Thursday, January 17th, 2019
ആരാധാനാലയങ്ങളില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരെ വിലക്കരുത്.
ആലപ്പുഴ: മാന്നാറില്‍ സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത കേസില്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന തിരുവല്ല കോയിപ്രം കുന്നത്തുംകര കാഞ്ഞിരംനില്‍ക്കുന്നതില്‍ വിജിത്തിനെയാണു(28) മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 28ന് ഉച്ചക്ക് ഒരു മണിയോടെ ചെന്നിത്തല കല്ലുമ്മൂട് കാട്ടില്‍ മുക്കിനു സമീപമായിരുന്നു മോഷണം. നടന്നുപോയ ചെന്നിത്തല കിഴക്കേവഴി കേശവഭവനത്തില്‍ കോമളത്തിനോട്(58) വഴി ചോദിക്കാനെന്ന വ്യാജേനയെത്തിയ വിജിത് സമീപം സ്‌കൂട്ടര്‍ നിര്‍ത്തി അഞ്ചര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. അവധിക്ക് നാട്ടിലെത്തിയതായിരുന്നു വിജിത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് … Continue reading "മാല പൊട്ടിച്ചെടുത്ത കേസില്‍ സിആര്‍പിഎഫുകാരന്‍ അറസ്റ്റില്‍"
ആലപ്പുഴ: ചാരുംമൂടില്‍ പ്രസവിച്ച ഉടന്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അമ്മ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. 14ന് രാവിലെ വീട്ടില്‍ പ്രസവിച്ച ഇടപ്പോണ്‍ കളരിക്കല്‍ വടക്കേതില്‍ അഞ്ജന(36) കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രസവശേഷമുള്ള അമിത രക്തസ്രാവത്തിന് ചികിത്സയില്‍ കഴിയുന്ന അഞ്ജനയെ ഇന്ന് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യും. വായയും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചതും കഴുത്തു ഞെരിച്ചതും മരണകാരണമായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളുണ്ട്. കരള്‍ പൊട്ടിയിട്ടുണ്ട്. തുടര്‍ന്നാണ് അഞ്ജനയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നതെന്ന് … Continue reading "പ്രസവിച്ച ഉടന്‍ കുഞ്ഞ് മരിച്ച സംഭവം; അമ്മ കൊലപ്പെടുത്തിയതെന്ന് പോലീസ്"
ലോറി നിര്‍ത്തിയിട്ട് ടയര്‍ മാറുന്നതിനടയില്‍ മറ്റൊരു ലോറി പിന്നിലിടിക്കുകയായിരുന്നു.
ആലപ്പുഴ: കഞ്ചാവുമായി യുവാക്കളെ എക്‌സൈസ് പിടികൂടി. പള്ളിപ്പാട് നടുവട്ടം ഭാഗത്ത് നിന്നുമാണ് മൂന്നംഗ സംഘത്തെ കാര്‍ത്തികപ്പള്ളി എക്‌സൈസ് പിടികൂടിയത്. നടുവട്ടം കാടന്‍ തുണ്ടില്‍ കിഴക്കതില്‍ ധനീഷ്(24), കാരിസ് ഹോമില്‍ കാരിസണ്‍(23) നങ്ങ്യാര്‍കുളങ്ങര കൊപ്പാറേത്ത് തെക്കതില്‍ ഹരികൃഷ്ണന്‍(21) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പള്ളിപ്പാട്, ഹരിപ്പാട്, മാവേലിക്കര, മുതുകുളം, കാര്‍ത്തികപ്പള്ളി ഭാഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് ആഡംബര ബൈക്കുകളിലെത്തി കഞ്ചാവ് കൈമാറുന്ന കണ്ണികളാണ് ഇവരെന്ന് എക്‌സൈസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ മഹേശന്റെ … Continue reading "കഞ്ചാവുമായി യുവാക്കള്‍ പിടിയിലായി"
ആലപ്പുഴ: കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയ യുവതിയും സംഘവും അറസ്റ്റില്‍. ഓച്ചിറ പായിക്കുഴി നാട്ടുങ്കല്‍വീട്ടില്‍ നസീന(23), കൃഷ്ണപുരം നിഷാദ് മന്‍സിലില്‍ നിഷാദ്(22), പെരുങ്ങാല കണ്ടിശ്ശേരി തെക്കതില്‍ മുഹമ്മദ് കുഞ്ഞ്(28) എന്നിവരാണു പിടിയിലായത്. എടിഎം കാര്‍ഡ് കൂട്ടുകാരി അറിയാതെ തട്ടിയെടുത്ത ശേഷം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ഒപ്പം പോയ സമയത്താണ് ഇവരെ അറസ്റ്റ് ചെയ്തത്. പത്തിയൂര്‍ കിഴക്ക് സ്‌നേഹാലയത്തില്‍ സുരേഷിന്റെ ഭാര്യ കല കഴിഞ്ഞ എട്ടിനാണു തന്റെ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. ബാങ്കില്‍ … Continue reading "എടിഎം തട്ടിപ്പ്; യുവതിയും സംഘവും അറസ്റ്റില്‍"
ആലപ്പുഴ: പാതിരപ്പള്ളിയിലെ സ്വകാര്യ കേബിള്‍ ടിവി ഓഫീസ് കുത്തിതുറന്ന് ഒരു ലക്ഷം രൂപ വിലവരുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിച്ച മൂന്ന് പേര്‍ പിടിയിലായി. ആലപ്പുഴ പാലസ് വാര്‍ഡ് തെക്കേക്കുളമാക്കിയില്‍ രാജ്കമല്‍(36), കലവൂര്‍ പാറപ്പുറത്ത്‌വെളി ബിനീഷ്(34), ആര്യാട് വ്യാസപുരം പക്ഷണമ്പലത്തുവെളി പ്രതീഷ്(32)എന്നിവരാണ് പിടിയിലായത്. എട്ടാം തിയതി രാത്രിയിലായിരുന്നു മോഷണം. മൂന്ന്‌പേരും കേബിള്‍ മേഖലയില്‍ ജോലി ചെയ്തിരുന്നവരാണ്. കേബിള്‍ ടിവി രംഗത്തുള്ള കിടമത്സരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പാതിരപ്പള്ളി നാഷണല്‍ ഹൈവേക്ക് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളുടെ ചിത്രം പതിഞ്ഞതായും … Continue reading "കേബിള്‍ ടിവി ഓഫീസ് കുത്തിതുറന്ന് മോഷണം; മൂന്ന് പേര്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  12 hours ago

  അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

 • 2
  14 hours ago

  കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

 • 3
  16 hours ago

  കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

 • 4
  16 hours ago

  വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

 • 5
  19 hours ago

  ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

 • 6
  20 hours ago

  വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

 • 7
  21 hours ago

  ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

 • 8
  21 hours ago

  വേദനയോടെ സാമുവല്‍ കുറിക്കുന്നു…

 • 9
  21 hours ago

  വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം