Tuesday, November 13th, 2018

ആലപ്പുഴ: കായംകുളത്ത് വീട്ടുകാര്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ കവര്‍ച്ച. വീടിനുള്ളില്‍ ഒളിച്ചുകയറിയ മോഷ്ടാവ് 1.4 ലക്ഷം രൂപ അപഹരിച്ചു. ചേരാവള്ളി പുത്തന്‍പുരക്കല്‍ തെക്കതില്‍ ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. പണം ബാഗിനുള്ളിലാക്കി മേശക്കുള്ളില്‍വച്ച് പൂട്ടിയിരിക്കുകയായിരുന്നു. മേശയുടെ താക്കോല്‍ കൈക്കലാക്കി മേശതുറന്ന് മോഷ്ടാവ് പണം അപഹരിച്ചു. ബഷീറും കുടുംബവും മുറിക്കുള്ളില്‍ ടിവി കാണുകയായിരുന്നു. ഇതിനിടെ അടുത്ത മുറിയിലേക്ക് കയറിയ ബഷീറിന്റെ മരുമകള്‍ ബാഗുമായി ഒരാള്‍ നില്‍ക്കുന്നത് കണ്ടു. ഇവര്‍ ബഹളമുണ്ടാക്കിയതോടെ മോഷ്ടാവ് യുവതിയെ തള്ളിയിട്ടശേഷം ഓടി രക്ഷപ്പെട്ടു. ബഹളംകേട്ട് ഓടിയെത്തിയ … Continue reading "വീട്ടുകാര്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ കവര്‍ച്ച"

READ MORE
വെള്ളംകയറിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് കുടിവെള്ളത്തിനാണ്.
കാലവര്‍ഷം കനത്ത നാശം വിതച്ചതിനാല്‍ സ്‌കൂള്‍ കലോത്സവ വേദി മാറ്റിയേക്കുമെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ആലപ്പുഴ: ഓണവിപണി ലക്ഷ്യമിട്ട് അനധികൃതമായി കടത്തിക്കൊണ്ടുവന്ന് സൂക്ഷിച്ച 15 ലിറ്ററോളം ഗോവന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തു. ഓണത്തിനോടനുബന്ധിച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആലപ്പുഴ കൈചൂണ്ടിമുക്ക് പ്രദേശത്ത് നടത്തിയ പ്രത്യേക നിരീക്ഷണമായ ‘സ്‌പെഷ്യല്‍ ഡ്രൈവി’ലാണ് ഗോവന്‍ നിര്‍മിത വിദേശമദ്യം പിടികൂടിയത്. കഴിഞ്ഞദിവസങ്ങളില്‍ എക്‌സൈസ് ഷാഡോ അംഗങ്ങള്‍ നടത്തിയ വിവരശേഖരണത്തില്‍നിന്നാണ് ഗോവന്‍ നിര്‍മിത മദ്യമടക്കമുള്ള അന്യസംസ്ഥാന മദ്യം ചില ഭാഗങ്ങളില്‍ ഓണവിപണി ലക്ഷ്യമാക്കി ശേഖരിക്കുന്നതായി വിവരം ലഭിച്ചത്. വീട്ടുടമസ്ഥനായ ഷാജി ജോസഫ് വര്‍ഷങ്ങളായി വിദേശത്താണ്. ഇയാളുടെ മകന്‍ ആകാശ് ജോസഫ്(22) … Continue reading "ഗോവന്‍ നിര്‍മിത വിദേശമദ്യം പിടികൂടി"
അപകടത്തെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകി ഓടുകയാണ്.
ആലപ്പുഴ: ചെങ്ങന്നൂരില്‍ ബൈക്ക് തട്ടിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പോലീസ് ഡ്രൈവറെയും ഭാര്യയെയും ആക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔേദ്യാഗിക വാഹനത്തിലെ ഡ്രൈവര്‍ മുളക്കുഴ പെരിങ്ങാല ജയവിലാസത്തില്‍ ജയേഷ്(39), ഭാര്യ രഞ്ജിനി(29) എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരുക്കേറ്റത്. ഇവരെ ആക്രമിച്ചതിന് പെരിങ്ങാല വെട്ടിക്കാലാ തെക്കേച്ചിറയില്‍ മനീഷ് (26), പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന് പെണ്ണുക്കര പുത്തന്‍പറമ്പില്‍ രാധാകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ജയേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് … Continue reading "പോലീസ് ഡ്രൈവര്‍ക്കും ഭാര്യയ്ക്കും റോഡില്‍ മര്‍ദനം; 2 പേര്‍ അറസ്റ്റില്‍"
ആലപ്പുഴ: തുറവൂര്‍ തൈക്കാട്ടുശ്ശേരി കായലില്‍ മാലിന്യം തള്ളാനെത്തിയവരെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് മത്സ്യമാലിന്യം വാഹനത്തില്‍ കൊണ്ടുവന്ന് കായലില്‍ തള്ളാനെത്തിയവരെയാണ് പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. ബോക്‌സുകള്‍ കഴുകാനെന്ന വ്യാജേനയാണിവര്‍ എത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് കാലി ബോക്‌സുകള്‍ അടുക്കിവച്ചശേഷം അതിനുമറയിലാണ് മാലിന്യം നിറച്ച ബോക്‌സുകള്‍ വച്ചിരുന്നത്. കുറച്ച് ബോക്‌സുകള്‍ കഴുകിയശേഷം ഇവര്‍ മാലിന്യം കായലിലേക്ക് തള്ളി. കായലില്‍ വലിയതോതില്‍ ഒഴുകിനടക്കുന്ന മാലിന്യം കണ്ട് ശ്രദ്ധയില്‍പ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഈ വിവരം പഞ്ചായത്തംഗത്തെ അറിയിച്ചത്. തുടര്‍ന്ന് കുത്തിയതോട് പോലീസെത്തി വാഹനവും … Continue reading "കായലില്‍ മാലിന്യം തള്ളാനെത്തിയവരെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു"

LIVE NEWS - ONLINE

 • 1
  1 hour ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 2
  2 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 3
  2 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 4
  3 hours ago

  മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

 • 5
  3 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 6
  3 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

 • 7
  4 hours ago

  നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

 • 8
  4 hours ago

  പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

 • 9
  5 hours ago

  മുപ്പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി