Wednesday, September 26th, 2018

          മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 883 പോയന്റ് ഇടിഞ്ഞ് 26482ലും നിഫ്റ്റി 258 പോയന്റ് താഴ്ന്ന് 8041ലുമെത്തി. ആഗോള വിപണികളിലെ തകര്‍ച്ചയാണ് രാജ്യത്തെ ഓഹരി സൂചികകളെയും ബാധിച്ചത്. ഇന്‍ഫോസിസ്, എച്ച്പിസിഎല്‍, എസിസി, ലുപിന്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, നെസ്‌ലെ, ടിവിഎസ് മോട്ടോഴ്‌സ്, സെയില്‍ തുടങ്ങിയവ നേട്ടത്തിലുമാണ്‌

READ MORE
    കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 20,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,525 രൂപയായി. തിങ്കളാഴ്ച പവന് 20,280 രൂപയായിരുന്നു. ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
        വയനാട്: കല്‍പ്പറ്റയില്‍ അഗ്രിഫെസ്റ്റ് ഒരുങ്ങുന്നു. ‘പ്രകൃതിയിലേക്ക് മടങ്ങു, ജൈവ കൃഷിയിലുടെ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന നാഷണല്‍ അഗ്രിഫെസ്റ്റിന് കല്‍പ്പറ്റ വള്ളിയൂര്‍ക്കാവ് മൈതാനം ഒരുങ്ങുന്നു. ഡിസംബര്‍ 19 മുതല്‍ 26 വരെ നടക്കുന്ന അഗ്രിഫെസ്റ്റ് 10 സെന്റ് ഭൂമിയില്‍ മാതൃക ജൈവ ഗ്രാമവും കാഴ്ചകാര്‍ക്കായി സജ്ജമാകുന്നുണ്ട്. എട്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ അനൃസംസ്ഥാനങ്ങളിലെ കാര്‍ഷിക രംഗത്തെ മികച്ച സംഭാവനകള്‍ പരിചയപ്പെടുത്തും. 150 സ്റ്റാളുകളിലായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് പ്രൈവറ്റ് … Continue reading "കല്‍പ്പറ്റയില്‍ അഗ്രിഫെസ്റ്റ് ഒരുങ്ങുന്നു"
    കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 19,400 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,425 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
          ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഐഐടികള്‍ അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. ഏറെ നാളായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ട് വരുന്നതാണ് ഐ.ഐ.ടി. എന്നാല്‍ സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് കേരളത്തിലില്ല. എയിംസ് മാതൃകയില്‍ ആശുപത്രി സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ കേരളത്തോട് നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ കേരളത്തിന് പ്രതീക്ഷയുണ്ടായിരുന്നു. എയിംസ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒരു മെഡിക്കല്‍ കോളജിന്റെ നിലവാരം ഉയര്‍ത്തുമെന്നു ധനമന്ത്രി തന്റെ ബജറ്റ് … Continue reading "കേരളത്തിന് എയിംസ് ഇല്ല ഐഐടിമാത്രം"
        കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് നടന്ന വ്യാപാരത്തില്‍ പവന് 80 രൂപയുടെ വര്‍ദ്ധനവാണ് നേരിട്ടത്. വര്‍ധിച്ച് ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 21,200 ലെത്തി. 2650 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണം നിലമെച്ചപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.  
        തിരു: സഹകരണ ബാങ്കുകള്‍ എല്ലാ വായ്പകളുടെയും പലിശ 16 ശതമാനത്തില്‍ നിന്നും 15 ശതമാനം ആയി കുറച്ചു. അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം വായ്പകള്‍ ലഭ്യമാക്കാനും തീരുമാനമായി. അപേക്ഷിക്കുന്നതിന്റെ പിറ്റേദിവസം 5000 രൂപ വരെ ജാമ്യമില്ലാതെ തന്നെ വായ്പകള്‍ നല്‍കാനും സ്വര്‍ണപ്പണയത്തിനു മേല്‍ 25 ലക്ഷം വരെ വായ്പ നല്‍കാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണു ഈ തീരുമാനം. യോഗത്തില്‍ ആഭ്യന്തര, ധന, സഹകരണവകുപ്പ് മന്ത്രിമാരും പങ്കെടുത്തു.  
        ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് വാര്‍ഷിക വായ്പാ നയം പ്രഖ്യാപിച്ചു. ആര്‍ ബി ഐ നടത്തിയ പണവായ്പാ നയ അവലോകനത്തില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. റിപ്പോ നിരക്ക് 8ഉം റിവേഴ്‌സ് റിപ്പോ നിരക്ക് 7 ശതമാനമായി തുടരും കരുതല്‍ ധാനുപാത നിരക്കില്‍ മാറ്റമില്ല. ജനുവരിയില്‍ അവതരിപ്പിച്ച വായ്പാ നയത്തില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച് 8 ശതമാനമാക്കിയിരുന്നു. ബാങ്ക് നിരക്കുകളിലും കരുതല്‍ ധനാനുപാത നിരക്കിലും മാറ്റമില്ല. റിപ്പോ നിരക്ക് എട്ട് … Continue reading "ആര്‍ ബി ഐ വായ്പാ നയം പ്രഖ്യാപിച്ചു: നിരക്കുകളില്‍ മാറ്റമില്ല"

LIVE NEWS - ONLINE

  • 1
    10 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    12 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    13 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    15 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    16 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    18 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    18 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    18 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    19 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു