Friday, September 21st, 2018
ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു
ആലപ്പുഴ: ലോട്ടറി വില്‍പനക്കാരനെ കബളിപ്പിച്ച് ബൈക്കിലെത്തിയ യുവാവ് ആയിരം രൂപ കവര്‍ന്നു. വലിയകുളം ജംഗ്ഷന് കിഴക്ക് കച്ചവടം നടത്തുന്ന ആലിശേരി സ്വദേശി മജീദാണ്(60) തട്ടിപ്പിനിരയായത്. ഇന്നലെ ഉച്ചയോടെ മജീദിനെ സമീപിച്ച യുവാവ് കഴിഞ്ഞ രണ്ടിന് നറുക്കെടുത്ത പൗര്‍ണമി ഭാഗ്യക്കുറിയുടെ 1,000 രൂപ അടിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചു. ഫലവുമായി ഒത്തുനോക്കി ബോദ്ധ്യപ്പെട്ട മജീദ് 30 രൂപയുടെ അഞ്ചു ടിക്കറ്റും ബാക്കി 850 രൂപയും നല്‍കി. ഇതുംവാങ്ങി യുവാവ് സ്ഥലംവിട്ടു. വൈകിട്ട് ലോട്ടറി ഓഫീസിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. ആര്‍.എം 215535 … Continue reading "ലോട്ടറിക്കാരനെ കബളിപ്പിച്ച് ആയിരം രൂപ കവര്‍ന്നു"
ആലപ്പുഴ: പൂച്ചാക്കലില്‍ മദ്യപിച്ച് റോഡില്‍ ബഹളംവെച്ചവരെ പിടികൂടാനെത്തിയ പോലീസിനുനേരെയും ആക്രമിച്ച മദ്യപസംഘത്തെ റിമാന്‍ഡ് ചെയ്തു. പൂച്ചാക്കലില്‍ മദ്യപിച്ച് ബഹളം വെച്ചവരെ പോലീസെത്തി ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് പോലീസിന് നേരെ ഇവര്‍ തിരിഞ്ഞത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചക്കുപുരയ്ക്കല്‍ സിനോജ് മാത്യു(31), ഇയാളുടെ സഹോദരന്‍ സിറോജ് മാത്യു(33), പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മാട്ടേല്‍പുതുവല്‍ സജീവ്(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തു.
സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വിലപേശുന്നു
ആലപ്പുഴ: നൂറനാട് പള്ളിക്കല്‍ സ്വയംഭൂ മഹാഗണപതി ക്ഷേത്രത്തിലെ പ്രധാന കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചശേഷം ഉപേക്ഷിച്ചു. ക്ഷേത്രത്തിലെ നിരീക്ഷണ കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് 30ന് പുലര്‍ച്ചെ ഒന്നോടെയാണ് മോഷണം നടന്നതെന്നാണ് കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും അറിയാന്‍ സാധിച്ചത്. വെളുപ്പിന് ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് പ്രധാന ശ്രീകോവിലിന് മുന്നിലെ വഞ്ചി കാണാതായ വിവരം അറിഞ്ഞത്. ഇവര്‍ വിവരം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ശ്രീകുമാറിനേയും സെക്രട്ടറി അരുണ്‍ രാജിനെയും അറിയിക്കുകയും പിന്നീട് ആറാട്ടുകടവിലെ കുളപ്പുരക്ക് … Continue reading "ക്ഷേത്രത്തില്‍ കവര്‍ച്ച"
ഹരിപ്പാട്: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് പുനരധിവാസത്തിനായി റിലയന്‍സ് ഫൗണ്ടേഷന്‍ 71കോടി രൂപ നല്‍കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍ പേഴ്‌സണ്‍ നിത അംബാനി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21കോടി രൂപയും, ദുരിതബാധിത പ്രദേശങ്ങളില്‍ 50 കോടി രൂപയുമാണ് വിനിയോഗിക്കുക. ഫൗണ്ടേഷന്‍ കേരളത്തിലെ പ്രളയ ബാധിത മേഖലകളില്‍ നടത്തുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും അവലോകനത്തിനുമായാണ് ഫൗണ്ടേഷന്‍ ചെയര്‍ പേഴ്‌സണ്‍ നിതാ എം അംബാനി കേരളത്തിലെത്തിയത്.

LIVE NEWS - ONLINE

 • 1
  6 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  7 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  8 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  9 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  11 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  12 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  16 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  16 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  17 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി