Tuesday, November 20th, 2018

      രാജ്യത്ത് വാഹന വ്യാപാരം പൊടിപൊടിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ മോഡല്‍ വാഹനങ്ങളോടുള്ള പ്രിയമാണ് വാഹന വിപണി സജീവമാവാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസം രാജ്യത്തെ ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ വര്‍ധനവുണ്ടായി. 1,56,018 യൂണിറ്റുകളാണ് സെപ്റ്റംബര്‍മാസം രാജ്യത്ത് വിറ്റഴിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കാര്‍, പാസഞ്ചര്‍ വാഹനങ്ങള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍ , ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും വര്‍ധിച്ചു. വരും മാസങ്ങളില്‍ തുടരുമെന്നാണ് വിപണി നല്‍കുന്ന സൂചന. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ … Continue reading "വാഹന വിപണി സജീവം"

READ MORE
    ന്യൂഡല്‍ഹി: ലംബോര്‍ഗിനി ഷോറൂം ഇനി ബങ്കലുരുവിലും ആരംഭിക്കന്നു. മുംബൈയില്‍ നേരത്തെ ഒരു ഷോറൂം തുടങ്ങിയതിനു ശേഷം ലഭിച്ച പ്രതികരണങ്ങളാണ് രാജ്യം കൂടുതല്‍ ലംബോര്‍ഗിനികളെ ആവശ്യപ്പെടുന്നു എന്ന് കമ്പനി തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ദില്ലിയിലേക്കും ലംബോര്‍ഗിനി ഷോറൂം തുടങ്ങുകയുണ്ടായി. രാജ്യത്തെ മൂന്നാമത്തെ ഷോറൂം ആയിരിക്കും കമ്പനി ബങ്കലുരുവില്‍ തുടങ്ങുന്നതെന്ന് ലംബോര്‍ഗിനി പ്രസിഡന്‍ഡ് സ്റ്റീഫന്‍ വിങ്ക്ള്‍മന്‍ അറിയിച്ചു. ദില്ലി ഷോറൂം തുറക്കല്‍ ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വര്‍ഷത്തില്‍ 30 നും 40 നും … Continue reading "ലംബോര്‍ഗിനി ഷോറൂം ഇനി ബങ്കലുരുവിലും"
      വ്യാജ ഐഎസ്‌ഐ മുദ്ര ഉപയോഗിച്ച് ഹെല്‍മറ്റ് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നടപടി. വ്യാജ ഐഎസ്‌ഐ മുദ്ര ഉപയോഗിച്ച് വഴിയോരങ്ങളില്‍ ഹെല്‍മറ്റ് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെയും മോട്ടോര്‍വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നു. ഇത്തരത്തില്‍ കച്ചവടം നടത്തുന്ന സംഘത്തെ ജില്ലയിലെ പലഇടങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കണ്ടെത്തി. ഇത്തരം ഹെല്‍മറ്റുകള്‍ വില്‍പ്പന നടത്തരുതെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. വില്‍പ്പന തുടര്‍ന്നാല്‍ ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആര്‍ടിഒ ജില്ലാ പൊലീസ് മേധാവിക്കു കത്ത് നല്‍കിയിട്ടുണ്ട്. സാമ്പത്തിക ലാഭത്തിനു … Continue reading "വ്യാജ ഐഎസ്‌ഐ മുദ്ര ഉപയോഗിച്ച് ഹെല്‍മറ്റ് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നടപടി"
തിരു: ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനങ്ങള്‍ വില്‍ക്കരുതെന്നും, ഇരുചക്രവാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാനെത്തുമ്പോള്‍ ഹെല്‍മെറ്റിന്റെ ബില്ലും ഓഫീസില്‍ നല്‍കണമെന്നും ഇരുചക്രവാഹന ഡീലര്‍മാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശം നല്‍കി. കേന്ദ്ര മോട്ടോര്‍ വാഹനനിയമപ്രകാരം ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഹെല്‍മെറ്റും നല്‍കേണ്ടതുണ്ട്. ഇരുചക്രവാഹന ഷോറൂമുകളില്‍ ഹെല്‍മെറ്റ് വില്പനയ്ക്കായി ഉണ്ടായിരിക്കണം. ഐഎസ്‌ഐ മാര്‍ക്കുള്ള ഹെല്‍മെറ്റ് തന്നെ നല്‍കണം. പുതിയ ഇരുചക്രവാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാനെത്തുമ്പോള്‍ ഹെല്‍മെറ്റിന്റെ ബില്ലും റജിസ്റ്റര്‍ ഓഫീസില്‍ നല്‍കണം. ഇതസമയം ഹെല്‍മെറ്റ് കൈവശമുള്ളവര്‍ അതുവാങ്ങിയ ബില്‍ നല്‍കിയാല്‍ മതിയാകും. രണ്ടുവര്‍ഷത്തിലധികം പഴക്കമുള്ള ബില്ലുകള്‍ അംഗീകരിക്കില്ല. ഇരുചക്രവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനെത്തുമ്പോഴും … Continue reading "ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഹെല്‍മെറ്റും നല്‍കണം"
    ഓഡി ക്യൂ 3 എസ്‌യുവി ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങി. മഹാരാഷ്ട്രയിലെ ഔറംഗബാദ് പ്ലാന്റിലാണ് ഈ വാഹനം നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആഡംബര എസ്‌യുവിയാണ് ക്യൂ3. ഓഡിയുടെ ഏറ്റവും വിലക്കുറവുള്ള ഓഡി ക്യൂ3 എസ് മോഡല്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്ന് നേരത്തെ കംമ്പനി പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ഓഡി മോഡലാണിത്. ഓഡിയുടെ എ4, എ6 സെഡാനുകളും ക്യൂ5, ക്യൂ7 എസ്‌യുവികളും ഇന്ത്യയില്‍ നിലവില്‍ നിര്‍മ്മാണത്തിലുണ്ട്. രാജ്യത്ത് ഓഡിയുടെ വളര്‍ച്ചയെ ലക്ഷ്യം … Continue reading "ഓഡി ക്യൂ 3 ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങി"
    തിരു: ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചാല്‍ ഒരു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. ഹെല്‍മറ്റ് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ മോട്ടോര്‍ വാഹന വകുപ്പ് ഇത് തീരുമാനിച്ചത്. നിലവില്‍ ഹെല്‍മറ്റില്ലാതെ പിടിക്കപ്പെട്ടാലും ചെറിയ തുക പിഴയായി അടച്ച് രക്ഷപെടാമെന്നതിനാല്‍ മിക്കവരും ഇത് ഗൗരവമായി എടുക്കാറില്ല. ഒരു തവണ പിടിക്കപ്പെട്ടവര്‍ തന്നെ വീണ്ടും പിടിക്കപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ലൈസന്‍സ് റദ്ദാക്കുന്ന സാഹചര്യമുണ്ടായാല്‍ നിയമം പാലിക്കപ്പെടുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. അപകടത്തില്‍ പെടുന്ന ബൈക്ക് … Continue reading "ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും"
    ഡ്രൈവറില്ലാതെ പായുന്ന റഡാര്‍ കാര്‍ പുറത്തിറങ്ങി. റഡാറുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് കംപ്യൂട്ടറാണ് കാര്‍ നിയന്ത്രിക്കുന്നത്. ഇന്ത്യന്‍ വംശജന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത പുതിയ കാര്‍ പിറ്റ്‌സ്ബര്‍ഗ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള തിരക്കേറിയ ഹൈവേയിലൂടെ 53 കിലോമീറ്റര്‍ ദൂരം ഓടിച്ച് വിജയകരമായി പരീക്ഷിച്ചു.ജനറല്‍മോട്ടോഴ്‌സിന്റെ ഗവേഷണശാലയില്‍ പ്രഫ. രാജ് രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കാര്‍ വികസിപ്പിച്ചെടുത്തത്. തിരക്കേറിയ റോഡിലൂടെ ഡ്രൈവറില്ലാതെ പായുന്ന കാര്‍ വരും കാലങ്ങളില്‍ സാര്‍വത്രികമാവും.
    പുതുമോഡിയില്‍ അംബാസഡര്‍ കാര്‍ പുറത്തിറങ്ങുന്നു. കാറിനെ ഒരുക്കല്‍ക്കൂടി നവീകരിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഭാരത് സ്‌റ്റേജ് നാല് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നവിധം കാര്‍ എന്‍ജിന്‍ ആധുനികവത്കരിക്കുമെന്ന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് വ്യക്തമാക്കിക്കഴിഞ്ഞു. അംബാസിഡര്‍ കാര്‍ പഴഞ്ചനാണെന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് നവീകരണമെന്ന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് മാനേജിംഗ്് ഡയറക്ടറും സി ഇ ഒയുമായ ഉത്തംബോസ് പറഞ്ഞു. ആധുനിക വത്കരിക്കുന്നതോടെ വില്‍പ്പനയില്‍ നേരിട്ട മാന്ദ്യം നീങ്ങുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. ഇന്ത്യന്‍ വിപണിയിലേക്ക് വിദേശ കാറുകള്‍ കടന്നുവന്നതോടെയാണ് അംബാസിഡര്‍ കാര്‍ … Continue reading "പുതുമോഡിയില്‍ അംബാസഡര്‍"

LIVE NEWS - ONLINE

 • 1
  2 hours ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  3 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  5 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  7 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  9 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  10 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  11 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  11 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  12 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല