Monday, November 19th, 2018

          വാഹനങ്ങളുടെ വേഗനിയന്ത്രണപരിധി ഉയര്‍ത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം നാലുവരിപ്പാതയില്‍ കാറുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്. ഇതുവരെ ഇത് 70 കിലോമീറ്ററായിരുന്നു. സംസ്ഥാനപാതയില്‍ 80 കിലോമീറ്ററും ദേശീയപാതയില്‍ 85 കിലോമീറ്ററും ആക്കിയിട്ടുണ്ട്. മുന്‍പ് ഇത് 70 കിലോമീറ്ററായിരുന്നു. മറ്റ് പ്രദേശങ്ങളില്‍ വേഗപരിധി 70ല്‍നിന്ന് ഉയര്‍ത്തിയിട്ടില്ല. സിറ്റികളിലും മുനിസിപ്പാലിറ്റകളിലും 40ല്‍ നിന്ന് 50 ആക്കി. ഗാട്ട് റോഡുകളില്‍ 40ല്‍നിന്ന് 45ഉം സ്‌കൂള്‍പരിസരത്ത് 25ല്‍നിന്ന് 30 കിലോമീറ്ററുമാക്കി വേഗം. … Continue reading "വാഹനങ്ങളുടെ വേഗനിയന്ത്രണപരിധി ഉയര്‍ത്തി"

READ MORE
        ലോകത്തിലെ ഏറ്റവും മൂല്യമേറിയ വാഹന ബ്രാന്‍ഡ് എന്ന പെരുമ ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ നിലനിര്‍ത്തി. ബ്രാന്‍ഡ് മൂല്യ നിര്‍ണയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് ഫിനാന്‍സിന്റെ വാര്‍ഷിക അവലോകനപ്രകാരം 3,490 കോടി ഡോളര്‍(ഏകദേശം 2.16 ലക്ഷം കോടി രൂപ) ആണു ടൊയോട്ടയുടെ ബ്രാന്‍ഡ് മൂല്യം; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34% വര്‍ധന. വാഹന ബ്രാന്‍ഡ് വിഭാഗത്തില്‍ ടൊയോട്ടയുടെ പ്രധാന എതിരാളികളായ ബി എം ഡബ്ല്യുവിന്റെ ബ്രാന്‍ഡ് മൂല്യം 2,900 കോടി ഡോളര്‍(ഏകദേശം … Continue reading "ടൊയോട്ട ലോക ബഹുമതി നിലനിര്‍ത്തി"
        പഴമയുടെ ചൂടും ചൂരും പുതു തലമുറയ്ക്കു സമ്മാനിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. അമ്പതുകളിലെ ക്ലാസിക് ശ്രേണിയുടെ തനി പകര്‍പ്പില്‍ ആധുനിക സാങ്കേതിക വിദ്യ കൂട്ടിക്കലര്‍ത്തിയാണ് പുതിയ കുതിപ്പിന്റെ പതാകവാഹകരായി ക്ലാസിക് മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് നിരത്തിലെത്തിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് എന്നാല്‍ ക്രൂയിസര്‍ ബൈക്കുകള്‍ എന്നായിരുന്നു ഇതുവരെയുള്ള ഇന്ത്യന്‍ വിപണിയുടെ ധാരണ. എന്നാല്‍ കോണ്ടിനെന്റല്‍ ജിടി എന്ന മോഡലിലൂടെ പുതിയൊരു യുഗത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. പ്രായഭേദമെന്യേ ഏവരേയും ആകര്‍ഷിക്കാന്‍ കഴിയുന്നു എന്നതാണ് … Continue reading "റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി"
        യുവമനസ് കീഴടക്കാന്‍ മോട്ടോര്‍ കമ്പനികളുടെ ശ്രമം. ഡല്‍ഹി ഓട്ടോ ഷോയില്‍ ടൊയോട്ട യുവാക്കള്‍ക്കായി അണിയിച്ചൊരുക്കുന്നത് ഇത്തരമൊരു വാഹനമാണ് -എറ്റിയോസ് ക്രോസ്. ലിവ ഹാച്ച്ബാക്ക് പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും എറ്റിയോസ് ക്രോസ് എന്നാണ് നാമകരണം. സൈഡ് ക്ലാഡിങ്, എടുപ്പ് നല്‍കുന്ന ഫ്രണ്ട് ഗ്രില്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, റിയര്‍ സ്‌പോയിലര്‍, റൂഫ് റെയിലുകള്‍, ഫോഗ് ലാമ്പുകളില്‍ ഇന്റഗ്രേറ്റ് ചെയ്ത ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ചേര്‍ന്നതോടെ വാഹനത്തിന് വേറിട്ടൊരു കാഴ്ച നല്‍കുന്നു. … Continue reading "യുവമനസറിഞ്ഞ് എറ്റിയോസ് ക്രോസ്"
        പുതുമോഡിയില്‍ സൂപ്പര്‍ബ് വിപണിയിലെത്തി. പുതിയ സൂപ്പര്‍ബിന്റെ ഹെഡ്‌ലൈറ്റുകള്‍ , ടെയില്‍ ലൈറ്റ്, മുന്നിലെയും പിന്നിലെയും ബമ്പറുകള്‍ തുടങ്ങിയവയിലെല്ലാം പുതുമകള്‍ ദൃശ്യമാണ്. സ്‌കോഡ ലോഗോയും ഗ്രില്ലും അടക്കമുള്ളവയെല്ലാം പുതിയ രൂപകല്‍പ്പനാശൈലിക്ക് അനുസൃതമായി മാറിയിട്ടുണ്ട്. 16 ഇഞ്ച് അലോയ് വീലാണ് മറ്റൊരു പുതുമ. പെട്രോള്‍ , ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച സൂപ്പര്‍ബുകള്‍ വിപണിയിലുണ്ടാവും. 1.8 ലിറ്റര്‍ ഡയറക്ട് ഇന്‍ജെക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 160 പി എസ് പരമാവധി കരുത്ത് പകരുന്നതാണ്. രണ്ടു ലിറ്റര്‍ … Continue reading "പുതുമോഡിയില്‍ സൂപ്പര്‍ബ്"
          ഇന്ത്യന്‍ നിരത്തിലേക്ക് നഗരയാനം വരുന്നു. 18 മീറ്റര്‍ നീളമുള്ള ഈ വമ്പന്‍ ബസ് ടാറ്റ മോട്ടോഴ്‌സാണ് നിരത്തിലിറക്കുന്നത്. 91 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഈ നഗരയാനം പക്ഷേ, ആവശ്യമുള്ളിടത്ത് വില്ലുപോലെ വളയും. പിന്നീട് പൂര്‍വ സ്ഥിതിയിലെത്തുകയും ചെയ്യും. ‘സ്റ്റാര്‍ ബസ് അര്‍ബന്‍’ എന്ന് ടാറ്റ പേരിട്ടിരിക്കുന്ന ഇതിനെ ‘വളഞ്ഞ ബസ്’ എന്ന് വിളിക്കുന്നതാവും കൂടുതല്‍ നന്നാവുക. ലോ ഫ്‌ലോര്‍ ബസാണിത്. അകത്ത് കയറിയാല്‍ ധാരളം സ്ഥലം. ഒറ്റനോട്ടത്തില്‍ മെട്രോ … Continue reading "ടാറ്റയുടെ ‘നഗരയാനം’"
        ദുബായ്: രാജ്യാന്തര വിമാനത്താവളത്തില്‍ സാധാരണ ടാക്‌സികള്‍ക്കു പകരം കൂടുതല്‍ സൗകര്യമുള്ള ഫാമിലി ട്ക്‌സികള്‍ ലഭ്യമാവും. കൂടുതല്‍ പേര്‍ക്കു കയറാനും ലഗേജ് സൂക്ഷിക്കാനും കഴിയുന്ന തരത്തിലുള്ള വാഹനങ്ങളാണിവ. ദുബായ് വിമാനത്താവളങ്ങളില്‍ വരുന്നവരുടെ സൗകര്യാര്‍ഥം നിലവില്‍ ഇത്തരം 350 വാഹനങ്ങളുണ്ട്. 24 മണിക്കൂറും ഇവയുടെ സേവനം ലഭ്യമാണ്. 25 ദിര്‍ഹത്തിനാണ് മീറ്റര്‍ സ്റ്റാര്‍ട്ട് ചെയ്യുക. കിലോമീറ്ററിന് 1.75 ദിര്‍ഹം ഈടാക്കും. ഷാര്‍ജയിലെത്തണമെങ്കില്‍ 20 ദിര്‍ഹം അധികമായി നല്‍കണം. ടാക്‌സിയില്‍ യാത്രചെയ്യുന്നവര്‍ സാധനങ്ങള്‍ മറക്കാതെ ശ്രദ്ധിക്കണം. … Continue reading "ദുബായിയില്‍ ഫാമിലി ടാക്‌സികള്‍"
        ന്യൂഡല്‍ഹി: പുത്തന്‍ വാഹന മോഡലുകള്‍ അവതരിപ്പിക്കപ്പെടുന്ന ഓട്ടോ എക്‌സ്‌പോക്ക് ഇന്നു ഗ്രേറ്റര്‍ നോയിഡയില്‍ തുടക്കം. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബീല്‍ മാനുഫാക്ചറേഴ്‌സ് (സിയം), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), ഓട്ടമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആക്മ) എന്നീ സംഘടനകള്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത്തെ ഓട്ടോ എക്‌സ്‌പോയാണിത്. വാഹനമേള ഗ്രേറ്റര്‍ നോയിഡയിലും വാഹന ഘടക- അനുബന്ധ ഉല്‍പന്ന പ്രദര്‍ശനം ഡല്‍ഹിയിലെ പ്രഗതി മൈതാനത്തുമാണ്. ആദ്യമായാണു മുഖ്യവേദി ഡല്‍ഹി നഗരത്തിനു പുറത്തേക്കു മാറ്റുന്നത്. ഇക്കുറി … Continue reading "ഡല്‍ഹിയില്‍ ഓട്ടോ എക്‌സ്‌പോ"

LIVE NEWS - ONLINE

 • 1
  15 hours ago

  അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

 • 2
  19 hours ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 3
  23 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 4
  24 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 5
  1 day ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 6
  1 day ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 7
  2 days ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 8
  2 days ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 9
  2 days ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി