Thursday, February 21st, 2019

          മുംബൈ: ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. വിപണികള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍. നിഫ്റ്റി അഞ്ചു വര്‍ഷത്തെയും 11 മാസത്തെയും ഉയര്‍ന്ന നിലയിലെത്തി. സന്‍സെക്‌സ് 420 പോയിന്റും നിഫ്റ്റി 155 പോയിന്റും ഉയര്‍ന്നു. തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് വിപണിയിലെ മുന്നേറ്റം.  

READ MORE
      കൊച്ചി: സ്വര്‍ണവിലയില്‍ പവന് 200 രൂപ വര്‍ധിച്ചു. ഇതോടെ പവന്‍വില 22,520 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,815 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന്‍വില 22,320 രൂപയായി കുറഞ്ഞ് രണ്ടാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണം.
      ന്യൂഡല്‍ഹി: വിപണിയുടെ കുതിപ്പില്‍ അമിതാവേശം പ്രകടിപ്പിക്കാതെ ജാഗ്രതപുലര്‍ത്തണമെന്ന് ധനമന്ത്രി പി ചിദംബരം. കാലവര്‍ഷം നന്നായതിനാല്‍ ഇക്കുറി മികച്ച വിളവ് ലഭിക്കും. അത് സമ്പദ്‌മേഖലയ്ക്ക് വലിയ ഉത്തേജനമാകും. പണപ്പെരുപ്പം കുറയാന്‍ സഹായിക്കും. പുതിയ നിക്ഷേപ നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാറിന്റെ എല്ലാ പിന്തുണയുമുണ്ടാകും. വന്‍കിടകമ്പനികള്‍ പണം വെറുതെയിടാതെ മുതല്‍മുടക്കാന്‍ തയ്യാറാകണംചിദംബരം നിര്‍ദേശിച്ചു. രാജ്യത്തെ ഓഹരിവിപണികള്‍ പുതിയ ഉയരങ്ങള്‍കുറിച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രസ്താവന. ദീര്‍ഘകാലമായി ശീതീകരണിയില്‍ കിടക്കുന്ന ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ തന്നെ പാസാക്കാനുള്ള എല്ലാ … Continue reading "വിപണിക്കുതിപ്പില്‍ അമിതാവേശം കാട്ടരുത് : ധനമന്ത്രി പി ചിദംബരം"
  മുംബൈ: ആഗോള വിപണികളില്‍ മാന്ദ്യം നിലനില്‍ക്കെ ആഭ്യന്തര ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 21, 241 പോയന്റ് കടന്ന് പുതിയ ഉയരത്തിലെത്തി. 2008 ജനുവരി എട്ടിന് 21,206.77 പോയന്റായിരുന്നു ബിഎസ്ഇയുടെ ഉയര്‍ന്ന നിലവാരം. നിഫ്റ്റി മൂന്നു വര്‍ഷത്തെ ഉയര്‍ന്നനിരക്കിലെത്തി. പത്തുമാസത്തെ ഉയര്‍ന്ന നിരക്കാണിത്.
ന്യൂഡല്‍ഹി: ദീപാവലിക്ക് മുമ്പായി പെട്രോള്‍ വില വീണ്ടും കുറച്ചേക്കും. ലിറ്ററിന് 1.50 രൂപയെങ്കിലും കുറയുമെന്നാണ് സൂചന. നാലു മാസത്തിനിടെ ഒമ്പതു തവണ തുടര്‍ച്ചയായി വില കൂട്ടിയ ശേഷം കഴിഞ്ഞ മാസം ഒടുവില്‍ വില കുറച്ചിരുന്നു. ഡോളറിനിരെ രൂപയുടെ മൂല്യം ശക്തിപ്രാപിച്ചതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതുമാണ് വില കുറയ്ക്കാന്‍ കാരണം.  
മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ശതമാനം വര്‍ധിപ്പിച്ചു. 7.50 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായാണ് വര്‍ധിപ്പിച്ചത്. നാണ്യപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിലാണ് റീപ്പോ നിരക്ക് ഉയര്‍ത്തിയത്. കരുതല്‍ ധനാനുപാത(സിആര്‍ആര്‍)ത്തില്‍ മാറ്റം വരുത്തിയിട്ടില്ല. സിആര്‍ആര്‍ നാലു ശതമാനമായി തുടരും. ബാങ്കുകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ വേഗത്തില്‍ പണം ലഭ്യമാക്കുന്ന ഹ്രസ്വകാല വായ്പാ സങ്കേതമായ മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ്് ഫെസിലിറ്റി കാല്‍ ശതമാനം കുറച്ച് 8.75 ശതമാനമാക്കി. ഇത് പണലഭ്യത വര്‍ധിപ്പിക്കും.  
കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ ഉയര്‍ന്ന് 22,320 രൂപയായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 2,790 രൂപയിലെത്തി. പവന് ഇന്നലെ 240 രൂപ ഉയര്‍ന്നിരുന്നു.  
കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍വില 21,680 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,710 രൂപയിലെത്തി. ഈ ആഴ്ചയിലെ ആദ്യ മൂന്നു ദിവസങ്ങളില്‍ 22,120 രൂപയിലേക്ക് ഉയര്‍ന്നസ്വര്‍ണ വില വ്യാഴാഴ്ച 21,920 രൂപയിലേക്ക് താഴ്ന്നു. ഇന്ന് കൂടി വില താഴ്ന്നതോടെ രണ്ടു ദിവസം കൊണ്ട് 440 രൂപയുടെ ഇടിവാണ് പവന്‍വിലയിലുണ്ടായത്.

LIVE NEWS - ONLINE

 • 1
  8 hours ago

  പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

 • 2
  9 hours ago

  പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

 • 3
  11 hours ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 4
  14 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 5
  16 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 6
  16 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 7
  16 hours ago

  പെരിയ ഇരട്ടക്കൊല

 • 8
  16 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 9
  16 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍