Books

        ഷാര്‍ജ: മുപ്പത്തിനാലാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് അല്‍താവൂനിലെ എക്‌സ്‌പോ സെന്ററില്‍ തുടക്കമായി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും സൗദി രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവര്‍ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ പവലിയന്‍ സ്ഥാനപതി ടി.പി. സീതാറാം ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കള്‍ചറല്‍ അതോറിറ്റി എക്‌സ്‌റ്റേണല്‍ എക്‌സിക്യുട്ടീവ് മോഹന്‍കുമാര്‍, രവി ഡീസി, ഡോ.കാര്‍ണിക്,സുധീര്‍ കുമാര്‍ ഷെട്ടി, അഡ്വ. വൈ.എ.റഹീം തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഈ വര്‍ഷത്തെ മികച്ച വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ട, കവി രാജകുമാരന്‍ എന്നറിയപ്പെടുന്ന ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനെയും ഷാര്‍ജ രാജ്യാന്തര പുസ്തകമേള, അറബിക് ബാലസാഹിത്യ അവാര്‍ഡ് എന്നിവയിലെ മത്സരവിജയികളെയും ആദരിച്ചു. ചിന്തകര്‍, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍, സാംസ്‌കാരിക മന്ത്രാലയ ഉദ്യോഗസ്ഥര്‍, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നമ്മളില്‍ സര്‍ഗാത്മകതയുണര്‍ത്താന്‍ എന്ന പ്രമേയത്തില്‍ നടക്കുന്ന, 11 ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകമേള 14ന് സമാപിക്കും. ഇന്ത്യയുള്‍പ്പെടെ 64 രാജ്യങ്ങളില്‍ നിന്ന് 1546 പ്രസാധകര്‍ പങ്കെടുക്കുന്നു. 210 ഭാഷകളിലായി 15 ലക്ഷം കൃതികളാണു പ്രദര്‍ശനത്തിലുള്ളത്. നാഷനല്‍ ബുക് ട്രസ്റ്റ് ഇന്ത്യ, പെന്‍ഗ്വിന്‍ ഇന്ത്യ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് 110 പ്രസാധകര്‍ തങ്ങളുടെ പുസ്തകങ്ങളുമായെത്തി. 890 പ്രാദേശിക, അറബ് പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. യുഎഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍-146. അമേരിക്കന്‍ ലൈബ്രറി അസോസിയേഷനുമായി ചേര്‍ന്ന് 13 പ്രദര്‍ശകരുമുണ്ട്. 18 രാജ്യങ്ങളില്‍ നിന്ന് 330 ലൈബ്രേറിയന്മാരും സംബന്ധിക്കുന്നു. പോളണ്ട്, പെറു, ഘാന, അല്‍ ബേനിയ, അര്‍ജന്റീന, ബള്‍ഗേറിയ, മാഴ്‌സിഡോണിയ, മംഗോളിയ, സെര്‍ബി എന്നീ രാജ്യങ്ങള്‍ ഇക്കൊല്ലം ആദ്യമായി പങ്കെടുക്കുന്നു. ആശയസംവാദങ്ങള്‍, സാംസ്‌കാരിക കഫെ, കുട്ടികളുടെ പരിപാടികള്‍, സാമൂഹിക സംഗമം, പാചക വേദി എന്നിവയുള്‍പ്പെടെ 900 പരിപാടികള്‍ അരങ്ങേറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തകര്‍ സംബന്ധിക്കുന്നു

മഹായുദ്ധത്തില്‍ ഇന്ത്യന്‍ കുട്ടികളെയും ബ്രിട്ടന്‍ സൈനികരായി ഉപയോഗിച്ചു

      ഒന്നാം മഹായുദ്ധകാലത്ത് ജര്‍മ്മനിക്കെതിരായുള്ളപോരാട്ടത്തിന് 10 വയസ്സുള്ള ഇന്ത്യന്‍ കുട്ടികളെയും ബ്രിട്ടന്‍ സൈനികരായി ഉപയോഗിച്ചെന്ന് വെളിപ്പെടുത്തല്‍. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരെക്കുറിച്ചുള്ള ‘ ഫോര്‍ കിംഗ് ആന്റ് അനതര്‍ കണ്‍ട്രി’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് ലൈബ്രറിയുടെ നാഷണല്‍ ആര്‍ക്കൈവ്‌സിലെ രേഖകളുടെ അടിസ്ഥാനത്തിലാണ് ചരിത്രകാരനായ ഷ്രബാനി ബസു പുസ്തകം തയ്യാറാക്കിയത്. നവംബര്‍ അഞ്ചിനാണ് പുസ്തകം ഔദ്യോഗികമായി പ്രകാശനം ചെയ്യുക. യുദ്ധത്തില്‍ പോരാടിയ ‘ ബ്രേവ് ലിറ്റില്‍ ഖൂര്‍ഖ’ എന്ന പേരില്‍ അറിയപ്പെട്ട പതിനാറു വയസ്സുകാരനായ പിം ന് ബ്രീട്ടീഷ് രാജ്ഞിയുടെ ധീരതക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. ഫ്രാന്‍സില്‍ നടന്ന യുദ്ധത്തിലാണ് ഇന്ത്യക്കാരായ കുട്ടികളെ യുദ്ധമുന്നണിയില്‍ സഹായികളായി നിയോഗിച്ചത്. സൈനിക നിരയുടെ തൊട്ടുപിന്നിലായുള്ള സഹായനിരയില്‍ യുദ്ധസാമഗ്രികളും മറ്റും ഒരുക്കുകയും മരുന്നുകള്‍ വിതരണം ചെയ്യുകയുമായിരുന്നു ഇവരുടെ ജോലി. മുന്നണി നിരയുടെ തൊട്ടുപിന്നിലായിരുന്നതിനാല്‍ ഇവരില്‍ മിക്കവര്‍ക്കും പരിക്കുകളേറ്റിരുന്നു. ബ്രീട്ടീഷ് ഇന്ത്യയിലെ സൈനികകേന്ദ്രങ്ങളില്‍ പാവപ്പെട്ടകുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വയസ്സ് മാറ്റിപറഞ്ഞ് ജോലിനേടുകയായിരുന്നുവെന്നും ബസു വിശ്വസിക്കുന്നു. പ്രതിമാസം 11 രൂപയായിരുന്നു ഇവരുടെ ശമ്പളം. ഒന്നാം ലോകമഹായുദ്ധത്തില്‍ 15 ലക്ഷത്തോളം ഇന്ത്യന്‍ സൈനികര്‍ പങ്കെടുത്തിരുന്നു. ഇവരില്‍ കുറച്ച് പേര്‍ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ‘ വിക്ടോറിയ ക്രോസ് ‘ മെഡലുകളും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ പട്ടാളക്കാരെ പരിചരിക്കുന്നതില്‍ നിന്നും യൂറോപ്യന്‍ വംശജരായ നഴ്‌സുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നതായും പുസ്തകത്തില്‍ പറയുന്നു

വനംവന്യജീവി വകുപ്പ് പക്ഷി സര്‍വേ റിപ്പോര്‍ട്ട് പുസ്തക രൂപത്തിലാക്കുന്നു
പ്രകൃതിയെയും മനുഷ്യനെയും സ്‌നേഹിക്കുന്ന ഡോ. എന്‍ കെ ശശീന്ദ്രന്റെ
വിവാദങ്ങളുമായി സച്ചിന്റെ ആത്മകഥ പുറത്തിറങ്ങുന്നു
‘ദി ലൈഫ്‌സ് ഓഫ് അദേഴ്‌സ്’ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍

          ലണ്ടന്‍ : ഇന്ത്യന്‍ സ്വദേശിയായ ഇംഗഌഷ് എഴുത്തുകാരന്‍ നീല്‍ മുഖര്‍ജിയുടെ ‘ദി ലൈഫ്‌സ് ഓഫ് അദേഴ്‌സ്’ മാന്‍ ബുക്കര്‍ പ്രൈസ് അന്തിമ ചുരുക്കപ്പട്ടികയില്‍. നീലിന്റെതുള്‍പ്പെടെ അഞ്ച് പുസ്തകങ്ങളാണ് അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 1960 കാലഘട്ടത്തിലെ ഒരു ബംഗാളി കുടുംബത്തിന്റെ ജീവിതമാണ് ‘ദി ലൈഫ്‌സ് ഓഫ് അദേഴ്‌സ്’ല്‍ ചിത്രീകരിച്ചിരിക്കുന്നത്. നീല്‍ മുഖര്‍ജിയുടെ രണ്ടാമത്തെ നോവലാണിത്. 2010 ല്‍ പുറത്തിറങ്ങിയ എ ലൈഫ് അപ്പാര്‍ട്ട് ആണ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍. ബ്രിട്ടണില്‍ സ്ഥിരതാമസക്കാരനായ നീല്‍ കോല്‍ക്കത്ത സ്വദേശിയാണ്. ഒക്ടോബര്‍ 14ന് ജേതാവിനെ പ്രഖ്യാപിക്കും. നെ കാണാതായി

സുരാജ് വെഞ്ഞാറമൂടിന്റെ ജീവിതാനുഭവങ്ങളുടെ ‘ചിരിമയം’ പുറത്തിറങ്ങി
സല്‍മാന്‍ റുഷ്ദിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം
സൂര്യനെല്ലി പെണ്‍കുട്ടിയുടെ ജീവിതം പുസ്തക രൂപത്തില്‍
അനീസ് സലീമിന്റെ ‘വാനിറ്റിബാഗില്‍’ ഹിന്ദു അവാര്‍ഡ്‌

          ചെന്നൈ: ഹിന്ദു ദിനപ്പത്രത്തിന്റെ മികച്ച നോവലിനുള്ള അവാര്‍ഡ് മലയാളിയായ അനീസ് സലീം എഴുതിയ ‘വാനിറ്റി ബാഗിന്’. തിമേരി എന്‍. മുരാരിയടക്കമുള്ള ജൂറിയാണ് അവാര്‍ഡിനര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. 125 ലേറെ നോവലുകളില്‍നിന്നാണ് വാനിറ്റി ബാഗ് ( ഡാര്‍ക് കോമിക് ടെയ്ല്‍ ) അവാര്‍ഡിനര്‍ഹമായത്. കുറഞ്ഞ കാലത്തിനുള്ളില്‍ ശ്രദ്ധേയമായ നാലു നോവലുകള്‍ എഴുതി ആസ്വാദകരുടെ മനം കവര്‍ന്ന എഴുത്തുകാരനാണ് കൊച്ചിയില്‍ ഒരു അഡൈ്വര്‍ട്ടൈസിങ് കമ്പനി നടത്തുന്ന അനീസ് സലീം

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.