Art & Culture

        ബ്രസീലിലെ റിയോ ഡി ജനീറോ ലോക പൈതൃക നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി. കഴിഞ്ഞ ദിവസമാണ് യുനെസ്‌കോ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പ്രകൃതിദത്തവും മനുഷ്യ നിര്‍മ്മിതവുമായ മനോഹാരിതകളുടെ അസാധാരണമായ കൂടിച്ചേരലുകളാണ് റിയോ നഗരത്തെ വ്യത്യസ്തമാക്കുന്നതെന്നും ഇതാണ് നഗരത്തിനു ലോകപൈതൃക പട്ടികയില്‍ ഇടം നേടുന്നതിനു സഹായകമായതെന്നും യുനെസ്‌കോ ചൂണ്ടിക്കാട്ടി. 2014ലെ ഫുട്‌ബോള്‍ ലോകകപ്പും ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ഒളിംപിക്‌സും റിയോയുടെ ടൂറിസം മേഖലക്കു വന്‍മുന്നേറ്റമായിരുന്നു സമ്മാനിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നഗരം ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചത്. ഗ്രാനൈറ്റ് കുന്നുകളും മനോഹരമായ ബീച്ചുകളും മഴക്കാടുകളുമാണ് റിയോക്ക് ഈ പട്ടികയില്‍ ഇടം സമ്മാനിച്ചത്. ബ്രസീലിലെ െ്രെകസ്റ്റ് ദ റിഡീമര്‍ പ്രതിമയ്ക്കു സമീപം നടന്ന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്

കുതിരമാളികയില്‍ സംഗീതോത്സവം

      സ്വാതിതിരുനാള്‍ സംഗീതട്രസ്റ്റിന്റെ സ്വാതി സംഗീതോത്സവം പതിനെട്ടാം വയസിലേക്ക്. ധനുമാസക്കുളിരില്‍ കോട്ടയ്ക്കകത്തെ പത്മനാഭസ്വാമിക്ഷേത്രത്തോട് ചേര്‍ന്നുള്ള കുതിരമാളികയില്‍ അരങ്ങേറുന്ന സംഗീതസാന്ദ്രമായ സന്ധ്യകള്‍ തലസ്ഥാനവാസികള്‍ക്ക് ഗൃഹാതുരമായ വിരുന്നൊരുക്കും. പതിവ്‌പോലെ ജനുവരി നാലിന് തുടങ്ങി പതിമൂന്നിന് അവസാനിക്കുന്ന സംഗീതസദ്യ 8ാം തീയതിയൊഴിച്ച് എല്ലാ ദിവസവും വൈകിട്ട് 6ന് കച്ചേരിയോടെ ആരംഭിക്കും. ചെന്നൈയിലെ മാര്‍ഗഴി സംഗീതോത്സവം പോലെ തിരുവനന്തപുരം കൊണ്ടാടുന്ന സംഗീതവിരുന്നിന് പതിവ് പോലെ ഇക്കുറിയും പാടാനും പക്കമേളമൊരുക്കാനും പ്രശസ്തരെത്തും. സഞ്ജയ് സുബ്രഹ്മണ്യനും ഒ.എസ്. അരുണും എസ്.ആര്‍. മഹാദേവശര്‍മ്മയും ബി. ഹരികുമാറും മറ്റുമൊക്കെ അരങ്ങ് തകര്‍ക്കും. ഇത്തവണ 15ാം തീയതി കുതിരമാളികയോട് ചേര്‍ന്നുള്ള എസ്.യു.ടി ചിത്രാലയത്തില്‍ പ്രിന്‍സ് രാമവര്‍മ്മയുടെ സ്‌പെഷ്യല്‍ കച്ചേരി കൂടിയുണ്ട്. ജനുവരി 6ന് പാടുന്നത് അദിതി പ്രഹ്ലാദ്. തിരുവനന്തപുരം സമ്പത്ത് (വയലിന്‍), ഡോ.ജി. ബാബു (മൃദംഗം), ആദിച്ചനല്ലൂര്‍ അനില്‍കുമാര്‍ (ഘടം), തിരുനക്കര രതീഷ് (മോര്‍സിംഗ്). ജനുവരി നാലിന് വൈകിട്ട് 6 ന് പ്രിന്‍സ് അശ്വതിതിരുനാള്‍ രാമവര്‍മ്മയുടെ കച്ചേരിയോടെയാണ് പരിപാടിയുടെ തുടക്കം. ആവണീശ്വരം എസ്.ആര്‍.വിനു (വയലിന്‍), ബി. ഹരികുമാര്‍ (മൃദംഗം), ഡോ.എസ്. കാര്‍ത്തിക് (ഘടം), പയ്യന്നൂര്‍ ഗോവിന്ദപ്രസാദ് (മോര്‍സിംഗ്) എന്നിവര്‍ പക്കമേളമൊരുക്കും. ജനുവരി 5ന് അമൃത വെങ്കടേഷ് പാടും. എം. രാജീവ് (വയലിന്‍), എസ്.ജെ. അര്‍ജുന്‍ ഗണേശ് (മൃദംഗം), ഡോ.എസ്. കാര്‍ത്തിക് (ഘടം), പയ്യന്നൂര്‍ ഗോവിന്ദപ്രസാദ് (മോര്‍സിംഗ്). ജനുവരി 7നാണ് ഒ.എസ്. അരുണിന്റെ സംഗീതക്കച്ചേരി. ആവണീശ്വരം എസ്.ആര്‍.വിനു (വയലിന്‍), ജെ. വൈദ്യനാഥന്‍ (മൃദംഗം), ഡോ.എസ്. കാര്‍ത്തിക് (ഘടം), രത്‌നശ്രി അയ്യര്‍ (തബല). ജനുവരി 9ന് വൈകിട്ട് 6 ന് ബൃന്ദ മാണിക്കവാസകന്‍ പാടുന്നു. തിരുവനന്തപുരം സമ്പത്ത് (വയലിന്‍), പാലക്കാട് മഹേഷ് കുമാര്‍ (മൃദംഗം), വാഴപ്പള്ളി കൃഷ്ണകുമാര്‍ (ഘടം), തിരുനക്കര രതീഷ് (മോര്‍സിംഗ്). ജനുവരി 10ന് താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി പാടുന്നു. ഇടപ്പള്ളി അജിത്കുമാര്‍ (വയലിന്‍), ഡോ.ജി. ബാബു (മൃദംഗം), ഉഡുപ്പി ശ്രീധര്‍ (ഘടം), കോട്ടയം മുരളി (മോര്‍സിംഗ്). ജനുവരി 11ന് അമിത് നഡിഗിന്റെ പുല്ലാങ്കുഴല്‍ കച്ചേരിയാണ്. എസ്.ആര്‍. മഹാദേവശര്‍മ്മ (വയലിന്‍), ചേര്‍ത്തല കൃഷ്ണകുമാര്‍ (മൃദംഗം), മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ (ഘടം), സോമശേഖര്‍ ജോയിസ് (കൊന്നക്കോല്‍). ജനവരി 8ാംതീയതി രണ്ട് കച്ചേരികള്‍. വൈകിട്ട് 5.30ന് മഹാദേവന്റെ വീണക്കച്ചേരി. പാലക്കാട് മഹേഷ് കുമാര്‍ (മൃദംഗം), ആദിച്ചനല്ലൂര്‍ അനില്‍കുമാര്‍ (ഘടം). രാത്രി 7മണിക്ക് സുരഭി പുസ്തകം പാടുന്നു. ആനന്ദ് വിശ്വനാഥന്‍ (വയലിന്‍), പാലക്കാട് മഹേഷ് കുമാര്‍ (മൃദംഗം), ആദിച്ചനല്ലൂര്‍ അനില്‍കുമാര്‍ (ഘടം). 15ാം തീയതി വൈകിട്ട് ആറിന് ശ്രീ ഉത്രാടം തിരുനാള്‍ ചിത്രാലയത്തില്‍ പ്രിന്‍സ് രാമവര്‍മ്മയുടെ സ്‌പെഷ്യല്‍ കച്ചേരിയുണ്ടാകും. ആവണീശ്വരം എസ്.ആര്‍.വിനു (വയലിന്‍), ബി. ഹരികുമാര്‍ (മൃദംഗം), ഡോ.എസ്. കാര്‍ത്തിക് (ഘടം), പയ്യന്നൂര്‍ ഗോവിന്ദപ്രസാദ് (മോര്‍സിംഗ്). ജനുവരി 12ന് കശ്യപ് മഹേഷിന്റെ പാട്ട്. ബി. അനന്തകൃഷ്ണന്‍ (വയലിന്‍), നെയ്‌വേലി വെങ്കടേഷ് (മൃദംഗം), മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ (ഘടം), ഭാഗ്യലക്ഷ്മി എം.കൃഷ്ണ (മോര്‍സിംഗ്). അവസാനദിവസമായ 13ാം തീയതിയാണ് സഞ്ജയ് സുബ്രഹ്മണ്യന്‍ പാടുക. എസ്. വരദരാജന്‍ (വയലിന്‍), നാഞ്ചില്‍ ആര്‍. അരുള്‍ (മൃദംഗം), പെരുകാവ് പി.എല്‍. സുധീര്‍ (ഘടം), ഭാഗ്യലക്ഷ്മി എം.കൃഷ്ണ (മോര്‍സിംഗ്)

വിസ്മയിപ്പിച്ച് ഈജിപ്തിലെ പുരാതന നഗരം
വാകമരച്ചോട്ടിലെ നന്മമരം
ശൈത്യകാലത്തിന്റെ വരവറിയിച്ച് ആകാശവെള്ളരി
പട്ടുടുത്ത് തെരേസ ഇന്ത്യയുടെ മനം കവര്‍ന്നു

          പട്ടു സാരിയണിഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഇന്ത്യന്‍ സംസ്‌കാരം നെഞ്ചോട് ചേര്‍ത്തത് ലോക ശ്രദ്ധയാകര്‍ഷിക്കുന്നു. നവംബര്‍ മെയ് എട്ടിനായിരുന്നു ഇന്ത്യ സന്ദര്‍ശച്ചത്. ഇന്ത്യയില്‍ വന്ന അവര്‍ ആദ്യ ദിവസം തന്നെ ബംഗലൂരു ഹള്‍സൂരിവിലെ സോമേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതാണ് ലോക ശ്രദ്ധേയമാത്. രണ്ട് പൂജാരികള്‍ അവരെ അനുഗമിച്ചു. സ്ഥിരമായി ഫ്രോക്കില്‍ സുന്ദരിയായി എത്തിരുന്ന തെരേസ ഇന്ത്യയില്‍ എത്തിയപ്പോള്‍ പാട്ടുസാരിയുടുത്തതാണു ആരാധകര്‍ ശ്രദ്ധിച്ചത്. പച്ചയും സ്വര്‍ണ്ണ നിറവും ചേര്‍ന്ന സാരിയില്‍ പരമ്പരാഗത വേഷത്തില്‍ എത്തിയ തെരേസയുടെ ചിത്രം ട്വിറ്ററില്‍ തരംഗമായി. അതായത് ബ്രിട്ടിഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചതോ നയപരമായി കൂടിക്കാഴ്ചകള്‍ നടത്തിയതോ അമ്പലദര്‍ശനം നടത്തിലയതോ ഒന്നുമല്ല ആളുകള്‍ ശ്രദ്ധിച്ചതെന്ന് ചുരുക്കം

ടിപ്പു ജയന്തി; കര്‍ണാടകയില്‍ കനത്ത സുരക്ഷ
ഓര്‍മയിലേക്ക് തകര്‍ന്ന് സെന്റ് ബനഡിക്ട് ബസിലിക്ക
അമേരിക്കന്‍ കോമിക് കഥാപാത്രം ‘വണ്ടര്‍ വുമണ്‍’ യുഎന്‍ ഓണററി അംബാസഡര്‍
ഉറുമാമ്പഴ ഉത്സവം കാണാന്‍ അല്‍ബാഹ വിളിക്കുന്നു

        ഗര്‍ഫ് ലോകത്തെ സവിസേഷ ഉത്സവമായ ഉറുമാമ്പഴ ഉത്സവത്തിന് വന്‍ തിരക്ക്. സൗദിയിലെ അല്‍ബാഹയില്‍ നടക്കുന്ന ഉത്സവത്തില്‍ പ്രദേശവാസികളും സഞ്ചാരികളും വന്‍തോതില്‍് എത്തിത്തുടങ്ങി. 180 ഓളം കര്‍ഷകര്‍ അണിനിരക്കുന്ന ഉറുമാമ്പഴോല്‍സവത്തില്‍ 250 ഓളം കൃഷിയിടങ്ങളില്‍നിന്നുള്ള പഴങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മേഖലയിലെ കര്‍ഷകര്‍ വര്‍ഷത്തില്‍ 13 ടണ്‍ ഉറുമാമ്പഴം ഉല്‍പ്പാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്ക്. പഴങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയും കര്‍ഷകര്‍ക്ക് കൂടുതല്‍ ഉല്‍പാദിപ്പിക്കാനുള്ള പ്രചോദനം നല്‍കുകയുമാണ് പ്രദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. ‘റുമാന്‍ അല്‍ബാഹ’ പ്രദര്‍ശനത്തിന്റെ ഭാഗമായി മറ്റ് കൃഷി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്. കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച ബോധവല്‍ക്കരണ കഌസുകളും ലഘുലേഖ വിതരണവും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്

സ്വര്‍ണം കൊണ്ട് കക്കൂസ്

        ന്യൂയോര്‍ക്ക്: ഒടുവില്‍ സ്വര്‍ണം കൊണ്ട് കക്കൂസും നിര്‍മിച്ചു. എവിടെയെന്നല്ലേ…അങ്ങ് ഏഴാം കടലിനക്കരെ അമേരിക്കയില്‍… ന്യൂയോര്‍ക്കിലെ മ്യൂസിയത്തിലാണ് ഈ സ്വര്‍ണ കക്കൂസ് നിര്‍മിച്ചിരിക്കുന്നത്. ഇതാകട്ടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നഗരത്തിലെ ഗഗന്‍ഹീം മ്യൂസിയത്തിലാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ടൊരു ടോയ്‌ലറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ ആര്‍്ട്ടിസ്റ്റായ മൗറിസോ കാറ്റ്‌ലാനാണ് ഇതിന്റെ ശില്‍പ്പി. ആകര്‍ഷകമായ ഒരു കാഴ്ച മാത്രമാണിതെന്ന് കരുതുന്നവര്‍ക്ക് തെറ്റി. മറ്റേത് ടോയ്‌ലറ്റും പോലെ ഇതും സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാനാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി തുറന്നു കൊടുത്തു. എന്നാല്‍ ഇതിനെതിരെ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. കാരണം സ്വര്‍ണം വിലപ്പെട്ടതും അമൂല്യവുമായ ലോഹമായാണ് ലോകം മുഴുവന്‍ നോക്കിക്കാണുന്നത്. വില എത്ര കൂടിയാലും സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതില്‍ ആരും പിന്നോട്ടു പോകാറുമില്ല. എന്നാല്‍ ഇത്തരത്തിലുള്ള സ്വര്‍ണത്തെ ക്ലോസറ്റ് പണിയാനുപയോഗിച്ചത് ഇതിനോടുള്ള അനാദരവായാണ് പലരും ചൂണ്ടിക്കാട്ടുന്നത്

ബലി പെരുന്നാള്‍ തിങ്കളാഴ്ച

          കോഴിക്കോട്: ദുല്‍ഹജ്ജ് മാസപ്പിറവി കാപ്പാട് കണ്ടതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് ഒന്നും സെപ്റ്റംബര്‍ 12 ബലിപെരുന്നാളും ആയിരിക്കുമെന്ന് കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് അബ്ദുല്‍ഹമീദ് മദീനി എന്നിവരും ഇതേദിവസം ബലിപെരുന്നാള്‍ ഉറപ്പിച്ചിട്ടുണ്ട്

നളന്ദയും ഇനി പൈതൃക പട്ടികയില്‍

      യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള നളന്ദയും ഇടം നേടി. യുനെസ്‌കോയുടെ കീഴിലുള്ള വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയാണ് നളന്ദയെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇസ്താംബൂളില്‍ നടക്കുന്ന, കമ്മിറ്റിയുടെ 40-ാം സെഷനിലാണ് നളന്ദയുള്‍പ്പെടെ ഒന്‍പത് പുതിയ സ്ഥലങ്ങള്‍ ഇടം നേടിയത്. വിവിധ രാജ്യങ്ങളില്‍ നിന്നായി സമര്‍പ്പിക്കപ്പെട്ട 27 നോമിനേഷനുകളില്‍ നിന്നാണ്, ഒരു ദിവസം നീണ്ടു നിന്ന പരിശോധനകള്‍ക്കു ശേഷം ഒന്‍പത് പുതിയ സ്ഥലങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ചൈന, ഇറാന്‍, സ്‌പെയിന്‍, ഗ്രീസ,് തുര്‍ക്കി, ബ്രിട്ടന്‍, മൈക്രോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നോമിനേഷനുകളാണ് പട്ടികയില്‍ പുതുതായി ചേര്‍ത്തിട്ടുള്ളത്. ഞായറാഴ്ച വരെ നീളുന്ന സെഷനില്‍ 18 പൈതൃക സ്ഥലങ്ങളുടെ നോമിനേഷനുകള്‍ കൂടി കമ്മിറ്റി പരിശോധിക്കും. 1977 ല്‍ രൂപം കൊണ്ട വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ നിലവിലെ സെഷന്‍ ഈ മാസം 10 നാണ് തുടങ്ങിയത്

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.