Friday, January 18th, 2019

ആലപ്പുഴ: മാവേലിക്കര ഫെസ്റ്റില്‍ വൈകിട്ട് നാലിന് യുവജനസമ്മേളനം പി.സി. വിഷ്ണുനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ കൗണ്‍സിലര്‍ ജിജുമോന്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് ആറിന് നാടിന്നഭിമാനം, രാത്രി ഏഴിന് കൊച്ചിന്‍ ഗിന്നസിന്റെ മെഗാഷോ. കോടിക്കല്‍ ഗാര്‍ഡന്‍സില്‍ ഇന്നലെ നടന്ന പൈതൃക സമ്മേളനം ചുനക്കര ജനാര്‍ദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.ജി. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. രത്‌നം രാമവര്‍മ ഭദ്രദീപം തെളിച്ചു. അനി വര്‍ഗീസ്, ഫ്രാന്‍സിസ് ടി. മാവേലിക്കര, ടി.എ.എസ്. മേനോന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മീനാ സുനില്‍, … Continue reading "മാവേലിക്കര ഫെസ്റ്റില്‍ യുവജനസമ്മേളനം"

READ MORE
ആലപ്പുഴ: മാവേലിക്കര ഫെസ്റ്റിനു വര്‍ണാഭമായ തുടക്കം. ഇതുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയില്‍ ജനപ്രതിനിധികളും വ്യാപാരികളും വിദ്യാലയങ്ങളും റസിഡന്റ് അസോസിയേഷനുകളും സന്നദ്ധസംഘടനകളും അണിചേര്‍ന്നു. ബ്ലോക്ക് ഓഫീസ് ജംഗ്ഷന്‍, ബുദ്ധ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര മിച്ചല്‍ ജംഗ്ഷനില്‍ സംഗമിച്ച് കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ വഴി കോടിക്കല്‍ ഗാര്‍ഡന്‍സില്‍ സമാപിച്ചു. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍, കായികതാരങ്ങള്‍ എന്നിവരും ഘോഷയാത്രയില്‍ അണിനിരന്നു. രമേശ് ചെന്നിത്തല എം.എല്‍.എ. ഫെസ്റ്റ് ഉദ്ഘാടനം … Continue reading "മാവേലിക്കര ഫെസ്റ്റിനു തുടക്കം"
ആലപ്പുഴ: കരിമണല്‍ ഖനനമേഖലയിലെ മുഴുവന്‍ ഇടപാടുകളെയുംകുറിച്ച് സി.ബി.ഐ. അന്വേഷണം വേണമെന്ന് സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കരിമണല്‍ ഖനനവിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിമണല്‍ കടത്തുന്നതിനെ കുറിച്ചും മന്ത്രിമാരടക്കം ബിനാമി പേരില്‍ സ്ഥലം വാങ്ങിയതിനെപ്പറ്റിയും സി.ബി.ഐ അന്വേഷിക്കണം. ഖനനവുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി ദല്ലാള്‍പണി ചെയ്യുകയാണ് സര്‍ക്കാര്‍.  തീരദേശത്തെ കരിമണല്‍ കള്ളക്കടത്ത് തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. കേന്ദ്ര ആണവശക്തി വകുപ്പിന് … Continue reading "സര്‍ക്കാര്‍ ദല്ലാള്‍ പണി ചെയ്യുന്നു : ബിനോയ് വിശ്വം"
ആലപ്പുഴ: വികസനത്തിന് സൗകര്യമൊരുക്കാനെന്ന പേരില്‍ ജനങ്ങളുടെ മേല്‍ എന്തെങ്കിലും അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ചാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ജനങ്ങളെ വഴിയാധാരമാക്കാന്‍ നോക്കിയാല്‍ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശിയപാത 30.5 മീറ്ററില്‍ നാലുവരിയായി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈവേ ആക്ഷന്‍ഫോറവും ദേശീയപാത സംരക്ഷണസമിതിയും ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍. തുച്ഛമായ കാശുകൊടുത്ത് ജനങ്ങളില്‍ നിന്നു ഭൂമി കവര്‍ന്നെടുത്തിട്ടും ദേശിയപാത വികസിപ്പിക്കാത്ത അവസ്ഥയും നമ്മുടെ മുന്നിലുണ്ട്. അതിവേഗ റെയില്‍പ്പാത … Continue reading "ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിക്കരുത് : പന്ന്യന്‍"
ആലപ്പുഴ: കുട്ടികളെ പഠിപ്പിക്കുന്നതിനായി അവരെക്കാള്‍ കൂടുതല്‍ പഠിക്കുന്നത് അമ്മമാരാണെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. വിദ്യാഭ്യാസ രംഗത്ത് പല പരിഷ്‌കാരങ്ങളും നടപ്പാക്കുന്നുണ്ട്. പഠിക്കുന്ന വിഷയങ്ങളില്‍ മാറ്റങ്ങള്‍ വന്നതുകൊണ്ട് പരിഷ്‌കാരമാകുമോയെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാട്ടുകളം ശ്രീരാജരാജേശ്വരി ലോവര്‍ പ്രൈമറി സ്‌കൂളിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. തോമസ് ഐസക്ക് എം.എല്‍.എ ജൂബിലി സന്ദേശം നല്‍കി. സ്‌കൂള്‍ മാനേജര്‍ കെ. സദാശിവന്‍ അധ്യക്ഷത വഹിച്ചു.
ആലപ്പുഴ: ഒരേസ്വഭാവമുള്ള ജോലി ചെയ്യുന്നവര്‍ക്ക് ഒരേകൂലി നല്‍കുന്ന യൂണിഫോം വേജസ് സമ്പ്രദായം നടപ്പാക്കുമെന്ന് കേന്ദ്രതൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. തൊഴിലാളികളുടെ മിനിമം വേജസ് ആക്ട് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതുക്കി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി. കുട്ടനാട് റീജ്യണല്‍ പ്രവര്‍ത്തക സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എന്‍.ടി.യു.സി. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് എ.എ. ഷുക്കൂര്‍, മുഖ്യപ്രഭാഷണം നടത്തി.  
ആലപ്പുഴ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തില്‍ കുട്ടികളുടെ റാലിനടത്തി. ആലപ്പുഴ എസ്.ഡി.വി. ഗ്രൗണ്ടില്‍നിന്ന് പുറപ്പെട്ട റാലി കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം. കെ.പി. തമ്പി ഫഌഗ് ഓഫ് ചെയ്തു. സീനിയര്‍ വിഭാഗം പ്രസംഗമത്സരത്തില്‍ വിജയിയായ കുട്ടികളുടെ പ്രധാനമന്ത്രി ആലപ്പുഴ സെന്റ് മൈക്കിള്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ചിഞ്ചു ജോര്‍ജ് റാലി നയിച്ചു. തുടര്‍ന്ന് എ.ഡി.എമ്മും ഡിവൈ.എസ്.പി. ജോര്‍ജ് ചെറിയാനും ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. നഗരത്തിലെ സ്‌കൂള്‍ കുട്ടികള്‍ വിവിധ കലാരൂപങ്ങള്‍ അണി നിരത്തി. പാറിപറക്കുന്ന … Continue reading "ശിശുദിനാഘോഷം ; കുട്ടികളുടെ റാലിനടത്തി"
ആലപ്പുഴ: കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കരുവാറ്റ പടിഞ്ഞാറെ പറമ്പില്‍ സുരേഷ് കുമാറാണ് (44) മരിച്ചത്. ദേശീയ പാതയില്‍ തോട്ടപ്പള്ളി സ്പില്‍വേക്ക് സമീപം രാവിലെ ഒമ്പത് മണിക്കാണ് സംഭവം. കാറിടിച്ച് വീണ സുരേഷ് കുമാറിന്റെ മുകളിലേക്ക് തൊട്ടു പിറകെ വന്ന ബസ് കയറിയാണ് അപകടം സംഭവിച്ചത്.

LIVE NEWS - ONLINE

 • 1
  12 hours ago

  ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

 • 2
  13 hours ago

  മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

 • 3
  14 hours ago

  കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

 • 4
  14 hours ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 5
  16 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 6
  17 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 7
  18 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 8
  18 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 9
  19 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു