Thursday, April 25th, 2019

      ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ചില്‍ പങ്കെടുക്കണോയെന്നു തീരുമാനിച്ചിട്ടില്ലെന്നു ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ. ഇക്കാര്യത്തില്‍ തനിക്ക് ഒറ്റയ്ക്കു തീരുമാനമെടുക്കാനാകില്ല. പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയില്‍ ആലോചിച്ചു തീരുമാനമെടുക്കുമെന്നും ഗൗരിയമ്മ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അവര്‍

READ MORE
ആലപ്പുഴ: നിയന്ത്രണംവിട്ട പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക്. വാതകചോര്‍ച്ച ഉണ്ടാകാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുലര്‍ച്ചെ 3. 15 ഓടെയാണ് സംഭവം. ഹരിപ്പാട് ആര്‍കെ ജംഗ്ഷനു സമീപം ആണു ടാങ്കര്‍ ലോറി മറിഞ്ഞത്. തൂത്തുക്കുടിയില്‍ നിന്നും കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലേക്കു പോകുകയായിരുന്നു ടാങ്കര്‍. ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ച ുവിട്ടു.ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുളളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പാചകവാതക ടാങ്കര്‍ ഉയര്‍ത്താന്‍ തൂത്തുക്കുടിയില്‍ നിന്നു ഭാരത് പെട്രോളിയത്തിന്റെ സംഘമെത്തി. മുന്‍കരുതലായി 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തു നിന്ന് … Continue reading "ഹരിപ്പാട് പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു"
ആലപ്പുഴ: ഫേസ്ബുക്കിലൂടെ അപവാദം പ്രചരിപ്പിച്ചതില്‍ മനംനൊന്ത യുവതിയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി അനിഷ് എന്നു വിളിക്കുന്ന ബിനുകുട്ടന്റെ ഭാര്യ ചേരാനെല്ലൂര്‍ സൗത്ത് ചിറ്റൂര്‍ മെട്രോ പാരഡൈസ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ബിജിത(25)യെ ആണ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ബന്ധുകൂടിയായ രതീഷ് ഫേസ്ബുക്കിലൂടെ അപവാദപ്രചാരണം നടത്തിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇയാള്‍ക്കെതിരെ ചേരാനെല്ലൂര്‍ പോലീസിനും സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഹൈക്കോടതിയിലും പെണ്‍കുട്ടി നേരത്തെ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്തിരുന്നില്ല. എന്നാല്‍, യുവതിയുടെ ആത്മഹത്യയെത്തുടര്‍ന്ന് യുവാവിനെതിരെ പോലീസ് … Continue reading "ഫേസ് ബുക്ക് അപവാദം; യുവതി ജീവനൊടുക്കി"
ആലപ്പുഴ: വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. ആലപ്പുഴ മാര്‍ത്താണ്ഡം കായലിലാണ് സംഭവം. ബിഗ് ബി എന്ന ഹൗസ് ബോട്ടിന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപിടിച്ചത്. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് കരുതുന്നു. വിനോദസഞ്ചാരികളെ ഉടനെ രക്ഷപ്പെടുത്തിയതിനാല്‍ ആളപായം ഒഴിവായി.  
        ആലപ്പുഴ: ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്.) പിളര്‍ന്നു. പാര്‍ട്ടി സ്ഥാപകയും ജനറല്‍ സെക്രട്ടറിയുമായ കെ.ആര്‍. ഗൗരിയമ്മയും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും യു.ഡി.എഫ് വിട്ടു. അതേസമയം പ്രസിഡന്റ് എ.എന്‍ രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള മറ്റൊരു വിഭാഗം യു.ഡി.എഫില്‍ ഉറച്ചു നിന്നു. ആലപ്പുഴയില്‍ നടന്ന ജെ.എസ്.എസ്. ആറാം സംസ്ഥാനസമ്മേളനത്തില്‍ യു.ഡി.എഫ് വിടാനുള്ള പ്രമേയം ഐക്യകണ്‌ഠേന പാസാക്കി. യു.ഡി.എഫ് വിടാനുള്ള സാഹചര്യം കെ.ആര്‍. ഗൗരിയമ്മ വിശദീകരിച്ചു. അപമാനം സഹിച്ച് യുഡിഎഫില്‍ തുടരേണ്ടതില്ലെന്ന് ഗൗരിയമ്മ പറഞ്ഞു. … Continue reading "ജെഎസ്എസ് പിളര്‍ന്നു; ഗൗരിയമ്മ പാര്‍ട്ടി വിട്ടു"
        ആലപ്പുഴ: യുഡിഎഫ് സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ. ജെഎസ്എസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അവനവന്റെ കാര്യങ്ങള്‍ മാത്രം ചെയ്യുന്നതിലാണു മന്ത്രിമാര്‍ക്കു താല്‍പര്യം. താന്‍ മാത്രമാണു സര്‍ക്കാര്‍ എന്ന രീതിയിലാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചിന്തിക്കുന്നത്. ജനസമ്പര്‍ക്ക പരിപാടി നടത്തി ശേഖരിച്ച അപേക്ഷകള്‍ തുറന്നു നോക്കുക പോലും ചെയ്തിട്ടില്ല. ക്വട്ടേഷന്‍ സംഘങ്ങളും പിടിച്ചുപറിക്കാരും നാടു നിറയുകയാണ്. സ്ത്രീകള്‍ക്കു വഴി നടക്കാന്‍ … Continue reading "സര്‍ക്കാര്‍ പരാജയം: ഗൗരിയമ്മ"
ആലപ്പുഴ: എ.ടി.എമ്മുകളില്‍ നിന്ന് പണം കവര്‍ന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം വെളളംതെങ്ങില്‍ അബ്ദുള്‍ ഖാദറിന്റെ മകന്‍ അന്‍സാറിനെയാ (29) ണ് അമ്പലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. കരുമാടി കുട്ടന്‍തറയില്‍ പ്രകാശന്‍, തകഴി ചിറയകം കണ്ണങ്കര ഹരികുമാര്‍, കരുമാടി ദേവസ്വം നികര്‍ത്തില്‍ ഡാനിയമ്മ, കരുമാടി കല്ലംതറയില്‍ ദേവസ്യ, അമ്പലപ്പുഴ ശിവസ്തുതിയില്‍ അമൃതകുമാരി തുടങ്ങിയവരുടെ അക്കൗണ്ടുകളില്‍ നിന്നായി വിവിധ എ.ടി.എമ്മുകളില്‍നിന്ന് 50,500 രൂപയാണ് പ്രതി കവര്‍ന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതലാണ് പ്രതി മോഷണം … Continue reading "എടിഎം പണം കവര്‍ച്ച ; യുവാവ് പിടിയില്‍"
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും കേരള സര്‍വകലാശാല യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ലതീഷ് ബി.ചന്ദ്രനെ ഡി.വൈ.എഫ്.ഐ.യില്‍നിന്ന് പുറത്താക്കി. മുഹമ്മയില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രാദേശിക സംഘട്ടനമാണ് ലതീഷിനെതിരെയുള്ള അച്ചടക്ക നടപടിക്ക് കാരണം. എന്നാല്‍, സി.പി.എമ്മിലെ വിഭാഗീയതയും അച്ചടക്കനടപടിക്ക് പിന്നിലുണ്ട്. എസ്.എഫ്.ഐ.യുടെ മുന്‍നിര നേതാവായിരുന്ന ലതീഷ്ചന്ദ്രന്‍ ഡി.വൈ.എഫ്.ഐ. മുഹമ്മ ലോക്കല്‍ കമ്മിറ്റിയുടെ ട്രഷറര്‍, കഞ്ഞിക്കുഴി ഏരിയ ജോ. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. വി.എസ്.പക്ഷക്കാരനായിരുന്ന ലതീഷ് ഇപ്പോള്‍ ഔദ്യോഗികപക്ഷത്തിനൊപ്പമാണ്. ഈ ചുവടുമാറ്റമാണ് … Continue reading "അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫിനെ ഡി.വൈ.എഫ്.ഐ.യില്‍നിന്ന് പുറത്താക്കി"

LIVE NEWS - ONLINE

 • 1
  24 mins ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 2
  24 mins ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 3
  45 mins ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 4
  46 mins ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 5
  53 mins ago

  കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

 • 6
  2 hours ago

  ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

 • 7
  2 hours ago

  അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

 • 8
  3 hours ago

  കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

 • 9
  3 hours ago

  ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം