Saturday, January 19th, 2019

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആദ്യ ഹാച്ച്ബാക് വെരിറ്റോ വൈബ് വിപണിയിലെത്തി. ഒരു ലിറ്റര്‍ ഡീസലിന് 20.8 കിലോമീറ്ററാണ് എ ആര്‍ എ സാക്ഷ്യപ്പെടുത്തുന്ന ഇന്ധനക്ഷമത. നീളം നാലു മീറ്ററില്‍ താഴെയാക്കിയാണ് വൈബ് വിപണിയിലെത്തിയിരിക്കുന്നത്. ഡി ടൂ, ഡി ഫോര്‍, ഡി സിക്‌സ് എന്നീ വേരിയന്റുകള്‍ വൈബിലുണ്ട്. ഡയമണ്ട് വൈറ്റ്, മിസ്റ്റ് സില്‍വര്‍, അക്വാ റഷ്, ഫയറിങ്ങ് ബ്‌ളാക്ക്, ടൊറിയാഡര്‍ റെഡ്, ഡോള്‍ഫിന്‍ ഗ്രേ്, ജാവാ ബ്രൗണ്‍ എന്നീ ആറ് നിറങ്ങളില്‍ വെരീറ്റോ വൈബ് ലഭിക്കും. അടിസ്ഥാന മോഡലായ … Continue reading "മുറിവാലന്‍ രൂപവുമായി മഹീന്ദ്ര വൈബ് വിപണിയില്‍"

READ MORE
ബജാജ് കുടുംബത്തിലെ പുതിയ അംഗമാണ് ബജാജ് ആര്‍ ഇ. ഫോര്‍ വീലര്‍ കമ്പോളത്തില്‍ ഇടപെടാനുള്ള ബജാജിന്റെ അദ്യ ശ്രമത്തിന് ചില പ്രശ്‌നങ്ങളെ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം മറികടന്നാണ് കമ്പനിയുടെ വരവ്. ബജാജ് ഓട്ടോ റിക്ഷക്ക് പകരമായാണ് ബജാജ് ആര്‍ ഇ 60 ക്വാര്‍ഡ്രൈസൈക്കിള്‍ പുറത്തിറക്കുന്നതെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഔറംഗാബാദിലെ കേദാര്‍ ബിന്ദുവില്‍ ഇതിനകം പരീക്ഷണം നടത്തി കഴിഞ്ഞ ഈ വാഹനം പ്രവര്‍ത്തനത്തില്‍ ബജാജിന്റെ മറ്റ് ഉല്‍പ്പന്നങ്ങളെ പോലെ തന്നെ മികവുറ്റതാണെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു. ടാറ്റയുടെ … Continue reading "ബജാജ് ആര്‍ ഇ"
ചെറിയ മാറ്റങ്ങള്‍ വരുത്തി ബി എം ഡബ്യൂ എം 5 പുതിയ കാര്‍ പുറത്തിറക്കുന്നു. 2011 മുതല്‍ വിപണിയിലുള്ള ഈ കാറിന്റെ മുന്‍വശത്താണ് അകര്‍ഷകമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. മികച്ച ഹെഡ് ലൈറ്റും സ്റ്റിയറിംഗുമെല്ലാം പരിഷ്‌കരിച്ച പതിപ്പിലും അതേ പടി നിലനിര്‍ത്തിയിട്ടുണ്ട്. കാര്യക്ഷമമായ ഡ്രൈവ് കണ്‍ട്രോളറും ഇതിന്റെ പ്രത്യേകതയാണ്. മറ്റ് കമ്പനികളുടെ കാറുകളില്‍ നിന്നും ശക്തമായ കിട മല്‍സരം നേരിടേണ്ടി വരുന്നതിനാലാണ് ബി എം ഡബ്യൂ എം 5 ന്റെ പരിഷ്‌കൃത പതിപ്പിറക്കുന്നത്.
മെഴ്‌സിഡസ് കമ്പനിയുടെ ബെന്‍സ് ജി എല്‍ക്ലാസ് കാര്‍ പുറത്തിറങ്ങി. ജര്‍മ്മനിയുടെ മുന്‍ ലോക ഒന്നാംസീഡ് ടെന്നീസ് താരം ബോറിസ് ബെക്കറാണ് ഇതിന്റെ ലോഞ്ചിംഗ് കര്‍മം നിര്‍വഹിച്ചത്. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഒരു കാറാണിത്. ജി എല്‍ 350 സി ഡി ഐ മോഡലാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. 2987 സിസി ടെര്‍ബോ കോമണ്‍ റെയില്‍, ഡീസല്‍മോട്ടോര്‍,7സ്പീഡ് ജിട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവ ഇതിന്റെ പ്രത്യേകതയാണ്. അമേരിക്കയില്‍ നിന്നും ഇതിന്റെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇവിടെ നിന്ന് … Continue reading "മെഴ്‌സിഡസ് ജി എല്‍ ക്ലാസ് പുറത്തിറങ്ങി"
മുട്ടപ്പുറത്തേറി പറക്കാന്‍ കൊതിയുണ്ടോ..? ഹ്യുണ്ടായി അവസരം ഒരുക്കുന്നു. പേഴ്‌സണല്‍ മൊബിലിറ്റി സെഗ്‌മെന്റിലേക്ക് എത്തുന്ന ഇത്തിരിക്കുഞ്ഞന്‍ അതിഥിയാണ് ഇ4യു. ഒറ്റയാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ പറ്റുന്ന സോളില്‍ നടക്കുന്ന 2013 മോട്ടോര്‍ഷോയിലാണ് മുട്ടയുടെ ആകൃതിയില്‍ ഡിസൈന്‍ ചെയ്ത ഇ4യു അവതരിപ്പിക്കപ്പെട്ടത്. തിരക്കേറിയ റോഡിനെ ഉദ്ദേശിച്ച് നിര്‍മിച്ച ഈ വാഹനം പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലാണ് നിര്‍മിക്കുക. ഇ ഫോര്‍ യുവിലെ ഇ പ്രതിനിധാനം ചെയ്യുന്നത് എഗ്ഗ്, ഇവലൂഷന്‍, ഇലക്ട്രിസിറ്റി, ഇക്കോ ഫ്രണ്ട്‌ലിനസ്സ് എന്നവയെയാണെന്ന് കമ്പനി പറയുന്നു. ബൈക്കിനേക്കാള്‍ അല്‍പം മാത്രം വീതിയുള്ള … Continue reading "റോഡിലൂടെ ഇനി മുട്ടപ്പുറത്തേറി പറക്കാം"
2014 ന്യൂ യോര്‍ക്ക് ഓട്ടോഷോയില്‍ ജാഗ്വര്‍ എക്‌സ് ജെ ആര്‍ സെഡാന്‍ സ്‌പോര്‍ട്‌സ് കാര്‍ പ്രദര്‍ശനത്തിനെത്തി. 2014 ജാഗ്വര്‍ എക്‌സ് ജെ ആറിനു പിന്നിലെ കണ്‍സെപ്റ്റ്, 5.0 ലിറ്ററിന്റെ സൂപ്പര്‍ചാര്‍ജ്ഡ് വി 8 എന്‍ജിനാണ്. 542 എച്ച് പി 680 എന്‍ എം ചക്രവീര്യമാണ് ഈ എന്‍ജിന്‍ പകരുക. 8 സ്പീഡ് സെഡ് എഫ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ വാഹനം. 4.4 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 96 കിലോമീറ്റര്‍ വെഗത കൈവരിക്കാന്‍ കഴിവുള്ള എന്‍ജിന് ആണ് ഇതിനുള്ളത്. … Continue reading "2014 ജാഗ്വര്‍ എക്‌സ് ജെ ആര്‍ എത്തി"
ഹോണ്ട മോട്ടോര്‍ സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ ലിമിറ്റഡ് പുതുതായി പരിചയപ്പെടുത്തുന്ന വാഹനമാണ് സി ബി ട്രിഗര്‍. ഈ മോഡല്‍ വാഹനം ടാസ്സ്‌ലര്‍ എന്ന മോഡലുമായി സാമ്യമുള്ളതാണ്.
മോടോ ഗുസ്സി പുതിയ വാഹനവുമായി എത്തുന്നു. ഗ്രെസോ 1200 8 വി എന്ന മോഡലിനു ശേഷമാണ് 4 സ്‌ട്രോക്ക് 935 സിസിയോട് കൂടിയ ട്രന്‍സ്വേഴ്‌സ് മൗണ്ടെഡ് എഞ്ചിനുമായി മോടോ ഗുസ്സിയുടെ വരവ്. ബെല്ലഗി ഒ എന്ന ഈ പുതിയ മോഡലിന് ഏകദേശം 15.2 ലക്ഷം ആണ് ഗുര്‍ഗാവ് ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

 • 1
  31 mins ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 2
  41 mins ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 3
  1 hour ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 4
  1 hour ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  2 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 6
  3 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 7
  3 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 8
  4 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു

 • 9
  5 hours ago

  വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം