Wednesday, July 24th, 2019

      റെനോ ലോഡ്ജി ഇനി കേരളത്തിലെ നിരത്തുകളിലൂടെ ഓടും… എട്ട് പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന വാഹനത്തിന് 8.32 ലക്ഷം മുതല്‍ 11.92 ലക്ഷം രൂപ വരെയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. 1.5 ലിറ്റര്‍ കോമണ്‍ റെയില്‍ ഡയറക്ട് ഇന്‍ഡക്ഷന്‍ എന്‍ജിന് 19.98 കിലോമീറ്ററും ഡി.സി.ഐ. എന്‍ജിന് 21.04 കിലോമീറ്ററുമാണ് കമ്പനി ഉറപ്പുനല്‍കുന്ന മൈലേജ്. വിപണിയില്‍ സ്വന്തം ഇടം നേടാന്‍ ലോഡ്ജിക്ക് സാധിക്കുമെന്ന് റെനോ സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് റാഫേല്‍ ട്രിഗര്‍ … Continue reading "റെനോ ലോഡ്ജി ഇനി കേരളത്തിലും"

READ MORE
      മാരുതിയുടെ ചെറുകാര്‍ മോഡലായ ഓള്‍ട്ടോ തുടര്‍ച്ചയായ പത്താം വര്‍ഷവും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലെന്ന നേട്ടം സ്വന്തമാക്കി. വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (201415) 2.64 ലക്ഷം ഓള്‍ട്ടോയാണ് വിറ്റഴിഞ്ഞത്. 201314ല്‍ ഇത് 2.58 ലക്ഷം യൂണിറ്റുകള്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വില്പന വര്‍ദ്ധന 2.4 ശതമാനം. കൂടുതല്‍ വില്പന നടത്തിയ മോഡലുകളുടെ പട്ടികയില്‍ രണ്ട് തൊട്ട് നാല് … Continue reading "മാരുതി ഓള്‍ട്ടോ തന്നെ താരം"
      കണ്ണൂര്‍ : മുന്നില്‍ വണ്ടിയോടിക്കുന്നവരെയും റോഡ് മുറിച്ച് കടക്കുന്നവരെയും ഓടിപ്പിക്കാന്‍ ചില വാഹന ഉടമകള്‍ വയ്ക്കുന്ന ശബ്ദമേറിയ ഹോണുകള്‍ ഊരിമാറ്റിക്കോ! അല്ലെങ്കില്‍ പിടിവീഴും. കര്‍ശന നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിയും വരും. പിടിച്ചാല്‍ തന്നെ ഫൈന്‍ അടയ്ക്കുകയും ഹോണ്‍ അഴിച്ചുമാറ്റുകയും ചെയ്ത ശേഷം വീണ്ടും ഇതേ ഹോണ്‍ തന്നെ ഘടിപ്പിക്കുന്ന പഴയകാല നമ്പര്‍ ഇനി വിലപ്പോവില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ … Continue reading "ഹോണുകള്‍ ഊരിമാറ്റിക്കോ; അല്ലെങ്കില്‍ പിടിവീഴും"
        ന്യൂഡല്‍ഹി: ഏറ്റവും ആദ്യത്തെ മാരുതി 800 കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാടുകയറി നശിക്കുന്നു. ന്യൂഡല്‍ഹി സ്വദേശിയായ ഹര്‍പാല്‍ സിംഗിന്റേതാണ് ഈ കാര്‍. ഇന്ത്യയില്‍ കാര്‍ വിപ്ലവത്തിന് തുടക്കം കുറിച്ച മാരുതിയുടെ ആദ്യ കാറിന്റെ ഉടമസ്ഥനായ ഹര്‍പാലും ഭാര്യ ഗുല്‍ഷന്‍ബീര്‍ കൗറും മരണപ്പെട്ടതോടെയാണ് കാര്‍ വീടിനു മുന്നില്‍ ഉപേക്ഷിക്കപ്പെട്ട് കാടു കയറി നശിക്കുന്നത്. 1983 ഡിസംബര്‍ നാലിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഹര്‍പാല്‍ സിംഗിന് കാറിന്റെ താക്കോല്‍ കൈമാറിയത്. രാജ്യത്തെ ആദ്യ മാരുതി … Continue reading "രാജ്യത്തെ ആദ്യ മാരുതി കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍"
        ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഓട്ടോമൊബൈല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രൊവൈഡറായ ഉബര്‍ ഓട്ടോറിക്ഷ സര്‍വീസ് ആരംഭിച്ചു. ഉബര്‍ ഇത് ആദ്യമായാണ് ഓട്ടോറിക്ഷ സര്‍വീസിലേക്ക് തിരിയുന്നത്. നിലവില്‍ ദില്ലിയില്‍ മാത്രമാണ് ഈ സര്‍വീസ് ലഭ്യമാവുക. ഇന്ത്യയില്‍ എംമ്പാടും ഉബര്‍ ഓട്ടോറിക്ഷ സര്‍വീസ് ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം. ഇത് അധികം താമസിയാതെ തന്നെ കേരളത്തിലും നടപ്പിലാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. മീറ്ററിട്ട് ഓടാന്‍ തയ്യാറാവാത്ത ഓട്ടോക്കാരോട് ഇന്ത്യയിലെ സ്ഥിരവരുമാനക്കാരായ ഇടത്തരക്കാര്‍ക്ക് വലിയ രോഷമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഉബര്‍ ഈ മേഖലയില്‍ … Continue reading "ഉബര്‍ ഓട്ടോറിക്ഷ സര്‍വീസ് ആരംഭിച്ചു"
      ബജാജിന്റെ ഏറ്റവും വേഗമേറിയ പള്‍സര്‍ ആര്‍ എസ് 200 വിപണിയിലെത്തി. എ.ബി.എസ് സംവിധാനമുള്ളതും ഇല്ലാത്തതുമായ വേരിയന്റുകള്‍ വിപണിയിലെത്തും. വില നോണ്‍ എ.ബി.എസ്: 1,18500, എ.ബി.എസ്: 1,30269 (എക്‌സ് ഷോറൂം ന്യൂഡല്‍ഹി). മണിക്കൂറില്‍ 141 കിലോമീറ്ററാണ് പരമാവധി വേഗം. സ്‌പോര്‍ട്‌സ് ബൈക്ക് വിഭാഗത്തിലേക്കുള്ള ബജാജിന്റെ ചുവടുവെപ്പാണ് ആര്‍.എസ് 200 എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. എച്ച് ഡി ഫോക്കസ് ട്വിന്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, സ്‌റ്റൈലിഷ് ഫ്രണ്ട് ഫെയറിങ് തുടങ്ങിയവയാണ് ബൈക്കിന് മസ്‌ക്കുലര്‍ രൂപഭംഗി നല്‍കുന്നത്. … Continue reading "യുവ മനസ് കീഴടക്കാന്‍ പള്‍സര്‍ ആര്‍ എസ് 200"
      ആഡംബര എസ്‌യുവിയുമായി നിരത്തിലിറങ്ങാന്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ലക്‌സസ് തയ്യാറെടുക്കുന്നു. ലക്‌സസ് ആര്‍എക്‌സ് എന്നാണ് ഈ എസ്‌യുവിയുടെ പേര്. 17 വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങിയ ലക്‌സസ് ആര്‍എക്‌സ് വിപണിയില്‍ ഒരു വന്‍വിജയമായിരുന്നത് കൊണ്ടാണ് നിര്‍മാതാക്കള്‍ ഇതേ പേരില്‍ വീണ്ടും ഒരു പുതിയ മോഡല്‍ ഇറക്കാന്‍ തീരുമാനിച്ചത്. 2016 ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ ഈ വാഹനം പ്രദര്‍ശനത്തിനെത്തുമെന്നാണറിയാന്‍ സാധിച്ചത്. ഈ ആഡംബര എസ്‌യുവിയുടെ ഒരു ടീസര്‍ ചിത്രം കമ്പനി പുറത്തു വിട്ടിരുന്നു. എന്‍ജിന്‍ പ്രകടനശേഷി അടക്കമുള്ള വിവരങ്ങള്‍ … Continue reading "ലക്‌സസ് ആര്‍എക്‌സ് വിപണിയിലേക്ക്"
      ഹീറോ110 സിസി സ്‌കൂട്ടര്‍ ഡാഷ് ഈ വര്‍ഷം പകുതിയൊടെ വിപണിയിലത്തെും. ഹോണ്ട ആക്ടീവക്ക് ബദലൊരുക്കുകയാണ് ഡാഷിലൂടെ ഹീറൊ ലക്ഷ്യമിടുന്നത്. ഡാഷിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചിട്ടുണ്ട്. ഫോര്‍ സ്ഗ്ഗ്രടാക്ക്,എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലണ്ടര്‍ 111രര എഞ്ചിനാകും സ്‌കൂട്ടറിന് കരുത്ത് പകരുക. 8.5 യവുകരുത്തും 9.4 ചാ ടോര്‍ക്കും ഉദ്പാദിപ്പിക്കുന്ന ഡാഷിന് ആറ് ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മൊബൈല്‍ ചാര്‍ജര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ബൂട്ട് ലൈറ്റ്, ടെയില്‍ ലാമ്പുകള്‍, ഇകോഡുള്ള താക്കൊല്‍, അനലോഗ് … Continue reading "ആക്ടിവക്ക് ബദലായി ഡാഷ്"

LIVE NEWS - ONLINE

 • 1
  2 hours ago

  തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

 • 2
  3 hours ago

  എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

 • 3
  3 hours ago

  പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

 • 4
  3 hours ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 5
  3 hours ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 6
  4 hours ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 7
  5 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 8
  5 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 9
  5 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല