Wednesday, September 19th, 2018

ന്യുഡല്‍ഹി : യു പി എ സര്‍ക്കാറിന്റെ നിര്‍ണായക രണ്ടാംഘട്ട പരിഷ്‌കാരങ്ങള്‍ക്ക് ഇന്ന് മന്ത്രിസഭയുടെ പച്ചക്കൊടി കിട്ടിയേക്കും. ഇതില്‍ ഏറ്റവും നിര്‍ണായകമാകുക പെന്‍ഷന്‍, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദേശനിക്ഷേപ തീരുമാനമാണ്. ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനവും പെന്‍ഷന്‍ മേഖലയില്‍ 26 ശതമാനവുമാണ് വിദേശനിക്ഷേം ലക്ഷ്യമിടുന്നത്. ഇതു കൂടാതെ ദേശീയ നിക്ഷേപ ബോര്‍ഡ് രൂപീകരണം, വാണിജ്യ വിപണിയെ നിയന്ത്രിക്കുന്ന എഫ് എം സിക്ക് കൂടുതല്‍ അധികാരം നല്‍കല്‍, കമ്പനീസ് ആക്ടിനു കീഴില്‍ വരുന്ന എല്ലാ മേഖലകളിലും കോംപറ്റീഷന്‍ ബില്‍ കൊണ്ടുവരിക, … Continue reading "യു പി എ സര്‍ക്കാറിന്റെ രണ്ടാംഘട്ട പരിഷ്‌കാരങ്ങള്‍ ഇന്ന്"

READ MORE
കാലിഫോര്‍ണിയ: സാംസങിനെതിരായ പേറ്റന്റ് കേസില്‍ ആപ്പിളിന് വിജയം. ഐഫോണ്‍, ഐ പാഡ് എന്നിവയുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസിലാണ് സാംസങിന് കാലിഫോര്‍ണിയയിലെ കോടതി 105 കോടി ഡോളര്‍ പിഴ വിധിച്ചത്. എന്നാല്‍ വിധി അന്തിമമല്ലെന്ന് സാംസങ് പ്രതികരിച്ചു. എതിരായ വിധിയോടെ സാംസങിന്റെ അമേരിക്കയിലെ നില പരുങ്ങലിലായി. ഒന്നുങ്കില്‍ ആപ്പിളിന് പേറ്റന്റ് തുക നല്‍കുക, അല്ലെങ്കില്‍ പുതിയ സാങ്കേതിക വിദ്യ കണ്ടുപിടിക്കുക എന്ന സ്ഥിതിയിലാണ് സാംസങ്.
കൊച്ചി: സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,810 രൂപയും പവന് 80 രൂപ വര്‍ധിച്ച് 22,480 രൂപയിലുമെത്തി. കഴിഞ്ഞ തിങ്കളാഴ്ച്ചത്തെ 22,400 രൂപയായിരുന്നു ഇതുവരെയുള്ള സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് വില. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വമാണ് സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്.
മുംബൈ : റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. കരുതല്‍ ധനാനുപാത നിരക്കിലും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റം വരുത്തിയിട്ടില്ല. സ്റ്റാറ്റിയൂട്ടറി ലിക്യുഡിറ്റി റേഷ്യോ 23 ശതമാനമാക്കി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 24 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകലില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന ഹ്രസ്വക്വാല വായ്പക്ക് നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. സാമ്പത്തിക വളര്‍ച്ച കുറയുന്നതിനാല്‍ റിസര്‍വ് ബാങ്ക് പലിശ … Continue reading "റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു : നിരക്കില്‍ മാറ്റമില്ല"
ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍ വില നിശ്ചയിക്കുന്ന രീതിയില്‍ സമൂലമായ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. വില ലിറ്ററിന് നാലു രൂപ കുറക്കുന്ന കാര്യവും പരിഗണനയിലാണ്. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും രൂപയുടെ മൂല്യത്തകര്‍ച്ച ചൂണ്ടിക്കാട്ടി ഇന്ധന വില കുറക്കാന്‍ എണ്ണ കമ്പനികള്‍ ഇതുവരെ തയ്യാറായിരുന്നില്ല. എന്നാല്‍ രൂപയെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് എണ്ണ വില കുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഒറ്റയടിക്ക് … Continue reading "പെട്രോള്‍ വില നാലു രൂപ കുറച്ചേക്കും ; ദിവസേന പുതുക്കാന്‍ ആലോചന"
മുംബൈ : സാമ്പത്തികരംഗത്തെ ഉണര്‍വിനായുള്ള പ്രത്യേക നടപടികള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ത്താന്‍ സഹായകരമാവുന്ന നടപടികളാണു റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ കടപത്രങ്ങളിലെ വിദേശനിക്ഷേപ പരിധിയും വിദേശ വായ്പാ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളുടെ വിദേശവായ്പാപരിധി 3000 കോടി ഡോളറില്‍ നിന്ന് 4000 കോടി ഡോളറാക്കിയാണ് ഉയര്‍ത്തിയത്. ഇതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശത്തു നിന്ന് കൂടുതല്‍ കടമെടുക്കാനാവും. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കാവുന്ന പരിധി 1500 കോടി ഡോളറില്‍ നിന്ന് … Continue reading "റിസര്‍വ് ബാങ്ക് സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചു"
മുംബൈ : ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം. രാവിലെ വ്യാപാരം തുടങ്ങിയ ഉടന്‍ സെന്‍സെക്‌സ് 114 പോയിന്റും നിഫ്റ്റി 33 പോയിന്റും ഉയര്‍ന്ന് 17000ത്തിന് മുകളിലെത്തി. റിയല്‍ എസ്‌റ്റേറ്റ് , ബാങ്കിംഗ് മേഖലകളാണ് കാര്യമായി മുന്നേറിയത്. ഇന്ത്യന്‍ സാമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ചില പ്രഖ്യാപനങ്ങല്‍ ഇന്ന് നടത്തുമെന്ന് പ്രധാനമന്ത്രിയും സ്ഥാനമൊഴിയുന്ന ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ന്യുഡല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് പുതിയ റെക്കോഡിലെത്തി. രാവിലെ 56.80 എന്ന നിലയില്‍ വിനിമയം ആരംഭിച്ച റുപ്പി 9.45 ഓടെ 57 പൈസ നഷ്ടത്തില്‍ 56.87 എന്ന നിലയിലും പിന്നീട് 56.91 എന്ന നിരക്കിലേക്ക് താഴ്ന്നു. ഇന്നലെ 56.30 രൂപ എന്ന നിരക്കിലായിരുന്നു വിനിമയം അവസാനിപ്പിച്ചത്. അമേരിക്കയിലുള്‍പ്പെടെ സാമ്പത്തിക രംഗത്തെ തളര്‍ച്ച തുടരുന്നതും ഇറക്കുമതിക്കാര്‍ ഡോളറിനെ കൂടുതല്‍ ആശ്രയിക്കുന്നത് മൂലം വിപണിയിലേക്ക് ഡോളറിന്റെ ഒഴുക്ക് വര്‍ധിച്ചതുമാണ് ഡോളര്‍ ശക്തമാകാന്‍ കാരണം. അതിനിടെ ഇന്ത്യന്‍ ഓഹരി … Continue reading "രൂപയുടെ മൂല്യം റെക്കോഡ് ഇടിവിലേക്ക്"

LIVE NEWS - ONLINE

 • 1
  44 mins ago

  ഓണം ബംബര്‍ തൃശൂരില്‍

 • 2
  2 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 3
  3 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 4
  5 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 5
  5 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 6
  5 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 7
  6 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 8
  6 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 9
  6 hours ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്