Thursday, April 25th, 2019

      ഹാര്‍ലി ഡേവിഡ്‌സണ്‍ അവതരിപ്പിക്കുന്ന ക്രൂയിസര്‍ ബൈക്കാണ് ഫോര്‍ട്ടി എയ്റ്റ്. എയര്‍കൂളായ 1202 സി.സി എന്‍ജിനാണുള്ളത്. അഞ്ച് ഗിയറുകളുണ്ട്. ഒരാള്‍ക്ക് യാത്ര ചെയ്യാവുന്ന വിധത്തില്‍, ആകര്‍ഷകമാണ് രൂപകല്‍പ്പന. മൈലേജ് ലിറ്ററിന് 17 കിലോമീറ്റര്‍. ഇന്ധന ടാങ്കില്‍ എട്ട് ലിറ്റര്‍ പെട്രോളേ പരമാവധി നിറയൂ. ഉയര്‍ന്ന സാങ്കേതിക വിദ്യ, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഹാര്‍ലി ഡേവിഡ്‌സണ്‍ 48ന്റെ പ്രത്യേകതകളാണ്. 8.82 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

READ MORE
          ഒരു വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് േ്രബക്ക്. പരമ്പരാഗത ബ്രേക്കിംഗ് സംവിധാനങ്ങളൊക്കെ കടന്ന് ഇന്ന് നാം ഏറെ മുന്നേറി. വാഹനം ഓടാനുള്ള സാങ്കേതികതയേക്കാള്‍ ഏറെ ഗവേഷണം നടക്കുന്നത് അത് നിര്‍ത്തുന്നതിനെ പറ്റിയാണ്. ഈ രംഗത്ത് വിദേശരാജ്യങ്ങള്‍ ബഹുകാതം മുന്നിലാണ്. നമ്മളും പതിയെ സുരക്ഷിതയാത്രയെന്ന സങ്കല്‍പത്തിലേക്ക് വന്നിട്ടുണ്ട്. എ.ബി.എസ് എന്ന താരതമ്യേന പഴയ ബ്രേക്കിങ് സംവിധാനം വാഹങ്ങളില്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് ഫോര്‍മുല വണ്ണില്‍ മാത്രം ഉപയോഗിച്ചിരുന്ന നിരവധി ബ്രേക്കിംഗ്് … Continue reading "ബ്രേക്ക് പോവാതെ നോക്കണം…"
            ചണ്ഡീഗഢ്: ചണ്ഡിഗഡില്‍ 5,0000 രൂപയുടെ ഹോണ്ട ആക്ടീവ സ്‌കൂട്ടറിന്റെ ഫാന്‍സി നമ്പറിന് 8.1 ലക്ഷം രൂപ നല്‍കി ഒരാള്‍ സ്വന്തമാക്കി. കാറ്ററിംഗ് ബിസിനസുകാരനായ കന്‍വാലിജിത് വാലിയയാണ് തന്റെ സ്‌കൂട്ടറിന്റെ ഇഒ01 ആഇ0001 എന്ന നമ്പറിന് വേണ്ടി ഇത്രയും തുക മുടക്കിയത്. ഇതു കൂടാതെ മകന്റെ പുതിയ ബൈക്കിന് CH01 BC0011 എന്ന നമ്പറിന് വേണ്ടി 2.6 ലക്ഷം രൂപയും വാലിയ നല്‍കി. ഫാന്‍സി നമ്പറിന് വേണ്ടി വന്‍ ലേലം … Continue reading "അരലക്ഷത്തിന്റെ സ്‌കൂട്ടറിന് 8.1 ലക്ഷത്തിന്റെ ഫാന്‍സി നമ്പര്‍"
      റെനോ ലോഡ്ജി ഇനി കേരളത്തിലെ നിരത്തുകളിലൂടെ ഓടും… എട്ട് പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന വാഹനത്തിന് 8.32 ലക്ഷം മുതല്‍ 11.92 ലക്ഷം രൂപ വരെയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. 1.5 ലിറ്റര്‍ കോമണ്‍ റെയില്‍ ഡയറക്ട് ഇന്‍ഡക്ഷന്‍ എന്‍ജിന് 19.98 കിലോമീറ്ററും ഡി.സി.ഐ. എന്‍ജിന് 21.04 കിലോമീറ്ററുമാണ് കമ്പനി ഉറപ്പുനല്‍കുന്ന മൈലേജ്. വിപണിയില്‍ സ്വന്തം ഇടം നേടാന്‍ ലോഡ്ജിക്ക് സാധിക്കുമെന്ന് റെനോ സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് റാഫേല്‍ ട്രിഗര്‍ … Continue reading "റെനോ ലോഡ്ജി ഇനി കേരളത്തിലും"
      നിര്‍മാണത്തിലെ പിഴവ് കാരണം ലോക വ്യാപകമായി 20 ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിച്ചു പരിശോധിക്കാന്‍ ജാപ്പനീസ് നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നു. നിര്‍മാണ പിഴവിന്റെ പേരില്‍ ഇത്രയേറെ വാഹനങ്ങള്‍ തിരിച്ചുവിളിക്കേണ്ടി വരുന്നതു സുസുക്കിയുടെ ചരിത്രത്തില്‍തന്നെ  ഇതാദ്യമായാണ്. ഇഗ്‌നീഷന്‍ സ്വിച്ചില്‍ നിന്നു പുക ഉയരുന്നെന്ന പരാതിയുടെ പേരില്‍ തിരിച്ചുവിളിച്ചു പരിശോധിക്കേണ്ട മോഡലുകളില്‍ ഇന്ത്യയില്‍ വന്‍വില്‍പ്പനയുള്ള ‘സ്വിഫ്റ്റും വാഗന്‍ ആറുമുണ്ട്. ജപ്പാനില്‍ 30 കാറുകളില്‍ ഇഗ്‌നീഷന്‍ സ്വിച്ചുകളില്‍ നിന്നു പുക ഉയരുകയോ കത്തുകയോ ചെയ്യുന്നതു ശ്രദ്ധയില്‍പെട്ട … Continue reading "നിര്‍മാണത്തിലെ പിഴവ് ; സുസുക്കി 20 ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കുന്നു"
      കണ്ണൂര്‍ : ആംബുലന്‍സ് വാഹനങ്ങള്‍ക്ക് വേഗതാ നിയന്ത്രണം ഏര്‍പ്പെടുത്തുകയും അമിതവേഗതക്ക് പിഴയീടാക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ രോഗികള്‍ ആശങ്കയിലായി. അപകടങ്ങളില്‍പ്പെടുന്നവരേയും അത്യാസന്നനിലയിലാവുന്ന രോഗികളേയും കൊണ്ട് കുതിച്ചുപായുന്ന ആംബുലന്‍സുകളെയാണ് അധികൃതര്‍ പിടികൂടി പിഴ ഈടാക്കാന്‍ തുടങ്ങിയത്. പലപ്പോഴും നിമിഷങ്ങളുടെ വ്യത്യാസത്തിലായിരിക്കും വാഹനങ്ങളില്‍ എത്തിക്കുന്ന രോഗികള്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുന്നത്. അഞ്ചുമിനിറ്റ് താമസിച്ചിരുന്നെങ്കില്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് പറഞ്ഞ് അപകടത്തില്‍പ്പെട്ടവരെയും കൊണ്ട് ആശുപത്രിയില്‍ ചീറിപ്പാഞ്ഞെത്തുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരോട് പല ഡോക്ടര്‍മാരും നന്ദി പറയാറുണ്ട്. ജോലിയില്‍ ലഭിക്കുന്ന … Continue reading "ആംബുലന്‍സുകള്‍ സമരത്തിലേക്ക്"
      മാരുതിയുടെ ചെറുകാര്‍ മോഡലായ ഓള്‍ട്ടോ തുടര്‍ച്ചയായ പത്താം വര്‍ഷവും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലെന്ന നേട്ടം സ്വന്തമാക്കി. വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (201415) 2.64 ലക്ഷം ഓള്‍ട്ടോയാണ് വിറ്റഴിഞ്ഞത്. 201314ല്‍ ഇത് 2.58 ലക്ഷം യൂണിറ്റുകള്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വില്പന വര്‍ദ്ധന 2.4 ശതമാനം. കൂടുതല്‍ വില്പന നടത്തിയ മോഡലുകളുടെ പട്ടികയില്‍ രണ്ട് തൊട്ട് നാല് … Continue reading "മാരുതി ഓള്‍ട്ടോ തന്നെ താരം"
      കണ്ണൂര്‍ : മുന്നില്‍ വണ്ടിയോടിക്കുന്നവരെയും റോഡ് മുറിച്ച് കടക്കുന്നവരെയും ഓടിപ്പിക്കാന്‍ ചില വാഹന ഉടമകള്‍ വയ്ക്കുന്ന ശബ്ദമേറിയ ഹോണുകള്‍ ഊരിമാറ്റിക്കോ! അല്ലെങ്കില്‍ പിടിവീഴും. കര്‍ശന നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിയും വരും. പിടിച്ചാല്‍ തന്നെ ഫൈന്‍ അടയ്ക്കുകയും ഹോണ്‍ അഴിച്ചുമാറ്റുകയും ചെയ്ത ശേഷം വീണ്ടും ഇതേ ഹോണ്‍ തന്നെ ഘടിപ്പിക്കുന്ന പഴയകാല നമ്പര്‍ ഇനി വിലപ്പോവില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ … Continue reading "ഹോണുകള്‍ ഊരിമാറ്റിക്കോ; അല്ലെങ്കില്‍ പിടിവീഴും"

LIVE NEWS - ONLINE

 • 1
  6 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 2
  8 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 3
  9 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 4
  11 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 5
  13 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 6
  15 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 7
  15 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 8
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 9
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍