Saturday, February 16th, 2019

ആലപ്പുഴ: ചേര്‍ത്തലയില്‍ മതപഠനത്തിന് മദ്രസയിലെത്തിയ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസാഅധ്യാപകന്‍ അറസ്റ്റില്‍. കോതമംഗലം നെല്ലിക്കുഴി പഞ്ചായത്ത് വെള്ളാറ മറ്റത്തില്‍ വീട്ടില്‍ എ മുഹമ്മദിനെ(50)യാണ് ചേര്‍ത്തല സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പോക്‌സോ നിയമപ്രകാരമാണ് ചേര്‍ത്തല പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം നാട്ടിലേക്കുപോയ മുഹമ്മദിനെ ഇന്നലെ കോതമംഗലത്തു നിന്നാണ് പോലീസ് പിടികൂടിയത്.

READ MORE
ശ്വാസ കോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു
ആലപ്പുഴ: കുട്ടനാട്ടില്‍ ചങ്ങലകൊണ്ടു ബന്ധിച്ച നിലയില്‍ ഗൃഹനാഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. രാമങ്കരി പനക്കളം വീട്ടില്‍ വര്‍ഗീസ് ഔസേഫിന്റെ (ബാബു58) മൃതദേഹമാണ് ചെറുവള്ളിക്കാവ് മൂലംകുന്നം പാടശേഖരത്തിന്റെ മോട്ടോര്‍ തറയ്ക്കു സമീപം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി വീട്ടില്‍ കിടന്നുറങ്ങിയ ഇയാളെ 12 മണി വരെ ബന്ധുക്കള്‍ കണ്ടിരുന്നു. വീട്ടിലെ വള്ളം പൂട്ടാന്‍ ഉപയോഗിക്കുന്ന ചങ്ങല കൊണ്ടു ശരീരം സമീപത്തുള്ള മരവുമായി ബന്ധിച്ച നിലയിലായിരുന്നു. എസി റോഡ് പുറമ്പോക്കിലെ കച്ചവടക്കാരനായ വര്‍ഗീസിനു സാമ്പത്തിക ബാധ്യതകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. അസ്വാഭാവിക … Continue reading "ചങ്ങലകൊണ്ടു ബന്ധിച്ച കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി"
ആലപ്പുഴ: തായങ്കരിയില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വാഹനം മറിഞ്ഞു രണ്ടുകുട്ടികള്‍ക്കു പരുക്ക്. ഇവരെ ചമ്പക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായങ്കരി മൂലേപ്പാടം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. രാമങ്കരി സഹൃദയ സ്‌കൂളിലെ വാഹനമാണ് മറിഞ്ഞത്. വാഹനത്തില്‍ 12 കുട്ടികളുണ്ടായിരുന്നു.
ആലപ്പുഴ: വള്ളികുന്നം വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തുന്ന സംഘത്തലവന്‍ ഉള്‍പ്പെടെ വള്ളികുന്നത്ത് അറസ്റ്റിലായ 5 യുവാക്കള്‍ റിമാന്‍ഡിലായി. പായ്ക്കറ്റിലാക്കിയ 2 കിലോ കഞ്ചാവും 50 ഗ്രാം തൂക്കമുള്ള 7 പൊതികളും ഇവരില്‍ നിന്നു പൊലീസ് കണ്ടെടുത്തു. സ്‌കൂള്‍ പരിസരത്തു കഞ്ചാവ് വില്‍പ്പനയ്ക്കിടെ 4 യുവാക്കളെ പിടികൂടിയതിനു പിന്നാലെ സംഘത്തലവനെ 2 കിലോ കഞ്ചാവുമായി കറ്റാനം മങ്ങാരം ജംക്ഷനില്‍ നിന്ന് പൊലീസ് വലയിലാക്കുന്നത്. മൂന്നാംകുറ്റി മഞ്ഞാടിത്തറ ബിസ്മിന മന്‍സിലില്‍ ബുനാഷ് ഖാന്‍(29), കൊച്ചുവിള പടീറ്റതില്‍ നസീര്‍(32), നടുവിലെ … Continue reading "കഞ്ചാവ് വില്‍പ്പന സംഘത്തലവന്‍ ഉള്‍പ്പെടെ അറസ്റ്റിലായ 5 യുവാക്കള്‍ റിമാന്‍ഡില്‍"
ആലപ്പുഴ: പുറക്കാട് പഞ്ചായത്തില്‍ ഹോട്ടലുകള്‍, ലഘുഭക്ഷണപാനീയ കേന്ദ്രങ്ങള്‍, കൂള്‍ബാറുകള്‍, സോഡാ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ആരോഗ്യ വിഭാഗം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പഴകിയതും, ഉപയോഗശൂന്യവുമായ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്.
ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തിവന്ന സംഘത്തിലെ പ്രധാനിയെ ഒന്നരക്കിലോ കഞ്ചാവുമായി എക്‌സൈസ് അധികൃതര്‍ പിടികൂടി. ആലപ്പുഴ നഗരസഭ കാളാത്ത് വാര്‍ഡില്‍ മുപ്പത് നികര്‍ത്തില്‍ വി.ആര്‍.മനുവിനെ(25) യാണ് അറസ്റ്റുചെയ്തത്. മുഹമ്മ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പന നടത്തി കിട്ടിയ 1,500 രൂപയും കഞ്ചാവ് വില്‍ക്കുന്നതിനുള്ള കവറുകളും മനുവിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്തു. മഹാരാഷ്ട്രയില്‍നിന്ന് ട്രെയിനില്‍ കഞ്ചാവ് എത്തിച്ച് കേരളത്തില്‍ വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയാണ് മനുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ … Continue reading "കഞ്ചാവ് വില്‍പ്പന നടത്തിവന്ന സംഘത്തിലെ പ്രധാനി പിടിയില്‍"
നാലു ദിവസമാവും മത്സരങ്ങള്‍ നടത്തുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം

LIVE NEWS - ONLINE

 • 1
  13 hours ago

  പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

 • 2
  14 hours ago

  വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

 • 3
  17 hours ago

  വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

 • 4
  18 hours ago

  പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

 • 5
  22 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 6
  22 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

 • 7
  22 hours ago

  ബസില്‍ മാല പൊട്ടിക്കാന്‍ ശ്രമം; ബംഗലൂരു സ്വദേശിനി പിടിയില്‍

 • 8
  23 hours ago

  ഫുജൈറ ഭരണാധികാരി കേരളം സന്ദര്‍ശിക്കും

 • 9
  23 hours ago

  യുവേഫ യൂറോപ ലീഗില്‍ ആഴ്‌സനലിന് തോല്‍വി