Wednesday, July 24th, 2019

കായംകുളം: റിപ്പര്‍ ജയാനന്ദനൊപ്പം ജയില്‍ ചാടിയ ‘ഊപ്പന്‍’ പ്രകാശ്‌ പൊലീസിന്റെ പിടിയിലായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നാണ്‌ റിപ്പര്‍ ജയാനന്ദനും ഊപ്പന്‍ പ്രകാശും രക്ഷപ്പെട്ടത്‌. കായംകുളത്തുനിന്ന്‌ െ്രെകം ഡിറ്റാച്ച്‌മെന്റ്‌ ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. ജയാനന്ദന്‌ വേണ്ടിയുള്ള പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്‌. 

READ MORE
തിരു : സമുദായ നേതാക്കള്‍ക്കെതിരേ ആലപ്പുഴ ഡി സി സി അവതരിപ്പിച്ച പ്രമേയം കെ പി സി സി അറിവോടെയാണെന്ന്് ഇന്റലിജന്റ്‌സ് കണ്ടെത്തിയതായി ഒരു പത്രം റിപ്പോര്‍ട്ടു ചെയ്തു. നേതൃമാറ്റം ലക്ഷ്യമിട്ട് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പ്രമേയം അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. സമുദായ നേതാക്കളെ പ്രകോപിപ്പിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കി നേതൃമാറ്റം സാധ്യമാക്കുകയെന്ന് അജണ്ടയാണ് പ്രമേയത്തിന് പിന്നിലെന്നാണ് സൂചന. സമുദായ നേതാക്കളെ തന്നെ വ്യക്തിപരമായി ആക്ഷേപിച്ചതിന് പിന്നില്‍ ഈ ലക്ഷ്യമാത്രെ. പ്രമേയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ … Continue reading "ആലപ്പുഴ ഡി സി സി പ്രമേയം : ലക്ഷ്യം നേതൃമാറ്റമെന്ന് സൂചന"
ആലപ്പുഴ: പരിസ്ഥിതി സംഘടനകളുടെയും മത്സ്യത്തൊഴിലാളികളുടെയും എതിര്‍പ്പിനും ആശങ്കകള്‍ക്കും ശേഷവും സീപ്‌ളെയിന്‍ പറന്നുതുടങ്ങുന്നു. പദ്ധതി ജലാശയത്തിന്‍െറ ജൈവവൈവിധ്യത്തെ തടികംമറിക്കുമെന്നാണ്‌ പരിസ്ഥിതി സംഘടനകളുടെ പ്രധാന ആരോപണം. കായലില്‍ വലിയൊരു പ്രദേശം പൂര്‍ണമായും മത്സ്യബന്ധനവും മറ്റും തടസ്സപ്പെടുത്തി സ്വകാര്യ വിമാന കമ്പനിക്ക്‌ വിട്ടുകൊടുക്കുന്നതിനെ മത്സ്യത്തൊഴിലാളി സംഘടനകളും എതിര്‍ക്കുന്നു. മതിയായ പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ്‌ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും സംഘടനകള്‍ ആരോപിക്കുന്നു. സര്‍വീസിനുള്ള വിമാനം ദല്‍ഹിയില്‍ എത്തിക്കഴിഞ്ഞു. ബംഗളൂരു ആസ്ഥാനമായ കൈരളി ഏവിയേഷന്‍ ദുബൈയിലെ ഏവിയേഷന്‍ കമ്പനിയില്‍നിന്ന്‌ വാടകക്കെടുത്ത അഞ്ചുപേര്‍ക്ക്‌ മാത്രം … Continue reading "സീപ്‌ളെയിന്‍ പറന്നുതുടങ്ങും"
ആലപ്പുഴ : ആലപ്പുഴയിലെ തുമ്പോളി കടപ്പുറത്ത് മത്സ്യബന്ധനബോട്ടിന്റെ അവശിഷ്ടങ്ങളും വലയും കരക്കടിഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ന്യൂഡല്‍ഹി : ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു. സി പി എം നേതാവ് സീതാറാം യെച്ചൂരി അധ്യക്ഷനായ സമിതിയാണ് പദ്ധതി ഉപേക്ഷിക്കണമെന്ന് കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 150 കിലോമീറ്ററിനുള്ളില്‍ രണ്ട് വിമാനത്താവളങ്ങള്‍ പാടില്ലെന്ന ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ആലപ്പുഴ : കഞ്ഞിക്കുഴിയിലെ സി പി എം വിഭാഗീയതക്ക് പരിഹാരമായില്ല. പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കളായ എ കെ ബാലന്‍, എളമരം കരീം എന്നിവര്‍ അംഗങ്ങളായി കമ്മീഷനെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ഔദ്യോഗികവിഭാഗം മുന്‍ നേതാവ് സജി ചെറിയാന് നല്‍കുകയും ചെയ്തു. അതേസമയം പുതിയ കമ്മിറ്റിയുടെ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വിമത നേതാവും മുന്‍ കമ്മിറ്റി സെക്രട്ടറിയുമായ സി കെ ഭാസ്‌കരന്‍ വ്യക്തമാക്കി. അനാരോഗ്യം മൂലമാണ് പങ്കെടുക്കാത്തതെന്ന് … Continue reading "ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഭാസ്‌കന്‍"
ചേര്‍ത്തല : കോണ്‍ക്രീറ്റ് പണിക്കിടെ അരൂര്‍ സെന്റ അഗസ്റ്റിന്‍സ് പള്ളിയുടെ ഒരു ഭാഗം അടര്‍ന്നു വീണ് രണ്ടു പേര്‍ മരണപ്പെട്ട സംഭവത്തില്‍ കരാറുകാരനെതിരെ പോലീസ് കേസെടുത്തു. കണ്ണൂരിലെ പ്രകാശ് കണ്‍സ്ട്രക്ഷന്‍സ് ഉടമ പ്രകാശനെതിരെയാണ് നരഹത്യക്ക് കേസെടുത്തത്. അതേ സമയം, ഇയാള്‍ക്ക് വലിയ ജോലികള്‍ ഏറ്റെടുത്ത് പരിചയം കുറവാണെന്നും നിര്‍മാണ സ്ഥലത്ത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ലെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന തൊഴിലാളി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു. നിര്‍മാണത്തിലെ പിഴവിനെ കുറിച്ച് തങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും … Continue reading "പള്ളി തകര്‍ന്ന് രണ്ടു പേര്‍ മരിച്ച സംഭവം : കരാറുകാരനെതിരെ കേസ്"
ചെന്നൈ : ആറന്മുള വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത കൃഷിഭൂമി വ്യവസായ ഭൂമിയാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നടപടി ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ സ്‌റ്റേ ചെയ്തു. ട്രിബ്യൂണലിന്റെ ദക്ഷിണ മേഖലാ വിഭാഗമാണ് നിര്‍മാണപ്രവര്‍ത്തനങ്ങളള്‍ സ്റ്റേ ചെയ്തത്. വിമാനത്തവള നിര്‍മാണം ലക്ഷ്യമിട്ട് നെല്‍വയലും നീര്‍ത്തടവും വ്യവസായഭൂമിയായ പ്രഖ്യാപിച്ച സര്‍ക്കാറിന് ഇത് വന്‍ തിരിച്ചടിയായി. ഇത്തരം ഭൂമിയില്‍ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഗുരുതരമാണെന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് വിമാനത്താവളത്തിന് അനുമതി നല്‍കിയ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് ട്രിബ്യൂണല്‍ നോട്ടീസയക്കുകയും ചെയ്തു. … Continue reading "ആലപ്പുഴ വിമാനത്താവളത്തിന് ഹരിത ട്രിബ്യൂണലിന്റെ സ്റ്റേ"

LIVE NEWS - ONLINE

 • 1
  12 mins ago

  തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

 • 2
  16 mins ago

  എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

 • 3
  31 mins ago

  പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

 • 4
  56 mins ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 5
  59 mins ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 6
  2 hours ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 7
  2 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 8
  3 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 9
  3 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല