Wednesday, September 26th, 2018

ആലപ്പുഴ: നഗരസഭാ കൗണ്‍സിലില്‍ ഏറ്റുമുട്ടല്‍. സര്‍വോദയപുരം മാലിന്യ പ്ലാന്റ് നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവെച്ചതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ബഹളം വെച്ച പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ട കീറിക്കളഞ്ഞു. അജണ്ട കീറിയ കൗണ്‍സിലര്‍ ഒ.കെ. ഷഫീഖിനെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ച ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാനാ മാസിഡോ യോഗം പിരിച്ചുവിടുകയും ചെയ്തു. വിഷയം ചര്‍ച്ച ചെയ്യാതെ യോഗം പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് തോമസ് … Continue reading "ആലപ്പുഴ നഗരസഭയില്‍ ഏറ്റുമുട്ടല്‍"

READ MORE
മാവേലിക്കര: തഴക്കരയില്‍ പ്രവര്‍ത്തിക്കുന്ന സാല്‍വേഷന്‍ ആര്‍മിയുടെ ബോയ്‌സ്‌ ഹോമില്‍ ഭക്ഷ്യവിഷബാധ. ഏഴു കുട്ടികള്‍ ചികിത്സ തേടി ആശുപത്രിയില്‍. തഴക്കര എം.എസ്‌.എസ്‌. സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക്‌ ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതോടെയാണ്‌ ഇവരെ ആശുപത്രിയില്‍ എത്തിച്ചത്‌. കഴിഞ്ഞ ദിവസം കോട്ടയത്ത്‌ നിന്നു ബോയ്‌സ്‌ ഹോമിലേക്ക്‌ ബിരിയാണി എത്തിച്ചിരുന്നു. ഇന്നലെ രാവിലെ ബാക്കി വന്ന ബിരിയാണി കടലക്കറി ചേര്‍ത്ത്‌ ചില കുട്ടികള്‍ കഴിച്ചിരുന്നു ഇതായിരിക്കാം വിഷബാധയ്‌ക്ക്‌ കാരണമെന്ന്‌ കരുതുന്നു.
ആലപ്പുഴ: എ ഐ വൈ എഫ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ജി. കൃഷ്‌ണപ്രസാദിനെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴ ജില്ലയില്‍ നാളെ എല്‍ ഡി എഫ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശമായതിനാല്‍ കുട്ടനാട്‌ താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കി. രാവിലെ 6 മുതല്‍ വൈകിട്ട്‌ 6വരെയാണു ഹര്‍ത്താല്‍.
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖിയെ വെള്ളിത്തിരയിലൂടെ വീണ്ടും മലയാളികള്‍ക്ക്‌ മുന്നിലെത്തുമ്പോള്‍ മജീദായി എത്തുന്നത്‌ മമ്മൂക്കയാണ്‌. മലയാളികളുടെ മനസ്സിലെ മായാത്ത പ്രണയ ജോഡികളാണ്‌ സുഹറയും മജീദും. 1944 ലാണ്‌ ബാല്യകാലസഖി പ്രസിദ്ധീകരിച്ചത്‌. പുസ്‌തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന്‌ എം പി പോള്‍ എഴുതിയ അവതാരികയില്‍ നിന്ന്‌ തന്നെ വ്യക്തമാണ്‌.വിഖ്യാത എഴുത്തുകാരന്റെ മതിലുകള്‍ സിനിമയാക്കിയപ്പോഴും നായകന്‍ മമ്മൂട്ടി തന്നെയായിരുന്നു. നവാഗതനായ പ്രമോദ്‌ പയ്യന്നൂരാണ്‌ ബാല്യകാലസഖി സംവിധാനം ചെയ്യുന്നത്‌. മൂന്ന്‌ ഗള്‍ഫ്‌ മലയാളികള്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ … Continue reading "ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദ്‌ മമ്മൂക്ക"
ആലപ്പുഴ: മാനേജ്‌മെന്റിന്റെ സഹായത്തോടെ കൂട്ട കോപ്പിയടി നടത്തിയ ആലപ്പുഴ മുതുകുളം ബുദ്ധ കോളേജ്‌ ഓഫ്‌ ടീച്ചര്‍ എഡ്യൂക്കേഷനിലെ 24 എം.എഡ്‌. കുട്ടികളുടെ പരീക്ഷ സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ റദ്ദാക്കി. കോളേജില്‍നിന്ന്‌ രണ്ടുലക്ഷം രൂപ പിഴ ഈടാക്കുകയും, മൂന്നു വര്‍ഷം കോളേജിലെ പരീക്ഷാസെന്‍റര്‍ റദ്ദാക്കുകയും ചെയ്യും.
കായംകുളം: റിപ്പര്‍ ജയാനന്ദനൊപ്പം ജയില്‍ ചാടിയ ‘ഊപ്പന്‍’ പ്രകാശ്‌ പൊലീസിന്റെ പിടിയിലായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നാണ്‌ റിപ്പര്‍ ജയാനന്ദനും ഊപ്പന്‍ പ്രകാശും രക്ഷപ്പെട്ടത്‌. കായംകുളത്തുനിന്ന്‌ െ്രെകം ഡിറ്റാച്ച്‌മെന്റ്‌ ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. ജയാനന്ദന്‌ വേണ്ടിയുള്ള പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്‌. 
ആലപ്പുഴ : പുന്നമടക്കായലില്‍ ചെറുവള്ളം മറിഞ്ഞ് ഹൈദരാബാദ് സ്വദേശിനി മരണപ്പെട്ടു. ഇവരുടെ ഭര്‍ത്താവിനായി തെരച്ചില്‍ തുടരുകയാണ്. നാഗമണിയെ്‌ന യുവതിയാണ് മരിച്ചത്. പുന്നമട ഫിനീഷിംഗ് പോയിന്റിന് മൂന്ന് കിലോമീറ്റര്‍ അകലെ ആഴമുള്ള ഭാഗത്തായിരുന്നു അപകടം. കനത്ത കാറ്റില്‍ വള്ളം മറിഞ്ഞാണ് ഇവര്‍ കായലില്‍ വീണത്. അപകടത്തില്‍ പെട്ട ബോട്ട് ഓടിച്ചിരുന്ന സാജന്‍ നീന്തി രക്ഷപെട്ടു. അപകടം ശ്രദ്ധയില്‍പെട്ട മറ്റ് ബോട്ട് ഡ്രൈവര്‍മാര്‍ ഉടന്‍ തന്നെ കായലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. പിന്നീട് പോലീസും ഫയര്‍ഫോഴ്‌സുമെത്തി നടത്തിയ തെരച്ചിലില്‍ … Continue reading "പുന്നമടക്കായലില്‍ വള്ളം മറിഞ്ഞ് വിനോദസഞ്ചാരി മരണപ്പെട്ടു"
അരൂര്‍ : അസുഖ ബാധിതയായി കിടപ്പിലായിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. എഴുപുന്ന പുതുശേരി കോളനിയി രേഖ(38)യാണ് കൊല്ലപ്പെട്ടത്. സംഭവത്തോടനുബന്ധിച്ച് ഭര്‍ത്താവ് എഴുപുന്ന ശ്രീനാരായണപുരം സ്വദേശി സുനിലിനെ(40) പോലീസ് കസ്റ്റഡിയിലെടുത്തു. അസുഖബാധിതയായ രേഖയേയും കൂട്ടി സുനില്‍ തിങ്കളാഴ്ച രാവിലെ രേഖയുടെ വീട്ടിലെത്തി. പിന്നീട് വൈകുന്നേരത്തോടെ മരുന്നു വാങ്ങാനെന്നും പറഞ്ഞ് പുറത്തു പോയ സുനില്‍ രാത്രി വൈകി മദ്യപിച്ചെത്തി രേഖയെ ക്രൂരമായി മര്‍ദിക്കുകയും കത്രികയെടുത്ത് കുത്തുകയുമായിരുന്നു. രേഖ സംഭവസ്ഥലത്തു തന്നെ മരിച്ചു.

LIVE NEWS - ONLINE

 • 1
  11 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  13 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  14 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  16 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  17 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  19 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  19 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  19 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  20 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു