Friday, November 16th, 2018

കൊച്ചി : സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. പവന്  200 രൂപ കുറഞ്ഞ് 19800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന്  2475 രൂപയായി. ചൊവ്വാഴ്ച  20480 രൂപയായിരുന്ന വില ബുധനാഴ്ച  20360 രൂപയിലേക്കും വ്യാഴാഴ്ച 20000 ത്തിലേക്കും ഇടിഞ്ഞിരുന്നു. മൂന്ന് ദിവസം കൊണ്ട് പവന്  680 രൂപയാണ് കുറഞ്ഞത്. ആഗോളവിപണിയില്‍ വില ഇടിഞ്ഞതാണ് ആഭ്യന്ത രവിപണിയിലും പ്രതിഫലിച്ചത്.

READ MORE
മുംബൈ : സെന്‍സെക്‌സ് ഒന്നര മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. എഫ് എം സി ജി മേഖലയിലുണ്ടായ വന്‍ മുന്നേറ്റത്തിന്റെ ചിറകിലേറിയാണ് സെന്‍സെക്‌സ് 116 പോയിന്റ് ഉയര്‍ന്നത്. നിഫ്റ്റി 26.10 പോയിന്റും ഉയര്‍ന്നു. ലോഹം, ഫാര്‍മ, ഐ ടി മേഖലകള്‍ എന്നിവ നേട്ടത്തിലെത്തിയപ്പോള്‍ എച് ഡി എഫ് സി ബാങ്ക് താഴ്ന്നു. അതേസമയം, സ്വര്‍ണ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും താഴുകയാണ്. പവന് 240 രൂപ കുറഞ്ഞ് 20280 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. … Continue reading "സെന്‍സെക്‌സ് നേട്ടത്തില്‍ ; സ്വര്‍ണം താഴോട്ടേക്ക്"
മുംബൈ : ഓഹരി വിപണിയില്‍ റാലി തുടരുന്നു. ഇന്നലത്തെ അവധികഴിഞ്ഞ് ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ നിഫ്റ്റി 48 പോയിന്റുയര്‍ന്ന് 5885ലും സെന്‍സെക്‌സ് 124 പോയിന്റ് വര്‍ധിച്ച് 19303ലുമെത്തി. ആക്‌സിസ് ബാങ്കിന്റെ അറ്റാദായം 22 ശതമാനം വര്‍ധിച്ചെന്ന റിപ്പോര്‍ട്ടുകളും ജെറ്റ് എയര്‍വേസില്‍ ഇത്തിഹാദ് എയര്‍വേസ് ഓഹരിപങ്കാളിത്തം നേടിയതും വിപണിക്ക് ഗുണമായി. ഈ രണ്ട് കമ്പനികളുടെയും ഓഹരിവിലയില്‍ വന്‍ കുതിപ്പാണ് കണ്ടത്.
ന്യൂഡല്‍ഹി : രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്ന സാഹചര്യത്തില്‍ പെട്രോള്‍ വിലയില്‍ വീണ്ടും കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ ആലോചിക്കുന്നു. ലിറ്ററിന് രണ്ടര രൂപ വരെ കുറവ് വരാുമെന്നാണ് സൂചന. അടുത്തയാഴ്ച ചേരുന്ന എണ്ണക്കമ്പനികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും. ബാരലിന് 106 ഡോളറില്‍ നിന്ന് അസംസ്‌കൃത എണ്ണയുടെ വില 98 ഡോളറായി കുറഞ്ഞത് ഇന്ത്യക്ക് ഗുണകരമായിരുന്നു. തുടര്‍ച്ചയായ വില വര്‍ധനക്ക് ശേഷം ഇത് നാലാംതവണയാണ് അതേ രീതിയില്‍ പെട്രോള്‍ വില കുറയുന്നത്. കഴിഞ്ഞ മാസം … Continue reading "പെട്രോള്‍ വില ലിറ്ററിന് രണ്ടര രൂപ കുറഞ്ഞേക്കും"
കൊച്ചി : തുടര്‍ച്ചയായ ഇറക്കത്തിനു ശേഷം സ്വര്‍ണവില വീണ്ടും റെക്കോഡിലെത്തി. പവന് 360 രൂപ ഉയര്‍ന്ന് 23,480 രൂപയിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 2935 രൂപയിലെത്തി. കഴിഞ്ഞ ശനിയാഴ്ച പവന് 22,880 രൂപയിലെത്തിയിരുന്നു. ഇന്നലെ 120 രൂപ വര്‍ധിച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ 600 രൂപയുടെ കുതിപ്പാണ് സ്വര്‍ണ വിലയില്‍ കണ്ടത്. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിച്ചതും അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നതും അഭ്യന്തര … Continue reading "സ്വര്‍ണ വില തിരിച്ചു കയറുന്നു ; പവന് 240 രൂപ കൂടി"
മുംബൈ : അന്താരാഷ്ട്ര വിപണിയിലെ ഇടിവിനെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണിയില്‍ തകര്‍ച്ച. സെന്‍സെക്‌സ് 127.22 പോയിന്റും നിഫ്റ്റി 43.20 പോയിന്റ് തുടക്കത്തില്‍ തകര്‍ന്നു. നിക്ഷേപകര്‍ ലാഭമെടുക്കാന്‍ ശ്രമിച്ചതും അമേരിക്കന്‍ വിപണിയിലെ നഷ്ടത്തെ തുടര്‍ന്ന് മറ്റ് ഏഷ്യന്‍ വിപണികള്‍ നേരിടുന്ന തകര്‍ച്ചയുമാണ് ഇന്ത്യന്‍ വിപണിയെയും ബാധിച്ചിരിക്കുന്നത്. അതിനിടെ, യു എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിന് 52.88 എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്.
ന്യൂഡല്‍ഹി : ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ തോത് കൂട്ടിയതിനു പിന്നാലെ വിപണിയില്‍ ഉണര്‍വ് പ്രതീക്ഷിച്ച നിക്ഷേപകരെ ഞെട്ടിച്ചു കൊണ്ട് നിഫ്റ്റിയും സെന്‍സെക്‌സും കൂപ്പുകുത്തി. രാവിലെ സെന്‍സെക്‌സില്‍ കുതിപ്പ് പ്രകടമാക്കി കയറുകയായിരുന്ന വിപണി അപ്രതീക്ഷിതമായി തകര്‍ന്നടിയുകയായിരുന്നു. നിഫ്റ്റി ഒരു ഘട്ടത്തില്‍ 900 പോയിന്റും സെന്‍സെക്‌സ് 300 പോയിന്റും ഇടിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഓഹരി വിദഗ്ധരും മറ്റും കാരണം അന്വേഷിച്ച് നടക്കവെ സാങ്കേതികമായി വന്ന പിഴവാണെന്ന് പിന്നീടാണ് മനസ്സിലായത്. സൂചിക താഴേ തട്ടിലുള്ള പരിധിയില്‍ എത്തിയതിനെ തുടര്‍ന്ന് … Continue reading "‘ഫ്രീക്ക് ട്രേഡി’ ല്‍ നിഫ്റ്റി കൂപ്പുകുത്തി ; സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞു"
മുബൈ : ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വര്‍ധന. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണായക രണ്ടാംഘട്ട പരിഷ്‌കാരങ്ങള്‍ക്ക് അംഗീകാരം നല്‍കുമെന്നതും അമേരിക്കയില്‍ അപ്രതീക്ഷിതമായി തൊഴില്‍ നിരക്ക് കൂടിയെന്ന വാര്‍ത്തയുമാണ് വിപണിക്ക് കരുത്തേകിയത്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സ് 200 പോയിന്റോളം ഉയര്‍ന്ന് 19000 കടക്കുകയായിരുന്നു. നിഫ്റ്റി 5800 പോയിന്റിനടുത്തുവരെയെത്തി. ഇതിനു പിന്നാലെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. രൂപയുടെ മൂല്യം 28 പൈസ ഉയര്‍ന്ന് 51.88 ലെത്തി. കയറ്റുമതിക്കാര്‍ ഡോളറുകള്‍ വിറ്റഴിക്കാന്‍ തുടങ്ങിയതും ആഭ്യന്തര ഓഹരിവിപണിയിലേക്ക് വന്‍ … Continue reading "ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് ; രൂപ അഞ്ചരമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍"

LIVE NEWS - ONLINE

 • 1
  43 mins ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  2 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  3 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  5 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  8 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  9 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  10 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  10 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  11 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം