Wednesday, December 19th, 2018

      അബുദാബി: അത്യാധുനികമായ പുതിയ ഗതാഗത സിഗ്‌നല്‍ സംവിധാനം അബുദാബിയില്‍ നിലവില്‍ വന്നു. പുതിയ സാങ്കേതികവിദ്യയുടെ സഹായത്താല്‍ വാഹനങ്ങളുടെ വരവും എണ്ണവും ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് സ്വയം ഗതാഗതനിയന്ത്രണം നടത്തുന്ന സംവിധാനമാണിത്. വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള അബുദാബി ഗതാഗതവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. അബുദാബി ഐലന്റില്‍ 44 ഇടങ്ങളിലായാണ് പുതിയ സിഗ്‌നല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. യാസ് ഐലന്റില്‍ എട്ടും സാടിയാത്ത് ഐലന്റില്‍ നാലും സിഗ്‌നലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് കുറക്കുക, പ്രധാന കവലകളില്‍ വാഹനങ്ങള്‍ കൂടുതല്‍ സമയം സിഗ്‌നല്‍ … Continue reading "അബുദാബിയില്‍ പുതിയ സിഗ്നല്‍ സംവിധാനം"

READ MORE
        കണ്ണൂര്‍ : ലക്ഷങ്ങളുടെ നികുതിവെട്ടിച്ച് ഇതര സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകളില്‍ കേരളത്തിലോടുന്ന ആഡംബര കാറുകള്‍ക്കെതിരായ നടപടി നീളുന്നു. സംസ്ഥാനത്തിന് പുറത്ത് വ്യാജവിലാസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത നൂറുകണക്കിന് വാഹനങ്ങളുടെ പട്ടികയാണ് മോട്ടോര്‍ വാഹന വകുപ്പിലുള്ളത്. ഇവ പിടിച്ചെടുക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ കര്‍ശന നിര്‍ദേശമുണ്ടെങ്കിലും വിലയേറിയ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന കാരണത്താലാണ് നടപടി വൈകുന്നതത്രെ. മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പോലീസ് സ്റ്റേഷനിലാണ് സൂക്ഷിക്കുന്നത്. ആഡംബര കാറുകളുടെ വില ലക്ഷങ്ങളും കോടികളുമാണെന്നതിനാല്‍ … Continue reading "ആഡംബര കാറുള്ളവര്‍ സൂക്ഷിക്കുക; ഏഴുവര്‍ഷം തടവും പിഴയും"
        ഇന്ത്യയിലെ സാധാരണക്കാരന്റെ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി നവീകരിച്ച സ്വിഫ്റ്റ് ഹാച്ച്ബാക്ക് കാറുമായി അവതരിച്ചു. ഇന്ധനക്ഷമതയാണ് കാറിന്റെ മുഖ്യ ആകര്‍ഷണം. പെട്രോള്‍ വേരിയന്റിന് 20.4 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഡീസലിനാണെങ്കില്‍ 25.2 കിലോമീറ്റര്‍ മൈലേജും. പെട്രോള്‍ , ഡീസല്‍ എന്‍ജിനുകളുടെ മൈലേജില്‍ 10% വര്‍ധനയാണ് വന്നിട്ടുള്ളത്. ഇതിനുമുന്‍പുള്ള പെട്രോള്‍ വേരിയന്റിന് 18.6 കിലോമീറ്ററും ഡീസല്‍ എന്‍ജിന് 22.9 കിലോമീറ്ററുമാണ് മൈലേജ് ലഭിച്ചിരുന്നത്. 1.2 പെട്രോള്‍, 1.3 ഡീസല്‍ എന്‍ജിനുകളില്‍ … Continue reading "പുത്തന്‍ പരിഷ്‌കാരവുമായ് സ്വിഫ്റ്റ്"
        ജപ്പാനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവ് കാവസാക്കി രണ്ട് പുതിയ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലിറക്കി. സെഡ്250, എആര്‍6എന്‍ എന്നീ മോഡലുകളാണിവ. നിലവില്‍ ഹോണ്ട സിബിആര്‍250, കെടിഎം ഡ്യൂക്ക് വേരിയന്റുകള്‍ എന്നിവയാണ് ഈ സെഗ്മെന്റിലെ താരങ്ങള്‍. കാവസാക്കിയുടെ ലിറ്റര്‍ ക്ലാസ് ബൈക്കായ സെഡ്1000നെ വലിയതോതില്‍ പിന്‍പറ്റുന്നതാണ് സെഡ്250യുടെ ഡിസൈന്‍. സെഡ്800 മോഡലിന്റെ ഡിസൈനില്‍ നിന്നും കടമെടുക്കലുണ്ടായിട്ടുള്ളതായി കാണാം. 250 സിസി ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 11000 ആര്‍പിഎമ്മില്‍ 33 … Continue reading "കാവസാക്കിയുടെ പുതിയ ബൈക്കുകള്‍ വിപണിയില്‍"
          കണ്ണൂര്‍ : പ്രകൃതി ദൃശ്യങ്ങള്‍ നുകരാനായി വീതിയേറിയ ജനല്‍ ഗ്ലാസുകള്‍. കയറുന്നതിന്റെ ആയാസം കുറക്കുന്നതിനായി ഉയരംകുറഞ്ഞ ചവിട്ടുപടികള്‍, ഉള്‍വശത്ത് അനായാസം സഞ്ചരിക്കുന്നതിനായി വീതിയേറിയ ഇടനാഴി, സിസിടിവി സൗകര്യം. ഇതെല്ലാം ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ പ്രത്യേകതകളാണെന്ന് കേള്‍ക്കുമ്പോള്‍ അമ്പരപ്പ് വേണ്ട. കേരള, കര്‍ണാടക, പുതുച്ചേരി സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് വേണ്ടി ടാറ്റാ മോട്ടോര്‍സ് കമ്പനി പുതുതായി പുറത്തിറക്കുന്ന ബസിന്റെ പ്രത്യേകതകളാണിവയെല്ലാം. ഇത്തരത്തിലുള്ള 92 ബസുകള്‍ കമ്പനി മുന്ന് സംസ്ഥാ നങ്ങള്‍ക്കായി … Continue reading "സി സി ടിവിയുമായി പുത്തന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍"
          ട്രക്ക് ഓടിക്കുകയെന്നത് ഒരു തീവണ്ടി ഓടിക്കുന്നതിന്റെ അത്രയില്ലെങ്കിലും അല്‍പ്പം ബുദ്ധിമുട്ടേറിയ ജോലി തന്നെയാണ്. ഒരു ലോക്കോ പൈലറ്റിന്റെ അടുത്തെങ്കിലും ഗ്ലാമര്‍ ആവശ്യപ്പെടാവുന്ന ജോലി. ഇത് മനസിലാക്കി ട്രക്ക് െ്രെഡവിങ്ങിന്റെ മാനം തന്നെ മാറ്റുകയാണ് സെമി ഓട്ടോണമസ് ട്രക്കിലൂടെ ജര്‍മന്‍ വാഹന നിര്‍മാണ കമ്പനിയായ മെഴ്‌സിഡിസ് ബെന്‍സ്. ബെന്‍സ് അവതരിപ്പിച്ചിരിക്കുന്ന സെമി ഓട്ടോണമസ് ട്രക്കിന് ഒരു െ്രെഡവറുടെ മേല്‍നോട്ടം മാത്രം മതി. ഫ്യൂച്ച്വര്‍ ട്രക്ക് 2025 എന്ന പേര് സൂചിപ്പിക്കും പോലെതന്നെയാണ് … Continue reading "സെമി ഓട്ടോണമസ് ട്രക്ക്"
      ദുബായ്: എമിറേറ്റിലെ വാഹനങ്ങള്‍ക്കായി സ്മാര്‍ട്ട് നമ്പര്‍ പ്ലേറ്റുകള്‍ ഇറക്കുന്നു. വാഹനത്തിന്റെ വേഗത റോഡിലെ വേഗപരിധിക്കനുസരിച്ച് നിജപ്പെടുത്താനും യാത്രയുടെ വിശദാംശങ്ങള്‍ റെക്കോഡ് ചെയ്യാനുമൊക്കെ ഇവ സഹായകമാകും. ‘ദുബായ്’ ബ്രാന്‍ഡടങ്ങുന്ന നമ്പര്‍ പ്ലേറ്റുകള്‍ വര്‍ഷാവസാനത്തോടെ വിതരണം ചെയ്തു തുടങ്ങുമെന്നും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. റേഡിയോ ഫ്രീക്വന്‍സ് ഐഡന്റിഫിക്കേഷന്‍ ചിപ്പുകള്‍ (ആര്‍.എഫ്.ഐ.ഡി.) മുഖേനയാണ് നമ്പര്‍ പ്ലേറ്റുകളില്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുക. സുരക്ഷ ഉറപ്പാക്കാനും വാഹനത്തിന്റെ യാത്രയുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമാക്കാനും പുതിയ സംവിധാനം സഹായകമാകും. … Continue reading "ദുബായിയില്‍ സ്മാര്‍ട്ട് നമ്പര്‍ പ്ലേറ്റുകള്‍"
    മലപ്പുറം: മോട്ടോര്‍വാഹന ഗതാഗത നിയമത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്‍2014ന്റെ കരട് രൂപമായി. പുതിയ നിയമപ്രകാരം സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ എടുക്കേണ്ടിവരും. ലൈസന്‍സ് സംവിധാനത്തില്‍ കാതലായ മാറ്റങ്ങളും നിയമത്തിലുണ്ട്. സ്‌റ്റേജ് കാര്യേജുകള്‍ക്ക് പ്രത്യേക നിര്‍വചനമില്ലാത്തതിനാല്‍ നിലവില്‍ കെ.എസ്.ആര്‍.ടി.സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക പരിരക്ഷയും പുതിയ നിയമം വരുന്നതോടെ ഇല്ലാതാകും. സ്വകാര്യവാഹനങ്ങള്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. നിലവില്‍ ഇത് 15 … Continue reading "റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്‍2014ന്റെ കരട് രൂപമായി"

LIVE NEWS - ONLINE

 • 1
  9 hours ago

  ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

 • 2
  10 hours ago

  മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

 • 3
  13 hours ago

  പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

 • 4
  15 hours ago

  ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

 • 5
  17 hours ago

  പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

 • 6
  17 hours ago

  കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

 • 7
  18 hours ago

  കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

 • 8
  18 hours ago

  കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

 • 9
  18 hours ago

  ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി