Monday, September 24th, 2018

        ദുബായ്: വിവിധ എമിറേറ്റുകളുമായി ബന്ധപ്പെടുത്തുന്ന ഇന്റര്‍സിറ്റി ബസ്സുകളില്‍ ടിക്കറ്റ് തുക ഈടാക്കുന്നത് ഇനി മുതല്‍ നോല്‍ കാര്‍ഡ് വഴി മാത്രം. അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ളവ ഒഴികെയുള്ള മുഴുവന്‍ സര്‍വീസുകള്‍ക്കും പുതിയ നിബന്ധന ബാധകമാണ്. അബുദാബിയില്‍ നിന്നുള്ള സര്‍വീസുകളിലും അധികം വൈകാതെ ഇത് കാര്‍ഡ് നിര്‍ബന്ധമാക്കും. ഇതോടെ, ഇന്റര്‍സിറ്റി സര്‍വീസുകള്‍ക്ക് കടലാസ് ടിക്കറ്റുകള്‍ വിതരണം ചെയ്യുന്ന സംവിധാനം പൂര്‍ണമായും നിര്‍ത്തലാക്കും. ദുബായില്‍ പൊതുഗതാഗതരംഗത്ത് അനുഭവപ്പെടുന്ന ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് കടലാസ് ടിക്കറ്റുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുന്നതിലേക്ക് … Continue reading "ദുബായി ഇന്റര്‍സിറ്റി ബസ്സുകളില്‍ ഇനി നോല്‍ കാര്‍ഡ് മാത്രം"

READ MORE
      ഷെവര്‍ലെ എന്‍ജോയ്യുടെ ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നു. ജനറല്‍ മോട്ടേഴ്‌സ് ഇന്ത്യയുടെ ആദ്യ വാര്‍ഷികത്തോടനുബന്ധിച്ചാണിത്. ഏഴും എട്ടും സീറ്റുകളുള്ള എന്‍ജോയ് പുതിയ എഡിഷനില്‍ ലഭിക്കും. പുറം കാഴ്ചയിലാണ് കൂടുതല്‍ മാറ്റങ്ങളുണ്ടാവുക. ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ്, ഡോര്‍ ഹാന്‍ഡില്‍, നമ്പര്‍പ്‌ളേറ്റ് എന്നിവയ്ക്ക് ക്രോം ഫിനിഷ് നല്‍കും. റൂഫ് റെയില്‍. ബോഡി ഗ്രാഫിക്‌സ് എന്നിവ പുതുതായി ഉള്‍ക്കൊള്ളിക്കും. പ്രത്യേക അക്‌സസറി പാക്കേജും വാഹനത്തോടൊപ്പം ലഭ്യമാക്കുന്നുണ്ട്. ഡാഷ് ബോര്‍ഡില്‍ വുഡ് ഇന്‍സേര്‍ട്ട് നല്‍കി ഉള്‍ത്തളവും പരിഷ്‌കരിക്കും. സ്‌പെഷ്യല്‍ എഡിഷനുകളിലെ … Continue reading "ഷെവര്‍ലെ എന്‍ജോയ് ലിമിറ്റഡ് എഡിഷന്‍"
        ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ എ.എം.ജി. പെര്‍ഫോമന്‍സ് സെന്റര്‍ ബംഗലുരുവില്‍ ആരംഭിച്ചു. ഇന്ത്യയില്‍ എ.എം.ജി. ബ്രാന്‍ഡിന് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായാണ് സുന്ദരം മോട്ടോഴ്‌സില്‍ പെര്‍ഫോമന്‍സ് കേന്ദ്രം തുറന്നത്. എ.എം.ജി. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തിഗതമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടിയാണിത്. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ എസ്.യു.വി.യായ എം.എല്‍.63 എ.എം.ജി.യും ഇതോടൊപ്പം അവതരിപ്പിച്ചു. കൂടുതല്‍ കരുത്തുറ്റ കാറുകളാണ് എ.എം.ജി. ശ്രേണിയില്‍ കമ്പനി പുറത്തിറക്കുന്നത്. അടുത്തടുത്ത ദിവസങ്ങളിലാണ് ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ … Continue reading "മെഴ്‌സിഡിസ് ബെന്‍സ് പെര്‍ഫോമന്‍സ് സെന്റര്‍ ബംഗലുരുവില്‍"
          ന്യൂഡല്‍ഹി: സുസുക്കി എസ് ക്രോസ് മാരുതി ഇന്ത്യന്‍ വിപണിയിലെത്തുന്നു. കാറിന്റെയും എസ് യു വിയുടെയും സവിശേഷതകള്‍ ഒത്തുചേര്‍ന്ന ക്രോസ്ഓവര്‍ വാഹനമാണിത്. മാരുതി കാറുകളില്‍ സാധാരണ കാണാന്‍ കഴിയാത്ത ഡേടൈം റണ്ണിങ് ലാമ്പുകളും എസ് യു വിയുടേതിന് സമാനമായ ഇന്റീരിയറുമാണ് എസ് ക്രോസിന്റെ സവിശേഷതകള്‍ . ഫോര്‍വീല്‍ ഡ്രൈവാണ് സുസുക്കിയുടെ എസ് ക്രോസ്. എന്നാല്‍ ഇന്ത്യയിലെത്തുന്ന മാരുതിയുടെ എസ് ക്രോസില്‍ ഈ സംവിധാനം ഉണ്ടാവുമോയെന്ന് വ്യക്തമാല്ല. ഫിയറ്റില്‍നിന്ന് സ്വന്തമാക്കിയ 1.6 ലിറ്റര്‍ … Continue reading "സുസുക്കി എസ് ക്രോസ്"
        സുസുകി മോട്ടോര്‍ സൈക്കിള്‍സിന്റെ ലെറ്റ്‌സ് സ്‌കൂട്ടര്‍ കൊച്ചിയില്‍ പുറത്തിറക്കി. കൂടുതല്‍ കാര്യക്ഷമവും വേഗമേറിയതും ഭാരം കുറഞ്ഞതുമായ ലെറ്റ്‌സിന്റെ സ്‌റ്റൈലും ഇന്ധനക്ഷമതയും യുവത്വത്തെ കൂടുതല്‍ ആകര്‍ഷിപ്പിക്കുന്നു. 110 സിസി എന്‍ജിനുള്ള വാഹനത്തിന് 63 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജ് ലഭിക്കും. 46974 രൂപയാണ് വാഹനത്തിന്റെ ഷോറൂം വില. മൂല്യമുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ സുസുകി ശ്രദ്ധിക്കാറുണ്ടെന്ന് സുസുകി മോട്ടോര്‍ സൈക്കിള്‍സിന്റെ ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അതുല്‍ ഗുപ്ത ചടങ്ങില്‍ പറഞ്ഞു. അതി നൂതനമായ സെപ് … Continue reading "യുവമനസ് കീഴടക്കാനായി സുസുകി ലെറ്റ്‌സ്"
        ടൊയോട്ടയുടെ പുതിയ വാഹനം എത്യോസ് ക്രോസ് ഇന്ത്യന്‍ വിപണിയില്‍. ഇത്തവണത്തെ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തിന്റെ പെട്രോള്‍ , ഡീസല്‍ വേരിയന്റുകളാണ് നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വി, ജി(പെട്രോള്‍), വി.ഡി, ജി ഡി (ഡീസല്‍) എന്നിവയാണ് വേരിയന്റുകള്‍ . ലിവ ഹാച്ച്ബാക്കിന്റെ പുത്തന്‍ പതിപ്പാണ് എത്യോസ് ക്രോസ്. പരുക്കന്‍ രൂപഭാവമുള്ള ബോഡി കിറ്റാണ് വാഹനത്തിന് വ്യത്യസ്ത രൂപം നല്‍കുന്നത്. ബോഡി മുഴുവന്‍ വ്യാപിക്കുന്ന ബ്ലാക് പ്ലാസ്റ്റിക് ബാന്‍ഡ്, സില്‍വര്‍ ഫിനിഷുള്ള … Continue reading "പരുക്കന്‍ രൂപഭാവവുമായി എത്യോസ് ക്രോസ്"
        തിരു: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 4258 പേര്‍. ഇതില്‍ 1289 പേരും ഇരുചക്രവാഹനയാത്രികര്‍. 12 മാസത്തിനിടെ കേരളത്തിലെ പാതകളെ ചോരക്കളമാക്കിയത് 35,215 അപകടങ്ങള്‍. 2013ലെ റോഡപകടങ്ങളെക്കുറിച്ച് സംസ്ഥാന പോലീസ് വകുപ്പ് ക്രോഡീകരിച്ച റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കുകളാണിത്. സംസ്ഥാനത്തെ റോഡപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണത്തിലും തോതിലും കുറവുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മരണസംഖ്യയുടെ വര്‍ധനയിലെ തോത് ഏറ്റവും കുഞ്ഞത് 2013ലാണ്. മുന്‍വര്‍ഷത്തേക്കാള്‍ 28 എണ്ണം മരണസംഖ്യയില്‍ കുറവാണ്. 2012ല്‍ 4286 … Continue reading "അപകടങ്ങളില്‍ തലസ്ഥാനം മുന്നില്‍"
        വാഹനപ്പെരുപ്പത്തില്‍ സംസ്ഥാനം ശ്വാസം മുട്ടുന്നു. റോഡുകള്‍ വികാസിക്കുന്നില്ലെങ്കിലും സംസ്ഥാനത്തെ വാഹനപ്പെരുപ്പം ഇരട്ടിയിലധികം വര്‍ധിച്ചു വരുന്നു. ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും എണ്ണത്തിലാണ് കുതിച്ചുചാട്ടം. റോഡുവികസനമില്ലെങ്കിലും വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍വികസനമാണ് നടക്കുന്നതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 13 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ആകെ വാഹനങ്ങളുടെ എണ്ണത്തില്‍ 4.17 മടങ്ങാണ് വര്‍ധന. മോട്ടോര്‍ വാഹനവകുപ്പിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 200001ല്‍ ആകെ 20,97,863 വാഹനങ്ങള്‍ ഉണ്ടായിരുന്നത് 201314 ഏപ്രില്‍ വരെയുള്ള കണക്കുപ്രകാരം 87,51,895 ആയി വര്‍ധിച്ചു. 201213ല്‍ ആകെ … Continue reading "ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും എണ്ണത്തില്‍ വന്‍വര്‍ധന"

LIVE NEWS - ONLINE

 • 1
  11 mins ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 2
  58 mins ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 3
  5 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 4
  5 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 5
  7 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 6
  7 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 7
  7 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  7 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 9
  8 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍