Sunday, January 20th, 2019
പ്രി ഓപ്പനിംഗിലാണ് പത്തായിരം ഭേദിച്ച് നിഫ്റ്റി ചരിത്രം തിരുത്തിയത്.
കണ്ണൂര്‍: സൗത്ത് ഇന്ത്യന്‍ പ്ലൈവുഡ്‌സ് ആന്റ് ബ്ലോക്ക്‌ബോര്‍ഡ് മാനുഫാക്ചറിംഗ് അസോസിയേഷന്‍ യോഗം നാളെ കണ്ണൂരില്‍ നടക്കും. കണ്ണൂരിലെ താവക്കരയിലെ സ്‌കൈപാലസില്‍ രാവിലെ 9മണിക്കാണ് യോഗം ചേരുക. ജിഎസ്ടി നടപ്പിലാക്കിയ പശ്ചാത്തലത്തില്‍ അതുണ്ടാക്കുന്ന ആശങ്കയാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയമെന്നാണ് സൂചന. ജി എസ് ടി ഇപ്പോഴത്തെ രീതിയില്‍ നടപ്പിലാക്കിയാല്‍ പ്ലൈവുഡ്‌സ് വ്യവസായ രംഗത്തെ ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയിലേക്കാകും. നിലവില്‍ ചെറുകിട പ്ലൈവുഡ്‌സ് വ്യവസായങ്ങള്‍ക്ക് 14.5 ശതമാനമായിരുന്നു നികുതി ഈടാക്കിയിരുന്നത്. അതേസമയം വന്‍കിട കമ്പനികള്‍ക്ക് 32ശതമാനമാണ് സെന്‍ട്രല്‍ എക്‌സൈസ് … Continue reading "ജിഎസ്ടി വില്ലനാകുന്നു പ്ലൈവുഡ്‌സ് വ്യവസായികള്‍ നാളെ കണ്ണൂരില്‍ ഒത്തുചേരും"
      ന്യൂഡല്‍ഹി: രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി. രാജ്യത്ത് കള്ളപ്പണത്തിന്റെയും അഴിമതിയുടെയും സാഹചര്യത്തെ വിശദീകരിച്ചുകൊണ്ടാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം. ഇന്നലെ അര്‍ധരാത്രി മുതല്‍ നോട്ടുകള്‍ അസാധുവാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന അസാധാരണ തീരുമാനമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 15 വരെ നാലായിരം രൂപ മാത്രമേ ഇത്തരത്തില്‍ മാറ്റാന്‍ സാധിക്കുകയുള്ളു. നോട്ടുകള്‍ തിരിച്ചുനല്‍കുമ്പോള്‍ … Continue reading "500,1000 നോട്ടുകള്‍ അസാധു, ഇന്ന് എടിഎമ്മും ബാങ്കും പ്രവര്‍ത്തിക്കില്ല"
        ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണ കമ്പനികള്‍ പെട്രോള്‍ വില ലീറ്ററിന് 32 പൈസ കുറക്കുകയും ഡീസലിന് 28 പൈസ വര്‍ധിപ്പിക്കുകയും ചെയ്തു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാലാണ് പെട്രോള്‍ ഡീസല്‍ വില കുറക്കാന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചത്. ഈ മാസം ഒന്നിനാണ് ഒടുവില്‍ വിലയില്‍ മാറ്റം ഉണ്ടായത്. അന്ന് പെട്രോളിന് 4 പൈസയും ഡീസലിന് 3 പൈസയുമാണ് കുറച്ചത്. ഇതിന് … Continue reading "പെട്രോളിന് 32 പൈസ കുറഞ്ഞു, ഡീസലിന് 28 പൈസ വര്‍ധിച്ചു"
        ദുബായ്: ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങി. ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് നടനുമായ അര്‍ബാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മാതാക്കള്‍, നിര്‍മാണ കമ്പനികള്‍, ബാങ്കുകള്‍ എന്നിവ ഉള്‍പെടെ 170 പ്രദര്‍ശകര്‍ ഷോയില്‍ പങ്കെടുക്കുന്നു. എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം. സന്ദര്‍ശകര്‍ക്ക് വേണ്ടി സെമിനാറുകളും നറുക്കെടുപ്പും ഏര്‍പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ പ്രത്യേക കലാമത്സരത്തിലെ വിജയികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി ലഭിക്കും. സന്ദര്‍ശകര്‍ക്ക് നറുക്കെടുപ്പിലൂടെ വിമാനടിക്കറ്റും … Continue reading "ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങി"
      ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഏഴോളം നഗരങ്ങളിലായി വില്‍പ്പന നടക്കാതെ കെട്ടിക്കിടക്കുന്നത് നാലു ലക്ഷം കോടിയിലേറെ വിലവരുന്ന 7,50,00 ഫഌറ്റുകളെന്ന് റിപ്പോര്‍ട്ട്. 2015 ജൂണ്‍ അവസാനം വരെയുള്ള കണക്കുകളാണിത്. ഇതില്‍ വില്ലകളും അപ്പാര്‍ട്‌മെന്റുകളും ഉള്‍പ്പെടും. കഴിഞ്ഞ മാര്‍ച്ച് മാസം വരെയുള്ള കണക്കുകളും ഇതു തന്നെയാണെന്ന സാഹചര്യത്തില്‍ മാര്‍ച്ചിനു ശേഷം ഈ പാര്‍പ്പിട സമുച്ചയങ്ങളില്‍ ഒന്നു പോലും വില്‍പ്പന നടന്നിട്ടില്ലെന്ന് വ്യക്തം. ഇതിനു പുറമെ മംബൈയില്‍ മാത്രം ഒരു ലക്ഷം കോടിയോളം വിലവരുന്ന 50,000 അത്യാഢംബര അപ്പാര്‍ട്‌മെന്റുകളും … Continue reading "മൊത്തം നിക്ഷേപം 4 ലക്ഷം കോടിയിലേറെ, രാജ്യത്ത് വാങ്ങാന്‍ ആളില്ലാതെ 7,50,000 ഫ്‌ളാറ്റുകള്‍"
  മുംബൈ: ചൈനീസ് വിപണിയില്‍ ഇടിവ് തുടരുന്നതിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 308 പോയിന്റ് ഉയര്‍ന്ന് 26,050 ലെത്തി. നിഫ്റ്റി 94 പോയിന്റ് ഉയര്‍ന്ന് 7,903 ലുമെത്തി. പ്രധാന ഏഷ്യന്‍ വിപണികളിലെല്ലാം വ്യാപാരം നേട്ടത്തിലാണ്. . രൂപയുടെ മൂല്യത്തിലും നേരിയ വര്‍ധനവുണ്ടായി. ഡോളറിനെതിരേ രൂപയുടെ നിരക്ക് 66 രൂപ 39 പൈസയായി. ഓഹരിവിപണിയില്‍ ചരിത്രത്തിലെ രണ്ടാമത്തെ വലിയ നഷ്ടമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നത്. സെന്‍സെക്‌സ് 1,624 പോയിന്റ് ഇടിഞ്ഞു 25,741ല്‍ എത്തിയിരുന്നു. … Continue reading "ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം"

LIVE NEWS - ONLINE

  • 1
    12 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    16 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    20 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം