സനുമാണ്. ഭര്‍ത്താവ്: എന്‍.വി.കുമാരന്‍ (സി.പി.ഐ മുന്‍ ബ്രാഞ്ച് സെക്രട്ടറി).മക്കള്‍: എന്‍.വി. അനില്‍കുമാര്‍ (ബിസിനസ്, തലശ്ശേരി), എന്‍.വി.പ്രവീണ്‍ കുമാര്‍ (ദുബായ്). മരുമക്കള്‍: ഗീലജ (എച്ച്.ഡി.എഫ്.സി. കണ്ണൂര്‍), ഷീജ (മൂന്നാം ഗെയിറ്റ്). സഹോദരങ്ങള്‍: വിശ്വനാഥന്‍, വസന്ത, പ്രഭാവതി.
കണ്ണൂര്‍: കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സിക്രട്ടറിയും ഐഎന്‍ടിയുസി ജില്ലാസിക്രട്ടറിയുമായ എടക്കാട് പ്രേമരാജന്‍ (62) അന്തരിച്ചു. കടമ്പൂര്‍ പൂങ്കാവിന് സമീപം പരേതനായ ശങ്കരന്‍ കമ്പൗണ്ടര്‍ -തുയ്യത്ത് ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രസീത (മുന്‍ കടമ്പൂര്‍ ഗ്രാമപഞ്ചായത്തംഗം) മക്കള്‍: മിഥുന്‍ (മിലിട്ടറി) സംഗീത് (പൂനെ) സഞ്ജയ്. സഹോദരി: വിജയലക്ഷ്മി.
തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ മുട്ടത്താന്‍ മാധവി (88) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11 ന് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ വടക്കന്‍ നാരായണന്‍. മക്കള്‍: പുരുഷോത്തമന്‍ (റിട്ട :അസിസ്റ്റന്റ് ഡയറക്ടര്‍, ഇന്റലിജന്‍സ് ബ്യൂറോ), ശ്രീനിവാസന്‍ (വടക്കാഞ്ചേരി), ദാക്ഷായണി (പാണപ്പുഴ), സാവിത്രി (ന്യൂസിലാന്റ്). മരുമക്കള്‍: ശ്രീജ (പുഴാതി), അനിത (വടക്കാഞ്ചേരി), മോഹനന്‍ (പള്ളിക്കുളം), മോഹനന്‍ (ന്യൂസിലാന്റ്).
പുതിയതെരു: നാറാത്തെ കെ എന്‍ അബ്ദുള്‍ കലാം (59) അന്തരിച്ചു. കിഴക്കുപുറം പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: ടി പി മറിയം. മക്കള്‍: ശംസുദ്ദീന്‍, ശഹര്‍ബാന്‍. മരുമകന്‍: സജീര്‍. സഹോദരങ്ങള്‍: ഗഫൂര്‍, ശക്കീര്‍, മുജീബ്, ഉബൈദ്, സൈനബ, ആയിഷ.
കണ്ണൂർ: ചേലോറയിലെ ശ്രീനിലയത്തിൽ എം പി ജാനിഷ്(39) അന്തരിച്ചു. നേരത്തെ പോസ്റ്റൽ വകുപ്പ് ജീവനക്കാരനായിരുന്നു. പരേതനായ ദേവദാസ്-ശാന്ത ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജൂണ, ജിഷ.
ചൊവ്വ: കൃതിയില്‍ പരേതനായ കക്കുഴിയില്‍ കൃഷ്ണന്റെ (റിട്ട. എയര്‍ഫോഴ്‌സ്) ഭാര്യ പള്ളിക്കുന്ന് മൊടത്തി പാറക്കണ്ടി തിലകം കൃഷ്ണന്‍ (83) അന്തരിച്ചു. മക്കള്‍: മോഹന്‍ (റിട്ട. എയര്‍ഫോഴ്‌സ്, ബംഗളൂരു), ജ്യോതി രാമകൃഷ്ണന്‍ (റിട്ട. ടീച്ചര്‍, കേന്ദ്രീയ വിദ്യാലയ, ബംഗളൂരു), മുരളി (എസ് ബി ഐ, ബംഗളൂരു), സാഗര്‍ (സ്റ്റേഷന്‍ മാസ്റ്റര്‍, ബംഗളൂരു). മരുമക്കള്‍: രാമകൃഷ്ണന്‍ (റിട്ട. സ്റ്റേഷന്‍ മാസ്റ്റര്‍, ബംഗളൂരു), സുസ്മിത മോഹന്‍, ലസിത മുരളി, മഞ്ജുള സാഗര്‍. സഹോദരങ്ങള്‍: രമാലക്ഷ്മി, പ്രേംദാസ്, പരേതരായ രാംദാസന്‍, പത്മരാജന്‍, വേണുനാദന്‍.
വാരം: പാറമ്മല്‍ ഹൗസില്‍ എം എ ചന്ദ്രന്‍ (68) അന്തരിച്ചു. ഭാര്യ: കമല. മക്കള്‍: റിജേഷ്, റിമേഷ്, റീഷ്മ. മരുമക്കള്‍: റീന, ആതിര, രാഗേഷ്. സംസ്‌കാരം 3 മണിക്ക് പയ്യാമ്പലത്ത്.

LIVE NEWS - ONLINE

 • 1
  2 hours ago

  ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

 • 2
  2 hours ago

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

 • 3
  2 hours ago

  രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

 • 4
  2 hours ago

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

 • 5
  3 hours ago

  കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

 • 6
  3 hours ago

  ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

 • 7
  3 hours ago

  കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

 • 8
  4 hours ago

  ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും

 • 9
  5 hours ago

  ബിജെപിക്ക് ശബരിമലയുടെ ആവശ്യം കഴിഞ്ഞു: മന്ത്രി കടകം പള്ളി