Tuesday, September 25th, 2018
പത്തനംതിട്ട ജില്ലയിലെ അപ്പര്‍ കുട്ടനാട് മേഖലയിലെ നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെ വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്.
ആലപ്പുഴ: പ്രളയം രൂക്ഷമായ കുട്ടനാട്ടില്‍ വീടുവിട്ടു വരാത്തവരെ ആവശ്യമെങ്കില്‍ പോലീസ് സഹായത്തോടെ ഒഴിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. ബോട്ടിലും വള്ളത്തിലും ദേശീയ ദുരന്തനിവാരണസേനയുടെ രക്ഷാബോട്ടുകളിലുമായാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
ആലപ്പുഴ: വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍. പ്രളയക്കെടുതി തുടങ്ങി അഞ്ചുദിവസമായിട്ടും കൈയ്യിലുള്ള ബോട്ടുകളുടെ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യാനും മന്ത്രി ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്യാനും ബോട്ട് ഓടിക്കാന്‍ തയ്യാറാകാത്ത എല്ലാ ബോട്ട് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ആലപ്പുഴ: ചെങ്ങന്നൂരില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനായി ഹെലികോപ്റ്ററുകള്‍ എത്തി. കുടുങ്ങി കിടക്കുന്നവര്‍ വെള്ളയോ ചുവപ്പോ നിറമുള്ള തുണി വീശി കാണിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സൈന്യത്തിന് കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിനുവേണ്ടിയാണ് തുണി വീശി കാണിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു
കൊച്ചി/ആലപ്പുഴ/കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 4 ജില്ലകളിലെ ചില പ്രദേശങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ചില താലൂക്കുകള്‍ക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ പ്രൊഫണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധിയാണ്. കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാര്‍, പുളിങ്കുന്ന്, കൈനകരി എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുയാണ്. … Continue reading "വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി"
ആലപ്പുഴ: എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന രണ്ടേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയിലായി. തിരുവല്ല സ്വദേശികളായ കുറ്റപ്പുഴ വാലുപറമ്പില്‍ വീട്ടില്‍ ബിനോയ് ചാക്കോ(34), ചീരംചിറ ഭഗവതിപ്പറമ്പില്‍ സുനില്‍കുമാര്‍(39) എന്നിവരെയാണ് ആലപ്പുഴ സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. ഓണം പ്രമാണിച്ചു ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സൈസ് ഷാഡോ അംഗങ്ങള്‍ നടത്തിയ വിവരശേഖരണത്തില്‍ നിന്ന് അമ്പലപ്പുഴ, തകഴി, എടത്വ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്‍പന … Continue reading "ഓട്ടോയില്‍ കടത്തിയ രണ്ടു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  31 mins ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  3 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  4 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  6 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  7 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  9 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  9 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  9 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  10 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു