Saturday, January 19th, 2019

കൊച്ചി : സ്വര്‍ണവിലയില്‍ വീണ്ടും തിരിച്ചടി. പവന് 280 രൂപ കുറഞ്ഞ് 20,120 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 2,515 രൂപക്കാണ് വ്യാപാരം നടക്കുന്നത്.

READ MORE
ന്യൂഡല്‍ഹി : രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. രൂപ സ്വാഭാവികമായി പഴയ മൂല്യത്തിലേക്ക് തിരികെയെത്തുമെന്നും പരിഭ്രാന്തി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം ആശങ്കാജനകമായി ഇടിഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഫലം കണ്ടു തുടങ്ങി. വരും ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിക്കും. പരിഷ്‌കാരങ്ങള്‍ ഏകദിന മത്സരം പോലെയല്ല. വിദേശനിക്ഷേപ പരിധി സംബന്ധിച്ച വിഷയം ഈ മാസം … Continue reading "കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉടനെന്ന് മന്ത്രി ചിദംബരം"
കൊച്ചി : ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില തിരിച്ചുകയറുന്നു. പവന് 320 രൂപ ഉയര്‍ന്ന് 20,400 രൂപയായി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 2550 രൂപയായി.
ന്യൂഡല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം പതിനൊന്ന് മാസത്തെ താഴ്ചയില്‍. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 56.23 എന്ന നിലയിലേക്ക് രൂപ ഇടിഞ്ഞു. ഒരു ഡോളര്‍ വാങ്ങാന്‍ 56.23 രൂപ വേണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 2012 ജൂണിന് സേഷം രൂപ ഇത്രയം ഇടിയുന്നത് ഇതാദ്യമായാണ്. മറ്റ ഏഷ്യന്‍ കറന്‍സികളും ഡോളറിനെതിരെ ദുര്‍ബലമായിരിക്കയാണ്. മാസാവസാനത്തില്‍ ഡോളറിന് ഡിമാന്റ് വര്‍ധിച്ചതാണ് വിലയിടിയാന്‍ കാരണമായത്.
ബാങ്കുകളില്‍ നിന്നും ലോണ്‍ ആയി വാങ്ങുന്ന തുക നിരവധി തവണ ചോദിച്ചിട്ടും തിരിച്ചടക്കാതവരുടെ പേരും ചിത്രവും പത്രത്തില്‍ പരസ്യം ചെയ്യാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാവുകയാണ്. നാണക്കേട് പേടിച്ചെങ്കിലും തുക കിട്ടിയാലോ എന്നുള്ള പ്രതീക്ഷയിലാവണം ബാങ്കുകള്‍ ഇങ്ങനെ ഒരു പരസ്യത്തിനു മുതിരുന്നത് . ആദ്യം പത്രങ്ങളിലെ പ്രാദേശിക പേജുകളിലായിരിക്കും പരസ്യം അച്ചടിച്ചുവരിക. പണം വായ്പയെടുത്തവര്‍ മാത്രമല്ല, ഇതിന് ഗാരണ്ടി നിന്നവരും കുടുങ്ങും ഈ പുതിയ പദ്ധതിയില്‍. വായ്പക്കാരന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം തുക തിരിച്ചടച്ചില്ലെങ്കില്‍ ഗാരണ്ടി നിന്നവരുടെ പേരുവിവരങ്ങളും … Continue reading "വായ്പ തിരിച്ചടച്ചില്ലെങ്കില്‍ പടം പത്രത്തില്‍ വരും"
കമ്പ്യൂട്ടര്‍, കമ്പ്യൂട്ടറേതര ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളായ ഇന്റലിന് ലോകത്തിലെ ഏറ്റവും മികച്ച കമ്പനിയെന്ന സ്ഥാനം നഷ്ടമാവുന്നു. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റല്‍ കോര്‍പ്പറേഷന്‍ ഇന്‍സൈറ്റ്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ ഏറ്റവും കൂടുതല്‍ സെമികണ്ടക്ടര്‍ വ്യാപാരം നടത്തുന്ന കമ്പനിയെന്ന ഖ്യാതിയുള്ള ഇന്റലിന് സാംസംഗ്, ക്വാല്‍കോം തുടങ്ങിയ കമ്പനികളില്‍ നിന്നുണ്ടായ ശക്തമായ മല്‍സരമാണ് മാര്‍ക്കറ്റ് ഇടിയാന്‍ കാരണം. 11.56 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയുണ്ടായിരുന്ന ഇന്റല്‍ സെമികണ്ടക്ടറിന് 2012 ആവുമ്പോഴേക്കും മൂന്ന് ശതമാനം കുറവ് രേഖപ്പെടുത്തി. അതേസമയം 7.95 ബില്യണ്‍ ഡോളറിന്റെ … Continue reading "മികച്ച കമ്പനിയെന്ന സ്ഥാനം ഇന്റലിന് നഷ്ടമാവുന്നു"
കൊച്ചി : സ്വര്‍ണവില വീണ്ടും താഴോട്ടേക്ക്. പവന് 160 രൂപ കുറഞ്ഞ് 19520 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞു. ഒരു ഗ്രാമിന് 2440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവില താഴുന്നത്. ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഡോളറിന്റെ മൂല്യം കൂടിയതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഓഹരിവിപണിയിലേക്ക് മാറുന്നതാണ് വില ഇടിയുന്നതിന് കാരണം. വിലയിടിഞ്ഞേക്കുമെന്ന ആശങ്കയില്‍ ചൈനയിലെയും ഇന്ത്യയിലേയും വ്യാപാരികള്‍ വിപണിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊച്ചി : സ്വര്‍ണവില പവനു 120 രൂപ കുറഞ്ഞ് 19680 രൂപയിലെത്തി. ഗ്രാമിനു 15 രൂപ കുറഞ്ഞ് 2460 രൂപയായി. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് തുടരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

LIVE NEWS - ONLINE

 • 1
  2 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 2
  5 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 3
  6 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 4
  6 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 5
  7 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  7 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 7
  8 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 8
  9 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 9
  9 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്