Thursday, September 19th, 2019
ആലപ്പുഴ: പൂച്ചാക്കല്‍ വടുതലയിലെ പ്ലാസ്റ്റിക് ഗോഡൗണില്‍ അഗ്‌നിബാധ. തൊഴിലാളികള്‍ രക്ഷപ്പെട്ടു. 25 ലക്ഷം രൂപയുടെ നാശനഷ്ടം. സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെഡിന്റെ ഇരുമ്പ് തൂണിന് മിന്നലേറ്റതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് അഗ്‌നിബാധ ഉണ്ടായത്. ഈ സമയം മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഗോഡൗണില്‍ ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന ഇവര്‍ തീ പടരുന്നത് കണ്ട് കെട്ടിടത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങി അയല്‍വാസികളെ വിളിച്ചുണര്‍ത്തി. അയല്‍വാസികളാണ് പോലീസിനെയും അഗ്‌നിശമന സേനയേയും വിവരം അറിയിച്ചത്. അരൂരില്‍ … Continue reading "പ്ലാസ്റ്റിക് ഗോഡൗണില്‍ അഗ്‌നിബാധ"
കൊല്ലം/ആലപ്പുഴ: കരുനാഗപ്പള്ളി, ഓച്ചിറ, ഓയൂര്‍ എന്നീവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ അക്രമങ്ങള്‍. പൊതുവേ സമാധാനപരമായിട്ടാണ് മിക്കയിടങ്ങളിലും പ്രകടനങ്ങള്‍ തുടങ്ങിയതെങ്കിലും കരുനാഗപ്പള്ളിയിലും ഓച്ചിറയിലും പൂയപ്പള്ളിയിലും അണികള്‍ നിയന്ത്രണം വിട്ടു. ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കരുനാഗപ്പള്ളി ടൗണില്‍ കൊട്ടിക്കലാശത്തിന്റെ ആവേശത്തിനിടയില്‍ പരസ്പര പോര്‍വിളികളും കല്ലേറും ലാത്തി ചാര്‍ജും നടന്നു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. പ്രചാരണ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും തകര്‍ത്തു. കല്ലേറില്‍ അസി പൊലീസ് കമ്മിഷണര്‍ അരുണ്‍രാജ്, ജിഎഎസ്‌ഐ ശ്രീകുമാര്‍, എഡിജിപിയുടെ സ്‌ട്രൈക്കര്‍ വിഭാഗത്തിലെ അംഗമായ ശ്രീജിത്ത്, മാധ്യമ പ്രവര്‍ത്തകന്‍ … Continue reading "കലാശക്കൊട്ടക്കിടെ അക്രമങ്ങള്‍"
മതേതര കേരളം ജാതിയും മതവും മറന്ന് മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ വോട്ട് ചെയ്യണമെന്ന് കോള്‍ഗ്രസ് നേതാവ് എ കെ ആന്റണി
ആലപ്പുഴ: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നും 52 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. സ്ഥാപനത്തിലെ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന, ആശ്രമം വാര്‍ഡില്‍ വാടകക്ക് താമസിക്കുന്ന നിമ്മി ആന്റണിയെയാണ്(32) നോര്‍ത്ത് ആലപ്പുഴ പോലീസ് പിടികൂടിയത്. ഭര്‍ത്താവും രണ്ടാം പ്രതിയുമായ ആന്റണി റെനോള്‍ഡ് ഒളിവിലാണ്. 2017 മേയിലാണ് ഉടമ സംഗീത് ചക്രപാണി ലോക്കല്‍ പോലീസിനും തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജിക്കും പരാതി നല്‍കിയത്. സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്ന നിമ്മി ഫീസിന്റെ കണക്കില്‍ തിരിമറി കാണിച്ച് പണം തട്ടിയിരുന്നു. സ്ഥാപനം … Continue reading "വിദ്യാഭ്യാസ സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്റ്റില്‍"
ആലപ്പുഴ: തുറവൂറില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ എടുത്ത് മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി. തുറവൂര്‍ കളരിക്കല്‍ മേഖലയിലെ 21 വീട്ടമ്മമാരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. 5 പേരടങ്ങുന്ന യുവാക്കളാണ് പ്രദേശവാസികളായ പല സ്ത്രീകളുടെയും ചിത്രങ്ങളില്‍ തല വെട്ടിമാറ്റി മോശമായ ചിത്രങ്ങളുമായി മോര്‍ഫ് ചെയ്താണ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതെന്ന് കാട്ടിയാണ് പരാതി. വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവം നാട്ടുകാരറിയാന്‍ ഇടയാക്കിയത്. ഇവരുടെ ചാറ്റ് ഹിസ്റ്ററിയും ചിത്രങ്ങളും പ്രദേശവാസിയെ കാണിച്ചതോടെയാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി … Continue reading "മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി പരാതി"
ആലപ്പുഴ: കലവൂരില്‍ ലഹരി ഉപയോഗിച്ച് അവശനിലയിലായ നാലു കുട്ടികള്‍ റോഡരികില്‍ തലചുറ്റി വീണു. കുട്ടികള്‍ മദ്യപിച്ചതാണെന്നു കരുതുന്നതായും ഇവര്‍ക്കു മദ്യം ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. ഇതില്‍ ഒരു ആറാം ക്ലാസ്‌കാരനും രണ്ട് എട്ടാം ക്ലാസുകാരും ഒരു പത്താം ക്ലാസുകാരനുമുണ്ട്. മാരാരിക്കുളം തെക്ക് പ്രീതികുളങ്ങരയ്ക്ക് സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. മദ്യപാനമെന്ന് പറഞ്ഞ് സംഭവം നിസ്സാരവല്‍ക്കരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കഞ്ചാവ് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളാണ് കാണുന്നതെന്നും നാട്ടുകാര്‍ പറയുന്നു. പോലീസ് എത്തിയതിന് ശേഷം കുട്ടികളെ മെഡിക്കല്‍ … Continue reading "ലഹരി ഉപയോഗിച്ച് അവശനിലയിലായ കുട്ടികള്‍ തലചുറ്റി വീണു"
ആലപ്പുഴ: അരൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയ 50 വയസ് തോന്നിക്കുന്ന സ്ത്രീയെ പോലീസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശിയെന്ന് സംശയിക്കുന്നു. തലക്കും മുഖത്തുമാണ് പരിക്കേറ്റിരിക്കുന്നത്.

LIVE NEWS - ONLINE

 • 1
  2 hours ago

  ഓണം ബംബര്‍ നറുക്കെടുത്തു

 • 2
  4 hours ago

  പാലാരിവട്ടം അഴിമതി; മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായേക്കും

 • 3
  6 hours ago

  ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

 • 4
  7 hours ago

  യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

 • 5
  7 hours ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 6
  7 hours ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 7
  7 hours ago

  വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

 • 8
  8 hours ago

  ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

 • 9
  8 hours ago

  തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്