Saturday, January 19th, 2019

മട്ടന്നൂര്‍: കഥകളി സംഗീതത്തിന്റെ സൗമ്യസാന്നിധ്യം മണ്ണൂര്‍- നായിക്കാലി പഞ്ചവടിയില്‍ മദ്ദളവാദ്യകലാനിധി സദനം രാമചന്ദ്രമാരാര്‍(72) അന്തരിച്ചു. 1945 മെയ് 25 ന് കുഞ്ഞിമംഗലത്ത് ദേവകി മാരസ്യാരുടേയും കുഞ്ഞിരാമ മാരാരുടേയും മകനായി ജനിച്ച രാമചന്ദ്രന്‍ പതിനൊന്നാം വയസ്സില്‍ നാറാത്ത് വെള്ളൂര്‍മഠം നാരായണ മാരാരില്‍ നിന്നാണ് ചെണ്ടയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. തുടര്‍ന്ന് തൃക്കണ്ടിയൂരും പാലക്കാട് പത്തിരിപ്പാലം ഗാന്ധിസേവാ സദനത്തിലും പഠനം. കഥകളി മദ്ദളത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പല്ലാവൂര്‍ അപ്പുമാരോടൊപ്പം പരിപാടികള്‍ നടത്തി. ഗാന്ധിസേവാ സദനം കഥകളി അക്കാദമിയില്‍ മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചു. … Continue reading "സദനം രാമചന്ദ്രന്‍"

READ MORE
തലശ്ശേരി: മൂഴിക്കര സ്‌കൂളിനടുത്തുള്ള ചെമ്മരശ്ശേരി മാധവന്‍ (86) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: പ്രഭാവതി, ഷീബ, ലത, ശശിധരന്‍ (കെ എസ് ആര്‍ ടി സി കണ്ണൂര്‍) ശ്രീജ, നിഷ (മെമ്പര്‍ കടമ്പൂര്‍ പഞ്ചായത്ത് മെമ്പര്‍) ബൈജേഷ്. മരുമക്കള്‍: വിജയന്‍ (മേനപ്രം) ഗംഗാധരന്‍ (ആദികടലായി) രാജന്‍ (പാതിരിയാട്) ബാലന്‍ (കോയ്യോട്) രേഷ്മ, ബബിത, പരേതനായ ജനാര്‍ദ്ദനന്‍.
അഴീക്കോട് സൗത്ത്: ആയൂര്‍വയലിലെ ചട്ട ഗോപാലന്‍ (84) അന്തരിച്ചു. ഭാര്യ: നളിനി. മക്കള്‍: ശ്രീജിത്ത്, ശ്രീന, ശ്രീബ, ശ്രീമോദ്, ശ്രീമ. മരുമക്കള്‍: ചന്ദ്രമതി, സജീവന്‍, ചന്ദ്രന്‍, വിജയന്‍, റോഷ്‌ന.
പുതിയതെരു: ചിറക്കല്‍ കരിയാട് പനക്കട ഹൗസില്‍ പരേതനായ പന്ന്യന്‍ ബാലന്റെ ഭാര്യ അമ്പന്‍ മീനാക്ഷി (79) അന്തരിച്ചു. മക്കള്‍: സുരേശന്‍ (ബഹ്‌റൈന്‍), സുജാത (അഴീക്കല്‍), സുജിത്ത് കീരിയാട്(സി പി എം കീരിയാട് ബ്രാഞ്ച് അംഗം), റീന(അഴീക്കല്‍) പരേതയായ റീത്ത. മരുമക്കള്‍: റീന(മുല്ലക്കൊടി), മോഹനന്‍(അഴീക്കല്‍), പ്രകാശന്‍ (ഒണ്ടേന്‍ റോഡ്), സജിന്‍ (കാപ്പിലെപ്പീടിക) ശ്രീഷ്മ (കീരിയാട്)
ഉളിക്കല്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വട്ട്യാതോട്ടിലെ മുണ്ടേളിക്കല്‍ ചാക്കോയുടെയും ത്രേസ്യാമ്മയുടെ മകന്‍ ജിജോ (49) അന്തരിച്ചു. ഉളിക്കല്‍ ടൗണിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: സെലീന. മക്കള്‍: അഡോണ, അമല്‍. സഹേദരങ്ങള്‍: ജോളി, ഡെന്നിസ്, എലിസബത്ത്, അനുമോള്‍. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പുറവയല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.  
പയ്യന്നൂര്‍: തിരുവല്ല കല്ലൂപ്പാറയിലെ കുളത്തിനാല്‍ കെ സി മാത്യു (79) അന്തരിച്ചു. എം ആര്‍ എഫ് എഞ്ചിനീയറാണ്. സംസ്‌കാരം നാളെ നാടുകാണി യഹോവസാക്ഷി ശ്മശാനത്തില്‍. ഭാര്യ റിട്ട. പ്രൊഫസര്‍ എം ജി മേരി (പയ്യന്നൂര്‍ കോളേജ്). മകള്‍: സിസി (കുവൈറ്റ്). മരുമകന്‍: ജോളി മംഗലാപുരം.
ചൊവ്വ: എ കെ ജി റോഡില്‍ അമ്പാടിയിലെ തണയാങ്കണ്ടി പത്മനാഭന്‍ (83) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3.30ന് പയ്യാമ്പലത്ത്. ചൊവ്വ കനകവല്ലി ടെക്‌സ്റ്റൈല്‍സ് പാര്‍ട്ണറും മീറ മെഡിക്കല്‍സ് ഉടമയും ചൊവ്വ സീനിയര്‍ സിറ്റിസണ്‍സ് ഫോറം അംഗവുമായിരുന്നു. ഭാര്യ: മീറ ഇളമ്പിലാല്‍. മക്കള്‍: ബിന്ദു, ജയന്ദ്. മരുമക്കള്‍: ദേവദാസ്, ഷീജ. സഹോദരങ്ങള്‍: ശ്രീധരന്‍, സുശീല, കനകം, പരേതരായ രാമകൃഷ്ണന്‍, ജയചന്ദ്രന്‍, മോഹനന്‍.
കണ്ണൂര്‍: പള്ളിക്കുളം ജേബീസ് കോളേജിന് സമീപം തെക്കയില്‍ പള്ളിയത്ത് ശ്രീധരന്റെ ഭാര്യ സി ലക്ഷ്മി(79) അന്തരിച്ചു. മക്കള്‍: അജിത്ത്, അനുപമ, അനീഷ്, അഡ്വ. അനുരാഗ്. മരുമക്കള്‍: പ്രീത, വിജയന്‍. സംസ്‌കാരം ഇന്ന് വൈകീട്ട് 4മണിക്ക് പയ്യാമ്പലത്ത് നടക്കും.  

LIVE NEWS - ONLINE

 • 1
  1 hour ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 2
  2 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 3
  2 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 4
  2 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  2 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  3 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 7
  4 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 8
  5 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 9
  5 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു