Wednesday, September 19th, 2018

കൊച്ചി: തുടര്‍ച്ചയായി നാലു ദിവസത്തെ വില വര്‍ധനവിന് ശേഷം സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 21,920 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2740 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വിലകുറയാന്‍ കാരണമായത്.

READ MORE
കൊച്ചി: സ്വര്‍ണവില വര്‍ധിച്ചു. പവന് 200 രൂപ വര്‍ധിച്ച് 21,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 2,710 രൂപയിലെത്തി. ശനിയാഴ്ച പവന്‍വില 21,480 രൂപയിലെത്തി ഒന്നര മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. ആ നിലയില്‍ നിന്നാണ് ഇന്ന് വില കൂടിയത്.  
കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്‍വില 21,480 രൂപയായി. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,685 രൂപയിലെത്തി. ആഗസ്ത് 12ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 5.50 ഡോളര്‍ താഴ്ന്ന് 1311.20 ഡോളറായിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഇവിടെയും വില കുറഞ്ഞത്. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്വര്‍ണ വില കുറയുമെന്നാണ് വിപണി നല്‍ കുന്ന സൂചന.
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ കൂടി 21,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസത്തെ വിലയിടിവിന് ശേഷമാണ് ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയത്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു.
    ഫാഷന്‍ ലോകത്ത് ദിവാനിവസ്ത്രങ്ങള്‍ മനസ് കീഴടക്കുന്നു. മനം മയക്കുന്ന നിറത്തില്‍ ആകര്‍ഷണിയമായ രീതിയിലും ഗ്ലാമറിലും അണിയാനാവുമെന്നതാണ് ദിവാനി വസ്ത്രങ്ങളുടെ പ്രത്യേകത. ദിവാനി വസ്ത്രങ്ങള്‍ അണിഞ്ഞാല്‍ അഴക് നൂറിരട്ടി വര്‍ധിക്കുമെന്നാണ് യുവ തലമുറയുടെ വിശ്വാസം. അതു കൊണ്ട് തന്നെ യുവാക്കള്‍ക്കിടയില്‍ പുതിയ ട്രന്റായ ദിവാനിക്ക് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് നല്ല മതിപ്പാണ്. ബോളിവുഡ് സിനിമാ വ്യവസായത്തില്‍ ട്രെന്റുകള്‍ നിര്‍ണയിച്ച നിര്‍മാതാവും സംവിധായകനുമായിരുന്ന യഷ് ചോപ്രയുടെ കമ്പനിയാണ് ഈ ബ്രാന്റിനു പിന്നില്‍. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകരിലൊരാളായിരുന്ന … Continue reading "മനം മയക്കുന്ന ദിവാനി"
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 22,000 രൂപയായി. ഒരു ഗ്രാമിന്റെ ഇന്നത്തെ വില 2750 രൂപയാണ്. 25 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണത്തിന് വില കുറയാന്‍ കാരണമായത്. വരും ദിവസങ്ങളിലും സ്വര്‍ണ വില കുറഞ്ഞേക്കും.
കോട്ടയം: ടയര്‍ കമ്പനികള്‍ക്ക് കൂട്ടായി അവധി വ്യാപാരികളും രംഗത്തിറങ്ങിയതോടെ മൂന്നു ദിവസത്തിനുളളില്‍ റബര്‍ വിലയില്‍ 17 രൂപയുടെ ഇടിവ്. അപ്രതീക്ഷിത വിലയിടിവ് ചെറുകിട കര്‍ഷകരെയും വ്യാപാരികെളയും കടുത്ത പ്രതിസന്ധിയിലാക്കി. ശനിയാഴ്ച രാവിലെ കിലോഗ്രാമിന് 187 രൂപയുണ്ടായിരുന്ന റബര്‍ വില ഇന്നലെ വൈകിട്ട് 170 രൂപയായി. ഈ വിലയ്ക്കുപോലും റബര്‍ വാങ്ങാന്‍ ഇന്നലെ വിപണിയില്‍ ആരുമുണ്ടായിരുന്നില്ലെന്നു ചെറുകിട വ്യാപാരികള്‍ പറഞ്ഞു. ഒക്‌ടോബര്‍ 15 വരെ വന്‍കിട ടയര്‍ കമ്പനികള്‍ വിപണിയിലുണ്ടാകുന്നില്ലെന്നാണു സൂചന. ഈ സാഹചര്യത്തില്‍ വില വീണ്ടും കുറയുമോയെന്ന … Continue reading "മൂന്നു ദിവസത്തിനിടെ റബര്‍ വില 17 രൂപ ഇടിഞ്ഞു"
തിരു: ബി.ഇ.എഫ്.ഐ യും എ.ഐ.ബി.ഇ.എയും ബാങ്ക് ലയനത്തിനെതിരെ സപ്തംബര്‍ 25ന് ആഹ്വാനം ചെയ്തിരുന്ന പണിമുടക്ക് ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചു. ബാങ്കുകള്‍ തമ്മിലുള്ള ലയനവും അസോസിയേറ്റ് ബാങ്കുകളുടെ എസ്.ബി.ഐയിലേക്കുള്ള ലയനവും നടത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് എസ്.ബി.ഐയും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും കേന്ദ്ര ഗവണ്മെന്റും വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് ബെഫി പ്രസിഡന്റ് അറിയിച്ചു.

LIVE NEWS - ONLINE

 • 1
  4 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  5 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  6 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  9 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  11 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  12 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  13 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  14 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  15 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു