ആലപ്പുഴ: കായംകുളത്ത് ട്രെയിനില്‍ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ ബംഗാള്‍ സ്വദേശി പിടിയില്‍. കഴിഞ്ഞ 3ന് തിരുവനന്തപുരം നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത കോഴിക്കോട് സ്വദേശിനി നേഹയുടെ ബാഗ് ആണ് ബംഗാള്‍ സ്വദേശിയായ സഹിമത്ത്(23) മോഷ്ടിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ ദിവസം ഇയാള്‍ വീണ്ടും റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയായിരുന്നു. യാത്രക്കാരിയുടെ മൊബൈല്‍ ഫോണും രേഖകളും ഉള്‍പ്പെടെ നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്നു. രാത്രി ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ നേഹയുടെ ബാഗുമായി ഇയാള്‍ ട്രെയിനില്‍ നിന്നും … Continue reading "ട്രെയിനില്‍ ബാഗ് മോഷണം; ബംഗാള്‍ സ്വദേശി പിടിയില്‍"
ഇന്ത്യ-പാക് സൈനികര്‍ ദീപാവലി മധുരം പങ്കുവെച്ചു
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സൈനികര്‍ ദീപാവലി മധുരം പങ്കുവെച്ചു. അതാരി വാഗാ അതിര്‍ത്തിയിലാണ് സൈനികര്‍ പരസ്പരം മധുരം കൈമാറുകയും ആശംസ അറിയിക്കുകയും ചെയ്തത്. ബിഎസ്എഫ് ജവാന്മാര് അതിര്‍ത്തിക്കപ്പുറമുള്ള പാക് സൈനികര്‍ക്ക് മധുരം കൈമാറി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മധുരം കൈമാറുന്ന ചടങ്ങ് ബിഎസ്എഫ് ഒഴിവാക്കിയിരുന്നു.
അതിര്‍ത്തിയിലെ സംഘര്‍ഷം കണക്കിലെടുത്താണ് സൗഹൃദ ചടങ്ങ് ഇന്ത്യന്‍ സൈന്യം ഉപേക്ഷിച്ചത്. പ്രധാന ആഘോഷ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെ സൈനികരും പരസ്പരം മധുരം കൈമാറുകയും ആശംസ അറിയിക്കുകയും പതിവുണ്ട്. നിയന്ത്രണരേഖയില്‍ ആഴ്ചകളായി തുടര്‍ന്നുവരുന്ന വെടിവെപ്പിനു അവധികൊടുത്താണ് സൈനികര്‍ പരസ്പരം മധുരം കൈമാറിയത്.
കിരണിനൊപ്പം ബൈക്കിലുണ്ടായിരുന്ന സഹപാഠിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.