Sunday, September 23rd, 2018

          മെഴ്‌സിഡീസ് എഡിഷന്‍ സി വിപണിയിലേക്ക്എഡിഷന്‍ സി എന്നാണ് കാറിന്റെ പേര്. സി ക്ലാസ് കാറുകളുടെ വില്‍പ്പന ഒരു കോടി കടന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് മെഴ്‌സിഡസ് ബെന്‍സ് എഡിഷന്‍ സി വിപണിയിലെത്തിക്കുന്നത്. 500 ലിമിറ്റഡ് എഡിഷന്‍ കാറുകള്‍ മാത്രം ഇന്ത്യയില്‍ വിറ്റഴിക്കാനാണ് കമ്പനിയുടെ നീക്കം. സ്‌പോര്‍ട്ടി എക്സ്റ്റീരിയറും ഇന്റീരിയറുമാണ് സവിശേഷതകള്‍. മുന്നിലും പിന്നിലും സ്‌പോര്‍ടി ബമ്പറുകള്‍, വലിപ്പമുള്ള ടെയില്‍ പൈപ്പ്, സൈഡ് സ്‌കേര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെട്ട എ എം ജി ബോഡി കിറ്റ്, … Continue reading "മനംകവരാന്‍ മെഴ്‌സിഡസ്"

READ MORE
      ഇനി സ്‌കാനിയ ബസുകളും നിരത്തിലിറങ്ങും. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ലക്ഷ്വറി ബസുകളും വമ്പന്‍ ട്രക്കുകളുമാണ് സ്‌കാനിയ ഇന്ത്യന്‍ വിപണിയിലെത്തിക്കുക. സ്‌കാനിയയുടെ ഏഷ്യയിലെ ആദ്യ വാഹന നിര്‍മ്മാണശാല ബംഗലൂരിനടുത്താണ് തുറന്നത്. 250 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പ്ലാന്റ് കര്‍ണാടക മുഖ്യമന്ത്രി എസ് സിദ്ധാരാമയ്യ ഉദ്ഘാടനം ചെയ്തു. ബസുകളും ട്രക്കുകളും നിര്‍മ്മിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. ട്രക്കുകളുടെ നിര്‍മ്മാണം ഇവിടെ തുടങ്ങിക്കഴിഞ്ഞു. അടുത്തവര്‍ഷം ആദ്യംതന്നെ ഇവിടെ ബസുകള്‍ നിര്‍മ്മിച്ചു തുടങ്ങും. ട്രക്കുകള്‍ 18 ശതമാനവും ബസ്സുകള്‍ പൂര്‍ണമായും … Continue reading "നിരത്തില്‍ ഇനി സ്‌കാനിയ ബസുകളും"
      പുതുമോടിയില്‍ പനമേര ജര്‍മ്മന്‍ ആഡംബരകാര്‍ വിപണിയില്‍. പോര്‍ഷെയുടെ ഗ്രാന്‍ ടുറിസ്‌മോ വിഭാഗത്തില്‍പ്പെട്ട നാലുസീറ്റുള്ള സ്‌പോര്‍ട്‌സ് കാറാണ് പനമേര. പെട്രോള്‍ , ഡീസല്‍ എന്‍ജിനുകള്‍ കരുത്ത് പകരുന്ന പനമേരയുടെ അഞ്ച് വേരിയന്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും. പനമേര, പനമേര 4, ജി ടി എസ്, ടര്‍ബോ, ഡീസല്‍ എന്നിവയാണ് വിവിധ വേരിയന്റുകള്‍. 520 ഹോഴ്‌സ് പവര്‍ പരമാവധി കരുത്ത് പകരുന്ന പെട്രോള്‍ പനമേരയുടെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്. 250 ഹോഴ്‌സ് പവര്‍ … Continue reading "പനമേര സുന്ദരി വിപണിയില്‍"
        സ്വീഡിഷ് നിര്‍മാതാക്കളായ വോള്‍വോ എസ് 60 സലൂണിന്റെയും എക്‌സ് സി 60 ക്രോസ്ഓവറിന്റെയും പരിഷ്‌കരിച്ച പതിപ്പുകള്‍ പുറത്തിറക്കി. പുതിയ സലൂണിന് 29.90 ലക്ഷം രൂപയും ക്രോസ്ഓവറിന് 40.50 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില. നവീകരിച്ച അകത്തളവും കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് പരിഷ്‌കരിച്ച എസ് 60, എക്‌സ് സി 60 എന്നിവയിലുള്ളത്. ഈ വര്‍ഷം ആദ്യം ജനീവ മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച മോഡലുകളാണ് ദീപാവലി പ്രമാണിച്ച് ഇന്ത്യയിലും വില്‍പ്പനക്കെത്തുന്നത്. എക്‌സ് സി … Continue reading "ദീപാവലി വിപണിയില്‍ നവീകരിച്ച വോള്‍വോയും"
    വാഹന വിപണി കീഴടക്കാന്‍ കരിസ്മ ആര്‍ വരുന്നു. എറിക് പ്യുവല്‍ റേസിംഗിന്റെ സാങ്കേതിക സഹകരണത്തോടെയാണ്.പുതിയ കരിസ്മകള്‍ നിര്‍മിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ എന്‍ജിനില്‍ ഈ ഗുണനിലവാരം പ്രതീക്ഷിക്കാം. എന്‍ജിനുകളുടെ പ്രകടനശേഷിയും കൂടിയിട്ടുണ്ട്. എയര്‍കൂള്‍ഡ് 223സിസി എന്‍ജിന്‍ തന്നെയാണ് കരിസ്മ ആറില്‍ ഉണ്ടായിരിക്കുക. 19.2 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്ന ഈ എന്‍ജിന് 19.35 എന്‍എം ചക്രവീര്യവുമുണ്ട്. എറിക് പ്യുവലിന്റെ ട്യൂണിംഗ് വഴിയുണ്ടായ ഗുണം ഇതില്‍ത്തന്നെ കാണാം. കരിസ്മയുടെ നിലവിലുള്ള പതിപ്പ് 17.2 പിഎസ് കരുത്തും 18.35 … Continue reading "വിപണി കീഴടക്കാന്‍ കരിസ്മ"
      വാഹനങ്ങളില്‍ നിയമവിധേയമല്ലാതെ ഉപയോഗിക്കുന്ന ലൈറ്റുകള്‍ പരിശോധിക്കുന്നതിന് പോലിസും മോട്ടോര്‍ വാഹന വകുപ്പും 30ന് രംഗത്തിറങ്ങും. ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹന ഡ്രൈവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. അപകടമുണ്ടാക്കാനുള്ള സാധ്യതയുള്ളതിനാല്‍ മോട്ടോര്‍ വാഹനനിയമത്തിലെ 184 സെക്ഷന്‍ അനുസരിച്ചാണ് നടപടി സ്വീകരിക്കുക. വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റ്, പാര്‍ക്ക് ലൈറ്റ്, റിഫ്‌ലക്റ്ററുകള്‍, ഹെഡ്‌ലെറ്റ്, ഡിം ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ബസുകളിലെ അനാവശ്യമായ ഇല്ലുമിനേഷന്‍ ലൈറ്റുകള്‍ നീല ഹെഡ്‌ലൈറ്റ് ബള്‍ബുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് ആര്‍ടിഒ എം പി അജിത്കുമാര്‍ അറിയിച്ചു. … Continue reading "വാഹനങ്ങളുടെ ലൈറ്റ് പരിശോധിക്കും"
      രാജ്യത്ത് വാഹന വ്യാപാരം പൊടിപൊടിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ മോഡല്‍ വാഹനങ്ങളോടുള്ള പ്രിയമാണ് വാഹന വിപണി സജീവമാവാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസം രാജ്യത്തെ ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ വര്‍ധനവുണ്ടായി. 1,56,018 യൂണിറ്റുകളാണ് സെപ്റ്റംബര്‍മാസം രാജ്യത്ത് വിറ്റഴിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കാര്‍, പാസഞ്ചര്‍ വാഹനങ്ങള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍ , ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും വര്‍ധിച്ചു. വരും മാസങ്ങളില്‍ തുടരുമെന്നാണ് വിപണി നല്‍കുന്ന സൂചന. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ … Continue reading "വാഹന വിപണി സജീവം"
      ഇത്തവണ അമേരിക്കയില്‍ നടക്കുന്ന ഗ്രാന്റ് എക്‌സ്‌പോയില്‍ മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് സ്‌കൂട്ടറും. 2050ടെ ലോകത്ത് ജീവിക്കുന്ന മനുഷ്യജീവികളുടെ എണ്ണം ഭയാനകമായി കൂടുമെന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടിയാണ് മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് സ്‌കൂട്ടര്‍. നഗരങ്ങള്‍ അതിഭീകരമായി വളരുകയും മനുഷ്യര്‍ക്ക് തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടുകയും ചെയ്യുന്ന ആ കാലത്തെ ലക്ഷ്യം വെച്ചാണ് മഹീന്ദ്ര നീങ്ങുന്നത്. ഇത്തരം വാഹനങ്ങളിലൂടെ മാത്രമേ ഭാവിജീവിതത്തെ സുഗമമാക്കാന്‍ കഴിയൂ. ടച്ച് സ്‌ക്രീന്‍ ഒരു ഇന്‍സ്ട്രുമെന്റ് പാനല്‍ ചെയ്യുന്നതിനെക്കാളധികം പണി ചെയ്യുന്നു … Continue reading "മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് സ്‌കൂട്ടര്‍"

LIVE NEWS - ONLINE

 • 1
  15 mins ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  27 mins ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 3
  13 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 4
  13 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 5
  16 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 6
  19 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 7
  19 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 8
  19 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 9
  21 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും