Tuesday, September 25th, 2018

    ജപ്പാനിലെ വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള ഇലക്ട്രിക് പമ്പുകള്‍ തുറക്കുന്നു. അതിനായി വന്‍കിട കമ്പനികള്‍ രംഗത്തിറങ്ങി ക്കഴിഞ്ഞു. ഒപ്പം സര്‍വ പിന്തുണയുമായി സര്‍ക്കാരുമുണ്ട്.ടൊയോട്ട, നിസ്സാന്‍, ഹോണ്ട, മിത്സുബിഷി എന്നീ കമ്പനികളാണ് ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള പദ്ധതികളുമായി രംഗത്തുവന്നിട്ടുള്ളത്. ഇപ്പോള്‍ 5000 ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് രാജ്യത്തുള്ളത്. ഇത് 12000 ആക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ചാര്‍ജിംഗ് കേന്ദ്രങ്ങളുടെ അഭാവം മൂലമാണ് ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നത്. ഇലക്ട്രിക് പമ്പുകള്‍ ധാരാളമായി വന്നുകഴിഞ്ഞാല്‍ ഇലക്ട്രിക് മോട്ടോര്‍ വാഹനങ്ങളുടെ … Continue reading "ഇനി ഇലക്ട്രിക് പമ്പുകളും"

READ MORE
    കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ടെറാനോ ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യന്‍ വിപണിയിലിറക്കി. റെനോ ഡസ്റ്റര്‍ , ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് എന്നിവയോട് മത്സരിക്കാനാണ് ടെറാനോ വരുന്നത്. പത്തുലക്ഷത്തില്‍ താഴെയാണ് വില. റെനോ ഡസ്റ്ററിനോട് ഏറെ സാദൃശ്യമുള്ളതാണ് ടെറാനോയുടെ ഉള്‍വശം. എന്നാല്‍ വ്യത്യസ്തമാണ് എക്സ്റ്റീരിയര്‍. ബമ്പര്‍, ടെയില്‍ഗേറ്റ്, ഹെഡ് ലാമ്പുകള്‍, ടെയില്‍ ലൈറ്റുകള്‍, ഗ്രില്‍ എന്നിവയെല്ലാം തികച്ചും വ്യത്യസ്തം. ഡസ്റ്ററിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും രണ്ടുലിറ്റര്‍ ഡീസല്‍എന്‍ജിനുമാണ് ടെറാനോയ്ക്ക് കരുത്ത് പകരുന്നത്. ടെറാനോയുടെ … Continue reading "ടെറാനോ ഇന്ത്യന്‍ വിപണിയില്‍"
റിനോനിസ്സാന്‍ കൂട്ടുകെട്ടില്‍ മാരുതി 800ന് എതിരാളി വരുന്നു. അടുത്ത മൂന്നു വര്‍ഷത്തിനകം വാഹനത്തെ രംഗത്തിറക്കാനാണ് കമ്പനിയുടെ നീക്കം. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ വിവിധ മോഡലുകള്‍ വിപണിയിലെത്തിക്കുമെന്ന് നിസ്സാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവയില്‍ മൂന്നെണ്ണം ഡാറ്റ്‌സന്‍ ബ്രാന്‍ഡിലാണ് വരിക. വിലക്കുറവുള്ള ചെറുകാറുകളാണ് പുറത്തിറക്കുക. നിസ്സാന്‍ ബ്രാന്‍ഡിലെത്തുന്ന വാഹനത്തിന് ലഭിക്കുന്ന സ്വീകരണം ഡാറ്റ്‌സനില്‍ പ്രതീക്ഷിക്കുവാന്‍ തല്‍ക്കാലം കമ്പനി തയ്യാറല്ലെന്നതിന്റെ തെളിവാണ് പുതിയ കൂട്ടുകെട്ട്. ഇക്കാര്യത്തില്‍ എന്താണ് നിസ്സാന്റിനോകളുടെ നയം എന്നത് വ്യക്തമല്ല. ചെന്നൈയിലെ നിസ്സാന്റിനോ ഗവേഷണ വികസന സ്ഥാപനത്തില്‍ ആള്‍ട്ടോ 800 … Continue reading "റിനോനിസ്സാന്‍ കൂട്ടുകെട്ടില്‍ മാരുതിക്ക് എതിരാളി"
    മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അവതരിപ്പിക്കുന്ന സ്റ്റിംഗ്് റേ വിപണിയില്‍. എല്‍ എക്‌സ് ഐ, വി എക്‌സ് ഐ വകഭേദങ്ങള്‍ക്കൊപ്പം ഓപ്ഷനല്‍ വ്യവസ്ഥയില്‍ ആന്റി ലോക്ക് ബ്രേക്കിങ്ങും എയര്‍ ബാഗുമുള്ള വി എക്‌സ് ഐ പതിപ്പും സ്റ്റിംഗ്് റേയിലുണ്ട്. വിവിധ മോഡലുകള്‍ക്ക് 4,09,999 രൂപ മുതല്‍ 4,66,999 രൂപ വരെയാണു ഡല്‍ഹി ഷോറൂം വില. ജാപ്പനീസ് വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കീ കാര്‍ വിഭാഗത്തില്‍പെട്ട മോഡലാണു വാഗന്‍ ആര്‍ സ്റ്റിംഗ് റേ. വിദേശത്തു … Continue reading "മാരുതി സ്റ്റിംഗ് റെ വിപണിയില്‍"
  കോഴിക്കോട്: ചരക്ക് വാഹനങ്ങളില്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ്‌സിംഗ്. ചെക് പോസ്റ്റുകളിലും മറ്റും സ്ഥാപിക്കുന്ന റീഡറുകള്‍ വഴി വാഹനത്തിന്റെ വേഗതയും മറ്റുവിവരങ്ങളും ലഭ്യമാകും. ചെക്‌പോസ്റ്റുകളില്‍ വാഹനം നിറുത്തി വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനം നിറുത്തലാക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വാഹനങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. പാതയോരങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നകാര്യത്തില്‍ പ്രത്യേക ചട്ടങ്ങളൊന്നുമില്ല. … Continue reading "വാഹനങ്ങളില്‍ റേഡിയോ ഫ്രീക്വന്‍സി സംവിധാനം"
സോള്‍: വാഹനങ്ങള്‍ ഓടുമ്പോള്‍ ചാര്‍ജ് ചെയ്യുന്ന അത്യന്താധുനിക ഇലക്ട്രിക് റോഡുകള്‍ കോറിയ വികസിപ്പിച്ചെ ടുത്തു. 12 കിലോമീറ്റര്‍ ദൂരമുള്ള റോഡാണ് ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്നത്. ലോകത്തില്‍ ആദ്യമായാണ് ഇത്രയും നീളമുള്ള ചാര്‍ജ്ജിംഗ് റോഡ് നിര്‍മിക്കുന്നത്. പ്രത്യേക രീതിയില്‍ നിര്‍മിച്ച ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമെ ഓടുന്ന റോഡില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുകയുള്ളു. നിലവില്‍ ദക്ഷിണ കൊറിയയില്‍ രണ്ട് ബസ്സുകള്‍ ഇത്തരം റോഡുകളില്‍ ഓടുന്നതിന് വേണ്ടി നിര്‍മിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ എട്ട് ബസ്സുകള്‍ കൂടി ഇത്തരത്തില്‍ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ദക്ഷിണ … Continue reading "കൊറിയയില്‍ ചാര്‍ജിംഗ് റോഡ്"
  ഹീറോ മോട്ടോ കോര്‍പ് 2020 ആകുന്നതോടെ 60,000 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി മാറുവാനുള്ള ലക്ഷ്യമാണിടുന്നത്. ഇതിന്റെ ഭാഗമായി 50 പുതിയ രാഷ്ട്രങ്ങളിലേക്കു കൂടി അവരുടെ വാഹന വിപണനം തുടങ്ങാനാണ് പദ്ധതി. ഇക്കാലയളവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 നിര്‍മാണ സൗകര്യങ്ങള്‍ അടുത്ത 7 വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കും. 50 ദശലക്ഷം ബൈക്കുകള്‍ വിപണിയില്‍ വിറ്റഴിച്ചത് ആഘോഷിക്കുന്ന ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഹീറോ മോട്ടോകോര്‍പ് തലവന്‍ പവന്‍ മുഞ്ജള്‍ അറിയിച്ചതാണ് ഇക്കാര്യം. മൂന്നു മടങ്ങോളം വളര്‍ച്ചയാണ് അടുത്ത … Continue reading "ഹീറോ 50 പുതിയ രാഷ്ട്രങ്ങളിലേക്കു കൂടി"
    വിപണിയിലെ മാന്ദ്യം കാരണം ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാവായ ടാറ്റ മോട്ടോഴ്‌സും തൊഴിലാളികലെ പിരിച്ചു വിടുന്നു. നേരത്തെ മറ്റ് കമ്പനികളും ഈ പാത പിന്തുടര്‍ന്നിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ പാന്ത്‌നഗര്‍ പ്ലാന്റില്‍ തൊഴില്‍ശക്തി 21 ശതമാനം കണ്ട് കുറച്ചതായാണ് റിപ്പോര്‍ട്ട്. ടാറ്റയുടെ ഏറ്റവും വിറ്റുപോകുന്ന വാഹനങ്ങളിലൊന്നായ ഏസ് ട്രക്ക് നിര്‍മിക്കുന്നത് ഇവിടെയാണ്. ഏപ്രിലിനും ജൂണിനും ഇടയിലുള്ള കാലയളവില്‍ ടാറ്റ മോട്ടോഴ്‌സ് 1208 തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്. സനന്ദിലും ഹുബ്ലിയിലുമെല്ലാമുള്ള പ്ലാന്റുകളില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സാണ് … Continue reading "ടാറ്റയും തൊഴിലാളികളെ പിരിച്ചുവിടുന്നു"

LIVE NEWS - ONLINE

 • 1
  1 hour ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 2
  2 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 3
  5 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 4
  6 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 5
  8 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 6
  8 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 7
  8 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 8
  9 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

 • 9
  10 hours ago

  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി