Tuesday, July 16th, 2019

മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായ അഞ്ചാം ദിവസവും താഴേക്കു തന്നെ. ഇന്നലത്തെ റെക്കോഡ് താഴ്ചയില്‍ നിന്ന് കരകയറാന്‍ ഇന്നും രൂപയ്ക്കായില്ല. തിങ്കളാഴ്ച 63.14 നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ച രൂപ ഇന്ന് 64 ന്നെ സര്‍വകാല റെക്കോഡിലേക്ക് കൂപ്പുകുത്തി. ഒരു ഡോളര്‍ വാങ്ങാന്‍ 64 രൂപയിലേറെ നല്‍കണമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. ബാങ്കിങ്, ഇറക്കുമതി, എണ്ണ വിപണിയില്‍ ഡോളറിന് പ്രിയമേറിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ഉത്തേജക നടപടികള്‍ ഉടന്‍ … Continue reading "രൂപ പടുകുഴിയിലേക്ക്"

READ MORE
ന്യൂഡല്‍ഹി: ഉള്ളിവില വീണ്ടും കുതിക്കുന്നു. കഴിഞ്ഞ ദീവസം 46 രൂപയോളമായിരുന്ന ഉള്ളി ഇന്ന് 80 രൂപക്കാണ് ഇന്ന് ഡല്‍ഹിയിലെ ചില്ലറ വിപണിയില്‍ വിറ്റഴിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്ത വിപണന കേന്ദ്രമായ നാസിക്കിലെ ലാസല്‍ഗാവില്‍ ഇന്നലെ ഉള്ളിവില കിലോക്കു 46 ശതമാനം വര്‍ധിച്ചു. 46 രൂപയായിരുന്നു ഇവിടെ വില. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്നു ദിവസം മുന്‍പ് ഇവിടെ 33 രൂപയായിരുന്നു വില. ഇപ്പോള്‍ റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉള്ളിക്ക് കൃത്രിമ … Continue reading "ഉള്ളിക്ക് പൊള്ളുന്ന വില"
  ന്യൂഡല്‍ഹി : ഇന്ത്യയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാകും. അദ്ദേഹത്തിന്റെ നിയമനത്തിന് പ്രധാനമന്ത്രി അനുമതി നല്‍കിയതോടെയാണ് ആര്‍ ബി ഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതി കൂടി അമ്പതുകാരനായ രഘുറാം രാജനെ തേടിയെത്തുന്നത്. നിലവില്‍ ഗവര്‍ണറായ ഡി സുബ്ബറാവു സെപ്തംബര്‍ നാലിന് വിരമിക്കുന്ന ഒഴിവിലേക്കാണ് രഘുറാം രാജന്‍ നിയമിക്കപ്പെടുന്നത്. ഐ ഐ ടിയില്‍ നിന്ന് സ്വര്‍ണമെഡലോടെ ബിടെക്കും അഹമ്മദാബാദ് ഐ ഐ എമ്മില്‍ നിന്ന് എം … Continue reading "രഘുറാം രാജന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക്"
മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ചൊവ്വാഴ്ച രാവിലെ വ്യാപാരം തുടങ്ങിപ്പോള്‍ തന്നെ രൂപ 61.42 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 61.42 രൂപ നല്‍കണം. ജൂലായ് എട്ടിന് രേഖപ്പെടുത്തിയ 61.21 എന്ന റെക്കോഡ് തകര്‍ത്താണ് രൂപ കൂപ്പുകുത്തിയത്. സെന്‍സക്‌സ് ഇടിഞ്ഞതും രൂപയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി. രൂപയെ കരകയറ്റാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഫലം കാണുന്നില്ലെന്നാണ് ഇത് നല്‍കുന്ന സൂചന. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ … Continue reading "രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്"
മുംബൈ : പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ആദ്യപാദ വായ്പാ നയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് റിപ്പോ നിരക്ക് 7.25 ശതമാനവും റിവേഴ്‌സ് റിപ്പോ 6.25 ശതമാനവും കരുതല്‍ ധനാനുപാതം 4 ശതമാനമായും തുടരും. രൂപയുടെ മൂല്യശോഷണം പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളാണ് നിരക്ക് കുറക്കാതിരുന്നതിന് പിന്നില്‍. ധനകമ്മി കുറക്കാന്‍ ശക്തമായ നടപടികളെടുക്കണമെന്ന് റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ലെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരവും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
ദില്ലി: ഓഹരിവിപണിയിലെ കള്ളനാണയങ്ങളെ പൊളിക്കാന്‍ സെബി അഥവ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. കൂടുതല്‍ അധികാരങ്ങള്‍ സെബി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇത് പ്രകാരം നിലവിലുള്ള സെബി ആക്ട് ഭേദഗതി ചെയ്യും. നിക്ഷേപത്തട്ടിപ്പുകാരെ പിടികൂടുന്നതിനും, ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിക്കാനുള്ളതും കണ്ടുകെട്ടലിനും ജപ്തി ചെയ്യാനും ഒക്കെയുള്ള അധികാരം ഉണ്ടാകും. സെബിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമ രൂപം ആയത്. നിക്ഷേപത്തട്ടിപ്പുകാരെ കുടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരുടെ ഫോണ്‍ കോളുകള്‍ … Continue reading "സെബിക്ക് ഇനി കൂടുതല്‍ അധികാരങ്ങള്‍"
മുംബൈ: സാമ്പത്തിക ഉത്തേജക നടപടികള്‍ കുറച്ചുകാലത്തേക്ക് നിര്‍ത്തിവച്ചതായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തലവന്‍ ബെന്‍ ബെര്‍ണാങ്കെയുടെ പ്രസ്താവനയുടെ ചുവടുപിടിച്ച് രാജ്യത്തെ ഓഹരി വിപണികളില്‍ ശക്തമായ മുന്നേറ്റം. സെന്‍സെക്‌സ് രാവിലെ 345 പോയിന്റ് ഉയര്‍ന്ന് 19,640ല്‍ എത്തി. നിഫ്റ്റി 145 പോയിന്റ് ഉയര്‍ന്ന് 5919ലാണ് വ്യാപാരം ആരംഭിച്ചത്. വിപണി കുതിച്ചതോടെ ഡോളറിനെതിരെ രൂപയും തിരിച്ചുകയറി. രൂപയുടെ മൂല്യം 24 പൈസ ഉയര്‍ന്ന് 59.41 രൂപയായി. ഇന്നലെ 59.65 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.
കൊച്ചി : സ്വര്‍ണവില ഒറ്റയടിക്ക് പവന് 480 രൂപ ഇടിഞ്ഞ് പവന് 19200 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 2400 രൂപയിലാണ് വ്യപാരം നടക്കുന്നത്. ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വിലയാണ് ഇത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 19480 രൂപയില്‍ എത്തിയതാണ് ഇതിനു മുമ്പത്തെ ഏറ്റവും കുറഞ്ഞ വില. അന്താരാഷ്ട്ര വിപണിയില്‍ വില മൂന്നുവര്‍ഷത്തെ ഏറ്റവും താഴ്ചയില്‍ എത്തിയതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. അതേസമയം ഓഹരി വിപണിയില്‍ വന്‍ കുതിപ്പാണ് ഇന്നുണ്ടായത്. സെന്‍സെക്‌സ് രാവിലെ … Continue reading "സ്വര്‍ണവില കുത്തനെ ഇടിഞ്ഞു ; ഓഹരി വിപണി കുതിച്ചു"

LIVE NEWS - ONLINE

 • 1
  3 hours ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  4 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  7 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  8 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  10 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  11 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  12 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  12 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 9
  12 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍