Business

      ന്യൂഡല്‍ഹി: രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി. രാജ്യത്ത് കള്ളപ്പണത്തിന്റെയും അഴിമതിയുടെയും സാഹചര്യത്തെ വിശദീകരിച്ചുകൊണ്ടാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം. ഇന്നലെ അര്‍ധരാത്രി മുതല്‍ നോട്ടുകള്‍ അസാധുവാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന അസാധാരണ തീരുമാനമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 15 വരെ നാലായിരം രൂപ മാത്രമേ ഇത്തരത്തില്‍ മാറ്റാന്‍ സാധിക്കുകയുള്ളു. നോട്ടുകള്‍ തിരിച്ചുനല്‍കുമ്പോള്‍ തിരിച്ചറിയല്‍ രേഖ നല്‍കണം. പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവ വഴിയാണ് നോട്ടുകള്‍ മാറ്റിവാങ്ങേണ്ടത്. ബുധനാഴ്ചവരെ രാജ്യത്തെ ബാങ്കുകളും എടിഎമ്മുകളും അടച്ചിടും. ഇന്ന് എടിഎമ്മുകളില്‍ന്നും 2000 രൂപ വരെ മാത്രമേ പരമാവധി പിന്‍വലിക്കാന്‍ സാധിക്കൂ. കള്ളപ്പണം തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ശക്തമായ നടപടി ഉണ്ടായേ മതിയാകൂ. സര്‍ക്കാര്‍ ദാരിദ്രത്തിനെതിരെയാണ് പോരാട്ടം നടത്തുന്നത്. പാവങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം. ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. നേരത്തെ പ്രധാനമന്ത്രി കര, വ്യോമ, നാവിക സേന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒഴിവാക്കിയ നോട്ടുകള്‍ക്ക് പകരം പുതിയ 500 രൂപയുടെയും രണ്ടായിരം രൂപയുടെയും നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. പതിനൊന്നാം തിയതി വരെ പുതിയ നീക്കത്തില്‍ ചിലയിളവുകള്‍ നല്‍കിയിട്ടുണ്ട്. മരുന്ന് വാങ്ങുന്ന ആവശ്യത്തിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. പെട്രോള്‍ പമ്പുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ഈ നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ബസുകളും എയര്‍ലൈനുകളും കണ്‍സ്യൂമര്‍ കോഓപ്പറേറ്റിവ് സ്‌റ്റോറുകളിലും 500, 1000 നോട്ടുകള്‍ സ്വീകരിക്കും. മില്‍ക്ക് ബൂത്തുകളിലും ശ്മശാനങ്ങളിലും പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു

പെട്രോളിന് 32 പൈസ കുറഞ്ഞു, ഡീസലിന് 28 പൈസ വര്‍ധിച്ചു

        ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണ കമ്പനികള്‍ പെട്രോള്‍ വില ലീറ്ററിന് 32 പൈസ കുറക്കുകയും ഡീസലിന് 28 പൈസ വര്‍ധിപ്പിക്കുകയും ചെയ്തു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാലാണ് പെട്രോള്‍ ഡീസല്‍ വില കുറക്കാന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചത്. ഈ മാസം ഒന്നിനാണ് ഒടുവില്‍ വിലയില്‍ മാറ്റം ഉണ്ടായത്. അന്ന് പെട്രോളിന് 4 പൈസയും ഡീസലിന് 3 പൈസയുമാണ് കുറച്ചത്. ഇതിന് തൊട്ടുമുമ്പ് പെട്രോളിന് ലീറ്ററിന് ഒരു രൂപയും ഡീസലിന് ഒന്നര രൂപയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു

ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങി
മൊത്തം നിക്ഷേപം 4 ലക്ഷം കോടിയിലേറെ, രാജ്യത്ത് വാങ്ങാന്‍ ആളില്ലാതെ 7,50,000 ഫ്‌ളാറ്റുകള്‍
ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം
ഓഹരി വിപണയില്‍ വന്‍ ഇടിവ്

          മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 883 പോയന്റ് ഇടിഞ്ഞ് 26482ലും നിഫ്റ്റി 258 പോയന്റ് താഴ്ന്ന് 8041ലുമെത്തി. ആഗോള വിപണികളിലെ തകര്‍ച്ചയാണ് രാജ്യത്തെ ഓഹരി സൂചികകളെയും ബാധിച്ചത്. ഇന്‍ഫോസിസ്, എച്ച്പിസിഎല്‍, എസിസി, ലുപിന്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, നെസ്‌ലെ, ടിവിഎസ് മോട്ടോഴ്‌സ്, സെയില്‍ തുടങ്ങിയവ നേട്ടത്തിലുമാണ്‌

പഴയ നോട്ട് മാറ്റാനുള്ള തീയതി ഡിസംബര്‍ 31വരെ നീട്ടി
റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കാല്‍ശതമാനം കുറച്ചു
സ്വര്‍ണ വില പവന് കുറഞ്ഞു
കല്‍പ്പറ്റയില്‍ അഗ്രിഫെസ്റ്റ് ഒരുങ്ങുന്നു

        വയനാട്: കല്‍പ്പറ്റയില്‍ അഗ്രിഫെസ്റ്റ് ഒരുങ്ങുന്നു. ‘പ്രകൃതിയിലേക്ക് മടങ്ങു, ജൈവ കൃഷിയിലുടെ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന നാഷണല്‍ അഗ്രിഫെസ്റ്റിന് കല്‍പ്പറ്റ വള്ളിയൂര്‍ക്കാവ് മൈതാനം ഒരുങ്ങുന്നു. ഡിസംബര്‍ 19 മുതല്‍ 26 വരെ നടക്കുന്ന അഗ്രിഫെസ്റ്റ് 10 സെന്റ് ഭൂമിയില്‍ മാതൃക ജൈവ ഗ്രാമവും കാഴ്ചകാര്‍ക്കായി സജ്ജമാകുന്നുണ്ട്. എട്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ അനൃസംസ്ഥാനങ്ങളിലെ കാര്‍ഷിക രംഗത്തെ മികച്ച സംഭാവനകള്‍ പരിചയപ്പെടുത്തും. 150 സ്റ്റാളുകളിലായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് പ്രൈവറ്റ് സ്ഥാപനങ്ങളുടെയും പ്രദര്‍ശനശാലകള്‍ ഉണ്ടാവും. കാര്‍ഷിക മേഖലയിലെ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, പുഷ്പഫല പ്രദര്‍ശനം, പുരാവസ്തു പ്രദര്‍ശനം, നൂതന ഗവേഷണ സാധൃതകളെക്കുറിച്ച് വിഭൃാര്‍ത്ഥികളുമായി സംവദിക്കുവാന്‍ ഗവേഷണ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ടെക് ഫെസ്റ്റ് ആന്റ് സയന്‍സ് ഫെസ്റ്റ്, വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനവും, അഗ്രി ഫിലിം ഫെസ്റ്റ് എന്നിവയുണ്ടാകും. എല്ലാ ദിവസവും ഫെസ്റ്റിനോടനുബന്ധിച്ച് വൈകിട്ട് ഏഴു മുതല്‍ ഒരു മണിക്കൂര്‍ സമയം പ്രദേശിക കലാകാരന്‍മാരുടെ കലാവിരുന്നും ഉണ്ടാകും

സഹകരണ ബാങ്കുകള്‍ വായ്പാ പലിശ കുറച്ചു

        തിരു: സഹകരണ ബാങ്കുകള്‍ എല്ലാ വായ്പകളുടെയും പലിശ 16 ശതമാനത്തില്‍ നിന്നും 15 ശതമാനം ആയി കുറച്ചു. അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം വായ്പകള്‍ ലഭ്യമാക്കാനും തീരുമാനമായി. അപേക്ഷിക്കുന്നതിന്റെ പിറ്റേദിവസം 5000 രൂപ വരെ ജാമ്യമില്ലാതെ തന്നെ വായ്പകള്‍ നല്‍കാനും സ്വര്‍ണപ്പണയത്തിനു മേല്‍ 25 ലക്ഷം വരെ വായ്പ നല്‍കാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണു ഈ തീരുമാനം. യോഗത്തില്‍ ആഭ്യന്തര, ധന, സഹകരണവകുപ്പ് മന്ത്രിമാരും പങ്കെടുത്തു.  

സ്വര്‍ണ വില കുറഞ്ഞു

        കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 240 കുറഞ്ഞ് 22,560 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,820 രൂപയിലാണ് വ്യാപാരം ഇന്നത്തെ വ്യാപാരം നടക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില കുറയുമെന്നാണ് വിപണി നല്‍കുന്ന സൂചന.  

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായി നാലു ദിവസത്തെ വില വര്‍ധനവിന് ശേഷം സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 21,920 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2740 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വിലകുറയാന്‍ കാരണമായത്

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.