Monday, November 12th, 2018
സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വിലപേശുന്നു
ആലപ്പുഴ: നൂറനാട് പള്ളിക്കല്‍ സ്വയംഭൂ മഹാഗണപതി ക്ഷേത്രത്തിലെ പ്രധാന കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചശേഷം ഉപേക്ഷിച്ചു. ക്ഷേത്രത്തിലെ നിരീക്ഷണ കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് 30ന് പുലര്‍ച്ചെ ഒന്നോടെയാണ് മോഷണം നടന്നതെന്നാണ് കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും അറിയാന്‍ സാധിച്ചത്. വെളുപ്പിന് ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് പ്രധാന ശ്രീകോവിലിന് മുന്നിലെ വഞ്ചി കാണാതായ വിവരം അറിഞ്ഞത്. ഇവര്‍ വിവരം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ശ്രീകുമാറിനേയും സെക്രട്ടറി അരുണ്‍ രാജിനെയും അറിയിക്കുകയും പിന്നീട് ആറാട്ടുകടവിലെ കുളപ്പുരക്ക് … Continue reading "ക്ഷേത്രത്തില്‍ കവര്‍ച്ച"
ഹരിപ്പാട്: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് പുനരധിവാസത്തിനായി റിലയന്‍സ് ഫൗണ്ടേഷന്‍ 71കോടി രൂപ നല്‍കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍ പേഴ്‌സണ്‍ നിത അംബാനി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21കോടി രൂപയും, ദുരിതബാധിത പ്രദേശങ്ങളില്‍ 50 കോടി രൂപയുമാണ് വിനിയോഗിക്കുക. ഫൗണ്ടേഷന്‍ കേരളത്തിലെ പ്രളയ ബാധിത മേഖലകളില്‍ നടത്തുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും അവലോകനത്തിനുമായാണ് ഫൗണ്ടേഷന്‍ ചെയര്‍ പേഴ്‌സണ്‍ നിതാ എം അംബാനി കേരളത്തിലെത്തിയത്.
ആലപ്പുഴ: അമ്പലപ്പുഴ റെയില്‍വേ സ്‌റ്റേഷന് സമീപം റെയില്‍വേ സിഗ്‌നല്‍ തകരാറിനെത്തുടര്‍ന്ന് തീവണ്ടികള്‍ വൈകി. തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി അരമണിക്കൂറും ബംഗലൂരുവിലേക്കുള്ള കൊച്ചുവേളി എക്‌സ്പ്രസ് ഒരു മണിക്കൂറുമാണ് അമ്പലപ്പുഴയില്‍ നിര്‍ത്തിയിട്ടത്. വൈകീട്ട് 6.45ന് എത്തേണ്ട ജനശതാബ്ദി ഇന്നെൈവകീട്ട് 8.50 നാണ് അമ്പലപ്പുഴയില്‍ എത്തിയത്. ഇത് അരമണിക്കൂറിനുശേഷമാണ് സിഗ്‌നല്‍ കടന്നത്. രാത്രി 7.45ന് എത്തിയ കൊച്ചുവേളി 8.50നാണ് അമ്പലപ്പുഴ വിട്ടത്. ഈ തീവണ്ടി 7.09ന് അമ്പലപ്പുഴയില്‍ എത്തേണ്ടതാണ്.
ആലപ്പുഴ: തുറവൂരില്‍ മലിനജലം കുടിച്ച് തുറവൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് ഉണ്ണിവീട്ടില്‍ ചിറയില്‍ തങ്കമ്മയുടെ പശു ചത്തു. രണ്ട് വയസുള്ള 6 ലിറ്റര്‍ വീതം ദിവസേന കറവയുള്ള പശുവാണ് ചത്തത്. വീട്ടിലെ വെള്ളക്കെട്ടിലുണ്ടായ മലിനജലം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് വെറ്ററിനറി ഡോക്ടര്‍ പറഞ്ഞു.
കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി

LIVE NEWS - ONLINE

 • 1
  4 hours ago

  ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

 • 2
  5 hours ago

  ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

 • 3
  7 hours ago

  ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

 • 4
  10 hours ago

  വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

 • 5
  11 hours ago

  ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

 • 6
  12 hours ago

  കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

 • 7
  12 hours ago

  അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 • 8
  13 hours ago

  ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

 • 9
  13 hours ago

  ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍